• കമലിനു പിന്തുണയുമായി അലന്‍സിയറിന്റെ തെരുവു നാടകം; തനിക്കും നാടുവിടേണ്ടി വരുമോ എന്നു നടന്‍; കമലിന്റെ സൂപ്പര്‍ഹിറ്റ് സിനിമകളില്‍ വേഷമിട്ടവര്‍ എവിടെ?

  Date : January 12th, 2017

  കമലിനെതിരേ സംഘപരിവാര്‍ വിമര്‍ശനം കടുപ്പിക്കുന്നതിനിടെ പിന്തുണയുമായി നടന്‍ അലന്‍സിയര്‍. തെരുവു നാടകത്തിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണം അറിയിച്ചത്. കാസര്‍ഗോഡ് ഒരു സിനിമയുടെ ചിത്രീകരണത്തിനിടെയാണു പ്രതിഷേധത്തിനു സമയം കണ്ടെത്തിയത്.

  സംവിധായകന്‍ കമലിനെതിരെ കുറച്ച് ദിവസമായി നടക്കുന്ന ഫാസിസ്റ്റ് കടന്നാക്രമണവും ആരോപണവും ഏതൊരു ഇന്ത്യക്കാരനേയും ഏറെ വേദനിപ്പിക്കുന്നതാണ്.
  കമല്‍ തീവ്രവാദിയാണെന്നും രാജ്യം വിട്ട് പോകണമെന്നും തുടങ്ങി പല രീതിയിലുള്ള ആരോപണങ്ങളാണ് സംഘപരിവാര്‍ ഉന്നയിച്ച് കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതിനെതിരെ ഒരക്ഷരം മിണ്ടാന്‍ ഇവിടുത്തെ കംപ്ലീറ്റ് സ്റ്റാറുകള്‍ എന്ന് സ്വയം നടിക്കുന്ന താരങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. ഈ സമയത്ത് അവര്‍ക്ക് മാതൃകയായി അലന്‍സിയര്‍ എന്ന ആര്‍ട്ടിസ്റ്റ് ബേബി നടത്തുന്ന ഒറ്റയാന്‍ തെരുവ് നാടകമാണ് ഏറെ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.

  alencier

  ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് എത്തിയപ്പൊഴായിരുന്നു അലന്‍സിയറിന്റെ ഈ പ്രതിരോധ സമരം. ഇതൊരു പ്രതിഷേധമല്ലെന്നും പ്രതിരോധമാണെന്നും അലന്‍സിയര്‍ പറഞ്ഞു. മഹാഭാരതം എന്ന് പേരുള്ള നമ്മുടെ നാടിന് ഒരര്‍ത്ഥമുണ്ട്. ഇവിടെ ജീവിക്കാനുള്ള അവകാശത്തെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയില്ല. രാജ്യ സ്‌നേഹം വിളിച്ച് പറയേണ്ടി വരുന്ന അവസ്ഥയിലേക്ക്ഭ ഈ നാട് മാറിപ്പോയതില്‍ വളരെ വിഷമം തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.  ഒരു തുണിയുടുത്ത് തോളില്‍ സഞ്ചി തൂക്കി ബസ്സുകള്‍ കയറിയിയിറങ്ങി തെരുവ് നാടകം അവതരിപ്പിക്കുന്നത് പോലെയായിരുന്നു ബുധനാഴ്ച വൈകിട്ട് കാസര്‍ഗോഡ് നഗരത്തില്‍ അലന്‍സിയറിന്റെ പ്രതിഷേധം.

  എന്റെ പേര് അലന്‍സിയര്‍ ആയിരിക്കുന്നതുകൊണ്ടു തനിക്കു പോര്‍ച്ചുഗലിലേക്കു പോകേണ്ടിവരുമോ എന്നും അലന്‍സിയര്‍ ചോദിക്കുന്നു. തെരുവിലും ബസ് സ്റ്റാന്‍ഡിലും അദ്ദേഹം ഷര്‍ട്ടിടാതെ തെരുവു നാടകവുമായി എത്തിയപ്പോള്‍ ആദ്യം എല്ലാവരും ഷൂട്ടിങ് ആണെന്നു തെറ്റിദ്ധരിച്ചു. പിന്നീടാണ് ഇതു വേറിട്ടൊരു പ്രതിഷേധമാണെന്നു പലര്‍ക്കും മനസിലായത്.

  Email this to someonePin on Pinterest0Share on Facebook0Share on Google+0Tweet about this on Twitter
 • G.M