നോട്ട് നിരോധനത്തിനുശേഷം എത്ര സൈനികര്‍ കൊല്ലപ്പെട്ടെന്നു കേന്ദ്രം വ്യക്തമാക്കണം; ബി.ജെ.പിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ശിവസേനയുടെ സാമ്‌ന

Date : January 11th, 2017

ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നോട്ടു നിരോധനം കോട്ടംതട്ടിച്ചില്ലെന്നും ഭീകരാക്രമണം മുറപോലെ നടക്കുന്നെന്നും വിമര്‍ശിച്ച് ശിവസേനയുടെ മുഖപത്രമായ സാമ്‌ന. നോട്ട് നിരോധനത്തിനു ശേഷം അതിര്‍ത്തിയില്‍ ഭീകരാക്രമണം മൂലം എത്ര ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് കേന്ദ്രം വെളിപ്പെടുത്തണമെന്ന് സാമ്‌നയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ആവശ്യപ്പെടുന്നു. ഭീകരരുടെ സാമ്ബത്തിക സ്രോതസ് ഇല്ലാതാക്കാന്‍ നോട്ട് അസാധുവാക്കലിലൂടെ സാധിച്ചെന്ന കേന്ദ്രത്തിന്റെ അവകാശ വാദങ്ങളെ ഖണ്ഡിച്ച് സാമ്‌നയുടെ എഡിറ്റ് പേജിലാണ് ലേഖനം പ്രത്യക്ഷപ്പെട്ടത്.
കേന്ദ്രം അവകാശപ്പെടുന്നത് നോട്ട് അസാധുവാക്കല്‍ ഭീകരാക്രമണങ്ങള്‍ ഇല്ലാതാക്കുമെന്നാണ്.

ShivSena-Ibnlive1 നോട്ട് നിരോധനത്തിനുശേഷം എത്ര സൈനികര്‍ കൊല്ലപ്പെട്ടെന്നു കേന്ദ്രം വ്യക്തമാക്കണം; ബി.ജെ.പിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ശിവസേനയുടെ സാമ്‌ന
എന്നാല്‍ അടുത്ത ദിവസമുണ്ടായ അഖ്‌നൂര്‍ ഭീകരാക്രമണത്തില്‍ മൂന്നു സൈനികര്‍ കൊല്ലപ്പെട്ടത് ഈ വാദത്തിനു ഘടകവിരുദ്ധമായാണ്. ഇത് എന്തിന്റെ പേരില്‍ അവകാശപ്പെടുമെന്നും ലേഖനം ചോദിക്കുന്നു. നവംബര്‍ എട്ടിനു ശേഷം അതിര്‍ത്തിയില്‍ നാല് ഭീകരാക്രമണങ്ങളാണ് ഉണ്ടായത്. ഡിസംബര്‍ 29ന് ബന്ദിപോറയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു സൈനികര്‍ക്ക് പരിക്കേറ്റു. ഡിസംബര്‍ 17 ന് സൈനികരുടെ വാഹനവ്യൂഹത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മൂന്നു സൈനികരാണ് കൊല്ലപ്പെട്ടത്.

ഡിസംബര്‍ ഒമ്പതിനു ഭീകരരും സൈന്യവും തമ്മില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടലുണ്ടായി. ജനുവരി ഒമ്ബതിന് അനന്തനാഗില്‍ ഉണ്ടായ ഏറ്റുമുട്ടല്‍ മൂന്നു ദിവസത്തിനു ശേഷമാണ് അവസാനിച്ചതെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. നേരത്തെ പൊതു സ്ഥലങ്ങളാണ് ആക്രമണങ്ങള്‍ക്ക് ഭീകരര്‍ തെരഞ്ഞെടുത്തിരുന്നതെങ്കില്‍ നോട്ട് അസാധുവാക്കലിനു ശേഷം സൈനികരെയും സൈനിക ക്യാമ്പിലുമാണ് ഭീകരര്‍ നേരിട്ട് ലക്ഷ്യംവയ്ക്കുന്നതെന്നും ലേഖനം പറയുന്നു.

[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”550″ height=”220″ header=”big” cover_photo=”show” locale=”en_US”]

email നോട്ട് നിരോധനത്തിനുശേഷം എത്ര സൈനികര്‍ കൊല്ലപ്പെട്ടെന്നു കേന്ദ്രം വ്യക്തമാക്കണം; ബി.ജെ.പിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ശിവസേനയുടെ സാമ്‌നpinterest നോട്ട് നിരോധനത്തിനുശേഷം എത്ര സൈനികര്‍ കൊല്ലപ്പെട്ടെന്നു കേന്ദ്രം വ്യക്തമാക്കണം; ബി.ജെ.പിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ശിവസേനയുടെ സാമ്‌ന0facebook നോട്ട് നിരോധനത്തിനുശേഷം എത്ര സൈനികര്‍ കൊല്ലപ്പെട്ടെന്നു കേന്ദ്രം വ്യക്തമാക്കണം; ബി.ജെ.പിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ശിവസേനയുടെ സാമ്‌ന0google നോട്ട് നിരോധനത്തിനുശേഷം എത്ര സൈനികര്‍ കൊല്ലപ്പെട്ടെന്നു കേന്ദ്രം വ്യക്തമാക്കണം; ബി.ജെ.പിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ശിവസേനയുടെ സാമ്‌ന0twitter നോട്ട് നിരോധനത്തിനുശേഷം എത്ര സൈനികര്‍ കൊല്ലപ്പെട്ടെന്നു കേന്ദ്രം വ്യക്തമാക്കണം; ബി.ജെ.പിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ശിവസേനയുടെ സാമ്‌ന