ഫുട്‌ബോള്‍ ലോകകപ്പില്‍ അടിമുടി മാറ്റം; ടീമുകളുടെ എണ്ണം കൂട്ടും; മൂന്നു ടീമുകള്‍ ഉള്ള 16 ഗ്രൂപ്പുകള്‍; ഏഷ്യക്കും ആഫ്രിക്കയ്ക്കും നേട്ടം

Date : January 12th, 2017

ഫുട്‌ബോള്‍ ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഫിഫ. 13 രാജ്യങ്ങളുമായി 1930ല്‍ ആരംഭിച്ച ലോകകപ്പില്‍ ഇന്നു 32 ടീമുകളാണു പന്തു തട്ടുന്നത്. 2026 മുതല്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 32ല്‍ നിന്നും 48 ടീമുകളാക്കാന്‍ ഫിഫ കോണ്‍ഗ്രസ് തീരുമാനമെടുത്തു കഴിഞ്ഞു. നിലവില്‍ നിശ്ചയിച്ചിരിക്കുന്ന 2018ലെ റഷ്യ ലോകകപ്പും 2022ലെ ഖത്തര്‍ ലോകകപ്പും 32 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റായിട്ടാണു സംഘടിപ്പിക്കുന്നത്.

ലോകകപ്പില്‍ കൂടുതല്‍ ടീമുകളെ പങ്കെടുപ്പിക്കുന്നത് ഫിഫയ്ക്കു സാമ്പത്തിക നേട്ടമുണ്ടാക്കും. 48 ടീമുകളായി ലോകകപ്പ് നടക്കുമ്പോള്‍ ഏകദേശം 100 കോടി ഡോളറിന്റെ അധിക വരുമാനമാണ് ഫിഫയ്ക്കു ലഭിക്കുക. എന്നാല്‍, ഇതു മാത്രമല്ല കാരണമെന്നാണ് ഫിഫ വ്യക്തമാക്കുന്നത്. 48 ടീമുകളെ ലോകകപ്പില്‍ പങ്കെടുപ്പിക്കാനുള്ള തീരുമാനം ഫുട്‌ബോളിനെ ലോകത്തെല്ലായിടത്തും അഭിവൃദ്ധിപ്പെടുത്തുമെന്നാണ് ഫിഫ പ്രസഡന്റ് ജിയാനി ഇന്‍ഫാന്റിനോ പ്രതികരിച്ചത്. 1930ല്‍ 13 രാജ്യങ്ങള്‍ മാത്രം പങ്കെടുത്ത ലോകകപ്പില്‍നിന്നും 1998ല്‍ 32 ടീമുകളിലേക്കെത്തി. നിലവില്‍ 211 അസോസിയേഷനുകളാണ് ഫിഫയില്‍ അംഗങ്ങളായുള്ളത്. ലോകകപ്പില്‍ പങ്കെടുക്കാനാകുന്ന ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത് ഫുട്‌ബോളില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാക്കും.

football-1 ഫുട്‌ബോള്‍ ലോകകപ്പില്‍ അടിമുടി മാറ്റം; ടീമുകളുടെ എണ്ണം കൂട്ടും; മൂന്നു ടീമുകള്‍ ഉള്ള 16 ഗ്രൂപ്പുകള്‍; ഏഷ്യക്കും ആഫ്രിക്കയ്ക്കും നേട്ടം

നിലവില്‍ നാലു ടീമുകള്‍ വീതമുള്ള എട്ടു ഗ്രൂപ്പുകളായാണ് ലോകകപ്പ് പ്രാഥമിക റൗണ്ട് പോരാട്ടം നടക്കുന്നത്. ഗ്രൂപ്പില്‍ ഒന്നും രണ്ടും സ്ഥാനക്കാരാണ് നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കുന്നത്. 48 ടീമുകള്‍ പങ്കെടുക്കുമ്പോള്‍ മൂന്നു ടീമുകള്‍ വീതമുള്ള 16 ഗ്രൂപ്പുകളാണ് ഉണ്ടായിരിക്കുക. ഓരോ ഗ്രൂപ്പില്‍ നിന്നും ഒന്നും രണ്ടും സ്ഥാനക്കാര്‍ നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കും. മത്സരങ്ങളുടെ എണ്ണം 64ല്‍ നിന്നും 80 ആയി വര്‍ധിക്കും. ഒരു മാസത്തിനുള്ളില്‍ തീരുന്ന ലോകകപ്പ് രണ്ടു ദിവസം വര്‍ധിക്കുമെങ്കിലും ഫൈനല്‍ വരെയെത്തുന്ന ടീം മുന്‍പത്തേതു പോലെ ഏഴു മത്സരങ്ങള്‍ മാത്രം കളിച്ചാല്‍ മതിയാകും. ഗ്രൂപ്പ് ഘട്ടത്തിലെ പോരാട്ടങ്ങള്‍ക്കു വീറും വാശിയും കൂടുമെന്നതാണ് 48 ടീമുകള്‍ വരുമ്പോള്‍ ഏറ്റവും ശ്രദ്ധേയമാകുന്നത്. ഒരു ടീമിനു രണ്ടു മത്സരങ്ങള്‍ മാത്രം വരുമ്പോള്‍ സമനില കൊണ്ടു പോലും തൃപ്തിപ്പെടാനാവാതെ വിജയിക്കാനുള്ള പോരാട്ടം എല്ലാ ടീമുകള്‍ക്കും നടത്തിയേ പറ്റു.

football ഫുട്‌ബോള്‍ ലോകകപ്പില്‍ അടിമുടി മാറ്റം; ടീമുകളുടെ എണ്ണം കൂട്ടും; മൂന്നു ടീമുകള്‍ ഉള്ള 16 ഗ്രൂപ്പുകള്‍; ഏഷ്യക്കും ആഫ്രിക്കയ്ക്കും നേട്ടം

ലോകകപ്പില്‍ 48 ടീമുകള്‍ വരുമ്പോള്‍ ഏറ്റവുമധികം ഗുണം ലഭിക്കുക ഏഷ്യക്കും ആഫ്രിക്കയ്ക്കുമാണ്. നിലവില്‍ നാലു ടീമുകള്‍ക്കും പ്ലേ ഓഫിലൂടെ ഒരു ടീമിനും മാത്രമാണ് ഏഷ്യയില്‍ നിന്നും ലോകകപ്പില്‍ പങ്കെടുക്കാനാവുക. 48 ടീമുകളാകുമ്പോള്‍ പങ്കെടുക്കാനാവുന്ന ടീമുകളുടെ എണ്ണം എട്ടായി വര്‍ധിക്കും. പ്ലേ ഓഫിലൂടെ ഒരു ടീമിനും കൂടി അവസരം ഉണ്ട്. ആഫ്രിക്കയ്ക്ക് അഞ്ചു ടീമുകളില്‍ നിന്നും ഒമ്ബത് ടീമുകളായി വര്‍ധിക്കുമ്പോള്‍ പ്ലേ ഓഫിലൂടെ മാത്രം ഒരു ടീമിന് അവസരം ലഭിച്ചിരുന്ന ഓഷ്യാനയ്ക്കു പ്ലേ ഓഫ് കളിക്കാതെ തന്നെ ഒരു ടീമിനെ പങ്കെടുപ്പിക്കാന്‍ സാധിക്കും. യൂറോപ്പിനു 13 ടീമുകളില്‍ നിന്നും 16 ആകും.

അതായത് ഒരു ഗ്രൂപ്പില്‍ ഒരു ടീമെന്ന നിലയിലേക്ക് യൂറോപ്പിന്റെ പ്രാതിനിധ്യം വര്‍ധിക്കും. ലാറ്റിന്‍ അമേരിക്കയ്ക്കു നാലു ടീമുകളും പ്ലേ ഓഫിലൂടെ ഒരു ടീം എന്നിങ്ങനെയായിരുന്നു അവസരം. അത് ആറു ടീമുകളായി വര്‍ധിക്കും. ലാറ്റിന്‍ അമേരിക്കയില്‍ ആകെയുള്ള 10 ടീമില്‍ ആറിനും യോഗ്യത നേടാനാക

മൂന്നു ടീമുകളും പ്ലേ ഓഫില്‍ നിന്നും ഒന്ന് എന്ന നിലയില്‍ നിന്നും കോണ്‍കാകാഫ് മേഖലയ്ക്കു ആറു ടീമുകളെ പങ്കെടുപ്പിക്കാന്‍ സാധിക്കും. പ്ലേ ഓഫിലൂടെ ഒരു ടീമും അവസരം ലഭിക്കും. കോണ്‍കാഫ് മേഖലയിലായിരിക്കും 2026 ലോകകപ്പ് നടക്കാനുള്ള സാധ്യത.

[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”550″ height=”220″ header=”big” cover_photo=”show” locale=”en_US”]

email ഫുട്‌ബോള്‍ ലോകകപ്പില്‍ അടിമുടി മാറ്റം; ടീമുകളുടെ എണ്ണം കൂട്ടും; മൂന്നു ടീമുകള്‍ ഉള്ള 16 ഗ്രൂപ്പുകള്‍; ഏഷ്യക്കും ആഫ്രിക്കയ്ക്കും നേട്ടംpinterest ഫുട്‌ബോള്‍ ലോകകപ്പില്‍ അടിമുടി മാറ്റം; ടീമുകളുടെ എണ്ണം കൂട്ടും; മൂന്നു ടീമുകള്‍ ഉള്ള 16 ഗ്രൂപ്പുകള്‍; ഏഷ്യക്കും ആഫ്രിക്കയ്ക്കും നേട്ടം0facebook ഫുട്‌ബോള്‍ ലോകകപ്പില്‍ അടിമുടി മാറ്റം; ടീമുകളുടെ എണ്ണം കൂട്ടും; മൂന്നു ടീമുകള്‍ ഉള്ള 16 ഗ്രൂപ്പുകള്‍; ഏഷ്യക്കും ആഫ്രിക്കയ്ക്കും നേട്ടം0google ഫുട്‌ബോള്‍ ലോകകപ്പില്‍ അടിമുടി മാറ്റം; ടീമുകളുടെ എണ്ണം കൂട്ടും; മൂന്നു ടീമുകള്‍ ഉള്ള 16 ഗ്രൂപ്പുകള്‍; ഏഷ്യക്കും ആഫ്രിക്കയ്ക്കും നേട്ടം0twitter ഫുട്‌ബോള്‍ ലോകകപ്പില്‍ അടിമുടി മാറ്റം; ടീമുകളുടെ എണ്ണം കൂട്ടും; മൂന്നു ടീമുകള്‍ ഉള്ള 16 ഗ്രൂപ്പുകള്‍; ഏഷ്യക്കും ആഫ്രിക്കയ്ക്കും നേട്ടം