നരേന്ദ്ര മോഡിയുടെ നോട്ട് നിരോധനത്തിന്റെ ഫലങ്ങള്‍ കണ്ടുതുടങ്ങി; ധനലക്ഷ്മി ബാങ്കിന്റെ ശാഖകളില്‍ ധനവുമില്ല ബിസനസുമില്ല, കേരളത്തിനു പുറത്തെ ഏഴു ശാഖകള്‍ പൂട്ടി,

Date : January 12th, 2017

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നോട്ട് നിരോധന പരിഷ്‌കാരങ്ങള്‍ ഫലം കണ്ടു തുടങ്ങി!. ബാങ്കുകളിലേക്ക് ഇടപാടുകാര്‍ എത്താതായതോടെ ബാങ്കുകള്‍ക്ക് പൂട്ട് വീഴുന്നു. കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ധനലക്ഷ്മി ബാങ്കാണ് ഇപ്പോള്‍ കേരളത്തിനുപുറത്തെ ഏഴ് ശാഖകള്‍ പൂട്ടികെട്ടിയത്.

ബിസിനസ് മോശമായതാണ് ബാങ്കുള്‍ പൂട്ടാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. പ്രവര്‍ത്തനച്ചെലവ് കുറക്കുന്നത് ഉള്‍പ്പെടെ കാരണങ്ങളുമുണ്ട്. ശാഖകളെ ലയിപ്പിക്കുകയാണ് ചെയ്തതെന്നാണ് അനൗദ്യോഗിക വിശദീകരണം. ഡിസംബര്‍ 31നാണ് പല ശാഖകളുടെയും പ്രവര്‍ത്തനം നിര്‍ത്തിയത്.

DhanlaxmiBank- നരേന്ദ്ര മോഡിയുടെ നോട്ട് നിരോധനത്തിന്റെ ഫലങ്ങള്‍ കണ്ടുതുടങ്ങി; ധനലക്ഷ്മി ബാങ്കിന്റെ ശാഖകളില്‍ ധനവുമില്ല ബിസനസുമില്ല, കേരളത്തിനു പുറത്തെ ഏഴു ശാഖകള്‍ പൂട്ടി,

ഉത്തര്‍പ്രദേശിലെ ഗാസിയാബാദ്, നോയ്ഡ, ഡല്‍ഹിയിലെ രോഹിണി, പഞ്ചാബി ബാഗ്, കൊല്‍ക്കത്ത ബര്‍ബോണ്‍ റോഡ്, ഹൗറ, മുംബൈ മിര ബായിന്തര്‍ ശാഖകളാണ് പൂട്ടിയത്. ഇവയെല്ലാം 2010ല്‍ ആരംഭിച്ചതാണ്. ഗാസിയാബാദ്, നോയ്ഡ ശാഖകള്‍ ഡല്‍ഹി കൊണാട്ട് പ്‌ളേസ് ശാഖയുമായും രോഹിണി, പഞ്ചാബി ബാഗ് ശാഖകള്‍ കരോള്‍ ബാഗുമായും ലയിപ്പിച്ചുവെന്നാണ് അനൗദ്യോഗിക വിശദീകരണം. മുംബൈ മിര ബായിന്തര്‍ ശാഖ ബോറിവ്‌ലി ശാഖയുമായും കൊല്‍ക്കത്ത ബര്‍ബോണ്‍ റോഡ്, ഹൗറ ശാഖകള്‍ മിന്‍േറാ പാര്‍ക്കുമായും ലയിപ്പിച്ചുവെന്നും പറയുന്നു. എന്നാല്‍, ലയിപ്പിച്ചതെല്ലാം വിദൂര ശാഖകളുമായാണ്.

അതോടെ ഇടപാടുകാരെല്ലാം കൊഴിഞ്ഞുപോകും. ഫലത്തില്‍, ബിസിനസ് മോശമായതിനെ തുടര്‍ന്ന് പൂട്ടുകയാണ് ചെയ്തത്.ബാങ്കിന്റെ ബിസിനസ് കുറച്ചുകാലമായി മോശമാണ്. പുതിയ ശാഖകള്‍ തുറക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കുന്നില്ല. കൊല്‍ക്കത്ത ആസ്ഥാനമായ മൈക്രോഫിനാന്‍സ് സ്ഥാപനമായ ‘ബന്ധന്‍’ പോലുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ബാങ്കിങ് ലൈസന്‍സ് ലഭിക്കുകയും അവര്‍ തൃശൂരില്‍ ഉള്‍പ്പെടെ ശാഖ തുടങ്ങുകയും ചെയ്യുമ്പോഴാണ് പുതിയ ശാഖക്ക് ലൈസന്‍സ് കിട്ടാന്‍പോലും അവസരമില്ലാത്ത ധനലക്ഷ്മി ബാങ്ക് നിലവിലെ ഏഴ് ശാഖകള്‍ പൂട്ടിയത്. ഇതോടെ ശാഖകളുടെ എണ്ണം 280ല്‍നിന്ന് 273 ആയി.

[wpdevart_like_box profile_id=”Graffitimagazine.in” connections=”show” width=”550″ height=”250″ header=”small” cover_photo=”show” locale=”en_US”]

email നരേന്ദ്ര മോഡിയുടെ നോട്ട് നിരോധനത്തിന്റെ ഫലങ്ങള്‍ കണ്ടുതുടങ്ങി; ധനലക്ഷ്മി ബാങ്കിന്റെ ശാഖകളില്‍ ധനവുമില്ല ബിസനസുമില്ല, കേരളത്തിനു പുറത്തെ ഏഴു ശാഖകള്‍ പൂട്ടി,pinterest നരേന്ദ്ര മോഡിയുടെ നോട്ട് നിരോധനത്തിന്റെ ഫലങ്ങള്‍ കണ്ടുതുടങ്ങി; ധനലക്ഷ്മി ബാങ്കിന്റെ ശാഖകളില്‍ ധനവുമില്ല ബിസനസുമില്ല, കേരളത്തിനു പുറത്തെ ഏഴു ശാഖകള്‍ പൂട്ടി,0facebook നരേന്ദ്ര മോഡിയുടെ നോട്ട് നിരോധനത്തിന്റെ ഫലങ്ങള്‍ കണ്ടുതുടങ്ങി; ധനലക്ഷ്മി ബാങ്കിന്റെ ശാഖകളില്‍ ധനവുമില്ല ബിസനസുമില്ല, കേരളത്തിനു പുറത്തെ ഏഴു ശാഖകള്‍ പൂട്ടി,0google നരേന്ദ്ര മോഡിയുടെ നോട്ട് നിരോധനത്തിന്റെ ഫലങ്ങള്‍ കണ്ടുതുടങ്ങി; ധനലക്ഷ്മി ബാങ്കിന്റെ ശാഖകളില്‍ ധനവുമില്ല ബിസനസുമില്ല, കേരളത്തിനു പുറത്തെ ഏഴു ശാഖകള്‍ പൂട്ടി,0twitter നരേന്ദ്ര മോഡിയുടെ നോട്ട് നിരോധനത്തിന്റെ ഫലങ്ങള്‍ കണ്ടുതുടങ്ങി; ധനലക്ഷ്മി ബാങ്കിന്റെ ശാഖകളില്‍ ധനവുമില്ല ബിസനസുമില്ല, കേരളത്തിനു പുറത്തെ ഏഴു ശാഖകള്‍ പൂട്ടി,