ഇംഗ്ലണ്ട് ഇന്ന് ഇന്ത്യ എ ടീമിനെ നേരിടും; ഏകദിന പരമ്പരയ്ക്കു മുമ്പുള്ള അവസാന സന്നാഹ മത്സരം; എല്ല കണ്ണുകളും ഋഷഭില്‍

Date : January 12th, 2017

ആദ്യ സന്നാഹ മല്‍സരത്തിലെ വിജയം നല്‍കുന്ന ആത്മവിശ്വാസവുമായി ഇംഗ്ലണ്ട് ഇന്ന് ഇന്ത്യ എ ടീമിനെ നേരിടുന്നു. വിജയത്തെക്കാളുപരി ടീമംഗങ്ങളുടെ ഫോമിനെക്കുറിച്ചാവും ഇന്ത്യ എ ടീമിന്റെ ആലോചന. മൂന്ന് ഏകദിനങ്ങളും മൂന്നു ട്വന്റി20യും ഉള്‍പ്പെടുന്ന പരമ്പരയ്ക്കു മുന്‍പുള്ള അവസാന സന്നാഹ മല്‍സരമാണിത്. ഞായറാഴ്ച ആദ്യ ഏകദിനം പുനെയില്‍ നടക്കും.

ഇന്ത്യന്‍ സംഘത്തില്‍ യുവതാരം ഋഷഭ് പന്തിന്റെ പ്രകടനമാവും ഏവരും ശ്രദ്ധയോടെ കാത്തിരിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിലെ തകര്‍പ്പന്‍ പ്രകടനത്തോടെ ഏറെ ശ്രദ്ധേയനായ ടീനേജ് താരം വീണ്ടുമൊരു റണ്‍വേട്ട നടത്തിയാല്‍ ആദ്യ രാജ്യാന്തര മല്‍സരത്തിനു മുന്‍പ് ഏറെ ആത്മവിശ്വാസം നല്‍കും.

വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന ജൂനിയര്‍ ലോകകപ്പില്‍ റണ്ണേഴ്‌സ് അപ് ആയ ഇന്ത്യന്‍ സംഘത്തില്‍ അംഗമായിരുന്നു പന്ത്. മഹാരാഷ്ട്രയ്‌ക്കെതിരെ നേടിയ 308 റണ്‍സ് പന്തിന്റെ മികവിന്റെ സാക്ഷ്യപത്രമായിരുന്നു. നേരിട്ടു പന്തുകളുടെ എണ്ണത്തിനൊപ്പിച്ചു റണ്‍സും കണ്ടെത്തിയ പന്ത് ഒന്‍പതു സിക്‌സറും 42 ബൗണ്ടറിയും നേടി. രഞ്ജി സീസണിന്റെ തുടക്കത്തിലായിരുന്നു ഈ പ്രകടനം. ജാര്‍ഖണ്ഡിനെതിരെ പിന്നീട് ഒരു സെഞ്ചുറി കൂടി നേടിയതോടെ പന്തിനെത്തേടി ടീമിലേക്കുള്ള വിളിയെത്തി.

ധോണിയുടെ പിന്‍ഗാമിയെന്നു കരുതപ്പെടുന്ന ഋഷഭിന്റെ ശൈലിക്കു പറ്റിയ വിക്കറ്റാണു ബ്രാബോണിലേത്. മികച്ച ബൗണ്‍സുള്ള പിച്ച് ഷോട്ട് കളിക്കാന്‍ അനുയോജ്യം. പന്തിനെപ്പോലെ ജാര്‍ഖണ്ഡില്‍ നിന്നുള്ള ഇഷന്‍ കിഷന്റെ പ്രകടനവും ശ്രദ്ധയോടെ വീക്ഷിക്കപ്പെടും. ഈ മല്‍സരത്തില്‍ വിക്കറ്റ് കാക്കുന്നത് ഇഷന്‍ കിഷനാണ്. ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ നീണ്ട ഇടവേളയ്ക്കു ശേഷമാണു മല്‍സര ക്രിക്കറ്റില്‍ തിരിച്ചെത്തുന്നത്. ഏകദിനത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും ട്വന്റി20 ടീമില്‍ തുടരുന്ന സുരേഷ് റെയ്‌നയും മികച്ച സ്‌കോര്‍ കണ്ടെത്താനുള്ള വ്യഗ്രതയിലാവും. ഓള്‍റൗണ്ടര്‍മാരായ വിജയ് ശങ്കര്‍, പര്‍വേസ് റസൂല്‍, ദീപക് ഹൂഡ തുടങ്ങിയവരും സിലക്ടര്‍മാരുടെ ശ്രദ്ധ നേടാനുള്ള ശ്രമത്തിലാണ്.

[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”550″ height=”220″ header=”big” cover_photo=”show” locale=”en_US”]

email ഇംഗ്ലണ്ട് ഇന്ന് ഇന്ത്യ എ ടീമിനെ നേരിടും; ഏകദിന പരമ്പരയ്ക്കു മുമ്പുള്ള അവസാന സന്നാഹ മത്സരം; എല്ല കണ്ണുകളും ഋഷഭില്‍pinterest ഇംഗ്ലണ്ട് ഇന്ന് ഇന്ത്യ എ ടീമിനെ നേരിടും; ഏകദിന പരമ്പരയ്ക്കു മുമ്പുള്ള അവസാന സന്നാഹ മത്സരം; എല്ല കണ്ണുകളും ഋഷഭില്‍0facebook ഇംഗ്ലണ്ട് ഇന്ന് ഇന്ത്യ എ ടീമിനെ നേരിടും; ഏകദിന പരമ്പരയ്ക്കു മുമ്പുള്ള അവസാന സന്നാഹ മത്സരം; എല്ല കണ്ണുകളും ഋഷഭില്‍0google ഇംഗ്ലണ്ട് ഇന്ന് ഇന്ത്യ എ ടീമിനെ നേരിടും; ഏകദിന പരമ്പരയ്ക്കു മുമ്പുള്ള അവസാന സന്നാഹ മത്സരം; എല്ല കണ്ണുകളും ഋഷഭില്‍0twitter ഇംഗ്ലണ്ട് ഇന്ന് ഇന്ത്യ എ ടീമിനെ നേരിടും; ഏകദിന പരമ്പരയ്ക്കു മുമ്പുള്ള അവസാന സന്നാഹ മത്സരം; എല്ല കണ്ണുകളും ഋഷഭില്‍