• vijayalakshmi

  കാഴ്ചയുടെ ഇത്തിരി കണ്‍വെളിച്ചത്തില്‍ കരള്‍ തുടിച്ച് വൈക്കം വിജയലക്ഷ്മി; ഹോമിയോ ചികിത്സ ഫലം കണ്ടുതുടങ്ങി; പ്രതീക്ഷയോടെ ഡോക്ടറും കുടുംബവും

  Date : January 11th, 2017

  നേര്‍ത്ത നിഴലുപോലെ കണ്ണുകളിലേക്കു കാഴ്ചയെത്തിയതിന്റെ ആഹഌദത്തിലാണ് വൈക്കം വിജയലക്ഷ്മിയെന്ന അനുഗ്രഹീത ഗായിക. പത്തുമാസം മുമ്പ് ആരംഭിച്ച ഹോമിയോ ചികിത്സ ഫലം കണ്ടുതുടങ്ങിയതിന്റെ ആനന്ദമാണ് ആ മുഖത്ത്. ഇതുവരെ അന്യമായിരുന്ന വെളിച്ചം ഡോ. ശ്രീകുമാറിലൂടെ ഏറെ െവെകാതെ എത്തുമെന്നാണ് ഈ യുവഗായികയുടെയും കുടുംബത്തിന്റെയും പ്രതീക്ഷ.

  കാഴ്ചയ്ക്കായി മുമ്പ് ഒട്ടേറെ ചികില്‍സ തേടിയിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം. അങ്ങനെയിരിക്കെ ജ്യോതിഷ പണ്ഡിതനായ പെരിങ്ങോട് ശങ്കരനാരായണന്റെ ഭാര്യയും ഹോമിയോ ഡോക്ടറുമായ ജയജ്യോതിയാണു ഡോ. ശ്രീകുമാറിനെക്കുറിച്ചും അദ്ദേഹത്തെ ചികിത്സാരീതികളെക്കുറിച്ചും പറഞ്ഞത്. അങ്ങനെ ചികില്‍സ തുടങ്ങി. പത്തു മാസത്തെ ചികിത്സ കഴിഞ്ഞു. 30 മാസമാകുമ്പോഴേക്കും വിജയലക്ഷ്മിയുടെ കണ്ണുകളില്‍ വെളിച്ചമെത്തുമെന്നാണ് ഡോക്ടറുടെയും വിജയലക്ഷ്മിയുടെയും പ്രതീക്ഷ. ഇപ്പോള്‍ ഒരു െകെപ്പത്തി അകലത്തിലുള്ള സാധനങ്ങള്‍ വിജി തിരിച്ചറിയുമെന്ന് അമ്മ പറയുന്നു.

  കാഴ്ച ലഭിച്ചാല്‍ ആദ്യം കാണേണ്ടത് അച്ഛനെയും അമ്മയെയും. പിന്നെ താലിചാര്‍ത്താന്‍ പോകുന്ന സന്തോഷിനെ… പിന്നെയുമുണ്ട് വിജയലക്ഷ്മിക്കു കാണേണ്ടവരേറെ. ഹോമിയോ ഡോക്ടര്‍മാരായ ശ്രീകുമാറും ഭാര്യ ശ്രീവിദ്യയും സ്വയം വികസിപ്പിച്ചെടുത്ത ചികിത്സാവിധിപ്രകാരമുള്ള പരിപാലനമാണ് വിജയലക്ഷ്മിക്കു നല്‍കുന്നത്. ഇൗ ചികിത്സാവിധി നിരന്തരമായി അനുവര്‍ത്തിച്ച ഏകദേശം 325 രോഗികളില്‍ 320 പേരില്‍ പുരോഗതി കണ്ടെത്തിയിരുന്നു.

  vaikom_vijayalakshmi

  ജന്മനാ കാഴ്ചയില്ലാതിരുന്ന നാലു പേര്‍ക്ക് ചികിത്സയിലൂടെ കാഴ്ച ലഭിച്ചതായും ഡോ. ശ്രീകുമാര്‍  പറഞ്ഞു. ഇപ്പോള്‍ കോട്ടയം ജില്ലയിലെ വിജയപുരം പഞ്ചായത്തിനെ സമ്പൂര്‍ണ െവെകല്യരഹിത പഞ്ചായത്താക്കി മാറ്റാനുള്ള തയാറെടുപ്പിലാണ് ഇവര്‍. അതിന്റെ ഭാഗമായി ജനിവിജയ പദ്ധതിക്കും തുടക്കം കുറിച്ചിരുന്നു.

  എം. ജയചന്ദ്രന്റെ സംഗീതത്തില്‍ സെല്ലുലോയ്ഡ് എന്ന സിനിമയില്‍ ‘കാറ്റേ കാറ്റേ നീ പൂക്കാമരത്തില്’ എന്ന ഗാനം ആലപിച്ചാണു വിജയലക്ഷ്മി മലയാളികളുടെ മനസില്‍ ഇടം നേടിയത്. തുടര്‍ന്നു കമല്‍തന്നെ സംവിധാനം ചെയ്ത ‘നടന്‍’ എന്ന സിനിമയില്‍ ഒറ്റയ്ക്കു പാടുന്ന പൂങ്കുയിലേ’ എന്ന ഗാനവും പാടി. ഇത് ഏറെ ശ്രദ്ധിക്കപ്പെട്ടു. തന്റെ മനസിലെ വേദനകള്‍ അറിഞ്ഞു പാടിയതുപോലെയായിരുന്നു ഈ ഗാനവും. പാട്ടിനു വേണ്ട ബി.ജി.എം. വായിച്ചതും വിജയലക്ഷ്മിയാണ്. ഗായത്രി വീണയിലായിരുന്നു അത്.  ‘ഏങ്കക്കും തായോ നല്ലൊരു ഗാനം’ എന്ന ഗാനത്തിനായി പാടി അഭിനയിക്കുകയും ചെയ്തു.

  രണ്ടു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ ‘ബയോണിക് ഐ’ എന്ന സാങ്കേതിക വിദ്യ എത്തുമെന്നും അപ്പോള്‍ പ്രതീക്ഷയുണ്ടെന്നുമാണ് വിജയലക്ഷ്മി ഒരിക്കല്‍ പറഞ്ഞത്. കാഴ്ച നല്‍കുന്ന ഞരമ്പുകള്‍ ചുരുങ്ങിയതാണ് വിജയലക്ഷമിയ്ക്ക് കാഴ്ചയില്ലാതിരിക്കാന്‍ കാരണം. ഒപ്റ്റിക് അട്രോഫി എന്നാണ് ആ അവസ്ഥയുടെ പേര്. ഇത് മാറ്റാനുള്ള ശാസ്ത്രക്രിയകള്‍ അമേരിക്കയില്‍ തുടങ്ങിക്കഴിഞ്ഞു. ‘ബയോണിക് ഐ’ എന്ന ഈ സംവിധാനം വൈകാതെ ഇന്ത്യയിലും തുടങ്ങും. ശാസ്ത്രക്രിയ നടത്തിയാലും നിറങ്ങള്‍ തിരിച്ചറിയാനുള്ള കഴിവ് പൂര്‍ണമായി ലഭിക്കില്ല.

  1981 ഒക്‌ടോബര്‍ ഏഴിനു മുരളീധരന്റെയും വിമലയുടെയും മകളായ വിജയലക്ഷ്മി ചെന്നൈയിലാണു വളര്‍ന്നത്. സംഗീതപഠനത്തിനിടെ സ്വന്തമായി ഈണങ്ങള്‍ നല്‍കാനും ശ്രമിച്ചു. സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍  സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ ശാസ്ത്രീയ സംഗീതത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. സംഗീത പഠനത്തിനു ശേഷം നിരവധി വേദികളില്‍ കച്ചേരികള്‍ അവതരിപ്പിച്ചു. ഇക്കാലയളവില്‍ ‘ഗായത്രി വീണ’ എന്ന സംഗീത ഉപകരണത്തില്‍ പ്രാവീണ്യം നേടി.വിജയലക്ഷ്മിയുടെ അച്ഛനാണ് തംബുരുവിനെ പരിഷ്‌ക്കരിച്ച് ഇലക്ട്രിക് വീണ പോലെ ഗായത്രി വീണ രൂപപ്പെടുത്തിയെടുത്തത്. ‘ഗായത്രി വീണ’ കൊണ്ട് നിരവധി സംഗീതക്കച്ചേരികള്‍ നടത്തി ശ്രദ്ധേയയായി. ചെമ്പൈ സംഗീതോല്‍സവം,സൂര്യ ഫെസ്റ്റിവല്‍ എന്നീ സംഗീത മേളകളിലെ സാന്നിധ്യമായി.

  Email this to someonePin on Pinterest0Share on Facebook0Share on Google+0Tweet about this on Twitter
 • G.M