ഉന്നത വിദ്യാഭ്യാസം: ജെ.എന്‍.യുവില്‍ ദളിതര്‍ക്കു വൈവയില്‍ മാര്‍ക്കില്ല; പ്രവേശനത്തില്‍ കടുത്ത വിവേചനം; ചോദ്യം ചെയ്ത വിദ്യാര്‍ഥികള്‍ക്കു സസ്‌പെന്‍ഷന്‍

Date : January 12th, 2017

ഉന്നത വിദ്യാഭ്യാസ രംഗത്തുനിന്ന് ദളിതരെയും പിന്നാക്കക്കാരെയും ഒഴിവാക്കാന്‍ അക്കാദമിക്ക തലത്തില്‍ നീക്കം. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയാണ് ഏറ്റവുമൊടുവില്‍ പ്രതിക്കൂട്ടിലാകുന്നത്.ന്റെന്റെ എംഫില്‍, പിഎച്ച്.ഡി പ്രവേശനങ്ങളില്‍ കടുത്ത ജാതി വിവേചനം നടക്കുന്നെന്നാണു ചൂണ്ടിക്കാട്ടുന്നത്. ഇതിന്റെ ഭാഗമായി പ്രവേശനപ്പരീക്ഷയ്ക്കു പുറമേ നടക്കുന്ന വൈവയിലാണ് ദളിതര്‍ക്കും പിന്നാക്കക്കാര്‍ക്കും കുറവു മാര്‍ക്ക് നല്‍കുന്നത്.  ഈ സംഭവത്തില്‍ പ്രതിഷേധിച്ച പതിനൊന്നു വിദ്യാര്‍ത്ഥികള്‍ പതിനേഴു ദിവസമായി സസ്‌പെന്‍ഷനിലാണെന്നും റിപ്പോര്‍ട്ടുണ്ട്.

എഴുപതു മാര്‍ക്കിന്റെ എഴുത്തു പരീക്ഷയുടെയും മുപ്പതു മാര്‍ക്കിന്റെ വൈവയുടെയും അടിസ്ഥാനത്തിലാണ് എംഫില്‍, പിഎച്ച്ഡി പഠനത്തിനു പ്രവേശനം ലഭിക്കുക. എന്നാല്‍ എഴുത്തു പരീക്ഷയില്‍ ഉന്നത മാര്‍ക്ക് കരസ്ഥമാക്കുന്ന പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ട അപേക്ഷനു വൈവയില്‍ വളരെ കുറവു മാര്‍ക്ക് നല്‍കി സവകലാശാല പ്രവേശനം നിഷേധിക്കുകയാണെന്നു വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

ഇതു സംബന്ധിച്ചു പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ വൈസ് ചാന്‍സിലര്‍ നിയോഗിച്ച സമിതി മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ അക്കാദമിക് കൗണ്‍സില്‍ സ്വീകരിച്ചില്ലെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. എഴുത്തു പരീക്ഷ യോഗ്യതാ പരീക്ഷ മാത്രമാണെന്നും പ്രവേശനം പൂര്‍ണ്ണമായും വൈവയുടെ അടിസ്ഥാനത്തില്‍ നടത്താമെന്നുള്ള 2016ലെ യു ജി സി ഗസറ്റ് വിജ്ഞാപനം പ്രാവര്‍ത്തികമാക്കിയാല്‍ പ്രവേശനത്തില്‍ കൂടുതല്‍ വിവേചനം നടക്കുമെന്നുമാണ് വിദ്യാര്‍ത്ഥികളുടെ പക്ഷം.

ഈ വിവേചനത്തിനെതിരെ പ്രതിഷേധിച്ച പതിനൊന്നു വിദ്യാര്‍ത്ഥികള്‍ ഡിസംബര്‍ ഇരുപത്തിയേഴാം തീയതി മുതല്‍ സസ്‌പെന്‍ഷനിലാണ്. ഒരുതരത്തിലുള്ള അന്വേഷണവും നടത്താതെയാണ് സസ്‌പെന്റ് ചെയ്തതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”550″ height=”220″ header=”big” cover_photo=”show” locale=”en_US”]

email ഉന്നത വിദ്യാഭ്യാസം: ജെ.എന്‍.യുവില്‍ ദളിതര്‍ക്കു വൈവയില്‍ മാര്‍ക്കില്ല; പ്രവേശനത്തില്‍ കടുത്ത വിവേചനം; ചോദ്യം ചെയ്ത വിദ്യാര്‍ഥികള്‍ക്കു സസ്‌പെന്‍ഷന്‍pinterest ഉന്നത വിദ്യാഭ്യാസം: ജെ.എന്‍.യുവില്‍ ദളിതര്‍ക്കു വൈവയില്‍ മാര്‍ക്കില്ല; പ്രവേശനത്തില്‍ കടുത്ത വിവേചനം; ചോദ്യം ചെയ്ത വിദ്യാര്‍ഥികള്‍ക്കു സസ്‌പെന്‍ഷന്‍0facebook ഉന്നത വിദ്യാഭ്യാസം: ജെ.എന്‍.യുവില്‍ ദളിതര്‍ക്കു വൈവയില്‍ മാര്‍ക്കില്ല; പ്രവേശനത്തില്‍ കടുത്ത വിവേചനം; ചോദ്യം ചെയ്ത വിദ്യാര്‍ഥികള്‍ക്കു സസ്‌പെന്‍ഷന്‍0google ഉന്നത വിദ്യാഭ്യാസം: ജെ.എന്‍.യുവില്‍ ദളിതര്‍ക്കു വൈവയില്‍ മാര്‍ക്കില്ല; പ്രവേശനത്തില്‍ കടുത്ത വിവേചനം; ചോദ്യം ചെയ്ത വിദ്യാര്‍ഥികള്‍ക്കു സസ്‌പെന്‍ഷന്‍0twitter ഉന്നത വിദ്യാഭ്യാസം: ജെ.എന്‍.യുവില്‍ ദളിതര്‍ക്കു വൈവയില്‍ മാര്‍ക്കില്ല; പ്രവേശനത്തില്‍ കടുത്ത വിവേചനം; ചോദ്യം ചെയ്ത വിദ്യാര്‍ഥികള്‍ക്കു സസ്‌പെന്‍ഷന്‍