നായകനായെന്നു വിശ്വസിക്കാനാകുന്നില്ല; മികച്ച ബാറ്റിങ് പുറത്തെടുക്കുക ലക്ഷ്യം; ഏകദിന റാങ്കിങ്ങില്‍ മത്സരം ഡിവിലിയേഴ്‌സിനോട്

Date : January 12th, 2017

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനായെന്നു വിശ്വസിക്കാനാകുന്നില്ലെന്നു വിരാട് കോഹ്ലി. ടീമിനു വേണ്ടി മികച്ച ബാറ്റിങ് പുറത്തെടുക്കുന്നതില്‍ കവിഞ്ഞുള്ള ലക്ഷ്യങ്ങളൊന്നും തനിക്കില്ലായിരുന്നെന്നും കോഹ്ലി പറഞ്ഞു. നിതേഷ് ഹബ് മാളില്‍ നടന്ന ടോക് ഷോയിലാണ് കോഹ്ലി മനസു തുറന്നത്. എം.എസ്. ധോണി നായക സ്ഥാനം ഒഴിഞ്ഞതോടെ വിരാട് കോഹ്ലിയാണ് ഇന്ത്യന്‍ ഏകദിന, ട്വന്റി20 ടീമുകളെ നയിക്കുക.

ധോണി വിരമിച്ചതിനെ തുടര്‍ന്നു കുറേ നാളുകളായി കോഹ്ലിയാണ് ടെസ്റ്റ് ടീമിനെയും നയിക്കുന്നത്. മൂന്ന് ഫോര്‍മാറ്റുകളിലും നായകനാകുമെന്ന് ഒരിക്കല്‍പ്പോലും സ്വപ്നം കണ്ടിട്ടില്ലെന്നും കോഹ്ലി പറഞ്ഞു. കോഹ്ലി നായകനായിരിക്കേയാണ് ഇന്ത്യയുടെ അണ്ടര്‍ 19 ടീം 2008 ലോകകപ്പ് നേടിയത്. അണ്ടര്‍ 19 ടീമിന്റെ നായകസ്ഥാനം പോലെയല്ല ഇന്ത്യന്‍ ടീമിലേത്.

നായകസ്ഥാനം അപ്രതീക്ഷിതമായല്ല ലഭിച്ചതെന്നും കോഹ്ലി വ്യക്തമാക്കി. ഞായറാഴ്ച തുടങ്ങുന്ന പരമ്പരയോടെ ഏകദിന റാങ്കിങ്ങിലും മത്സരം തുടങ്ങും. ഒന്നാംസ്ഥാനം നേടാന്‍ കോഹ്ലിയും ദക്ഷിണാഫ്രിക്കയുടെ എ.ബി. ഡിവിലിയേഴ്‌സുമായിരിക്കും മത്സരിക്കുക. കോഹ്ലി ഡിവിലിയേഴ്‌സിനെക്കാള്‍ 13 പോയിന്റ് പിന്നിലാണ്.
ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ കോഹ്ലിയെക്കാള്‍ രണ്ട് പോയിന്റ് പിന്നിലാണ്. ഇംഗ്ലണ്ടിന്റെ ആദില്‍ റഷീദ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ അഞ്ചാംസ്ഥാനത്താണ്. ഇന്ത്യയുടെ അമിത് മിശ്ര 12ാം സ്ഥാനത്തുമാണ്. ഇന്ത്യ പരന്പര തൂത്തുവാരിയാല്‍ 114 പോയിന്റുമായി ഒന്നാംസ്ഥാനത്തെത്തും. മറിച്ചാണെങ്കില്‍ ഇംഗ്ലണ്ട് ഒരു സ്ഥാനം കയറി നാലിലെത്തും.

email നായകനായെന്നു വിശ്വസിക്കാനാകുന്നില്ല; മികച്ച ബാറ്റിങ് പുറത്തെടുക്കുക ലക്ഷ്യം; ഏകദിന റാങ്കിങ്ങില്‍ മത്സരം ഡിവിലിയേഴ്‌സിനോട്pinterest നായകനായെന്നു വിശ്വസിക്കാനാകുന്നില്ല; മികച്ച ബാറ്റിങ് പുറത്തെടുക്കുക ലക്ഷ്യം; ഏകദിന റാങ്കിങ്ങില്‍ മത്സരം ഡിവിലിയേഴ്‌സിനോട്0facebook നായകനായെന്നു വിശ്വസിക്കാനാകുന്നില്ല; മികച്ച ബാറ്റിങ് പുറത്തെടുക്കുക ലക്ഷ്യം; ഏകദിന റാങ്കിങ്ങില്‍ മത്സരം ഡിവിലിയേഴ്‌സിനോട്0google നായകനായെന്നു വിശ്വസിക്കാനാകുന്നില്ല; മികച്ച ബാറ്റിങ് പുറത്തെടുക്കുക ലക്ഷ്യം; ഏകദിന റാങ്കിങ്ങില്‍ മത്സരം ഡിവിലിയേഴ്‌സിനോട്0twitter നായകനായെന്നു വിശ്വസിക്കാനാകുന്നില്ല; മികച്ച ബാറ്റിങ് പുറത്തെടുക്കുക ലക്ഷ്യം; ഏകദിന റാങ്കിങ്ങില്‍ മത്സരം ഡിവിലിയേഴ്‌സിനോട്