തിരക്കഥയിലെ കൂട്ടിച്ചേര്‍ക്കല്‍: കമല സുരയ്യയുടെ കഥപറയുന്ന കമല്‍ ചിത്രം ‘ആമി’യില്‍നിന്നു വിദ്യാബാലന്‍ പിന്മാറി; ബി.ജെ.പി. ഇടപെട്ടെന്നും സൂചന

Date : January 12th, 2017

കമല്‍ സംവിധാനം ചെയ്യുന്ന ആമി എന്ന ചിത്രത്തില്‍ അഭിനയിക്കില്ലെന്ന് വിദ്യാബാലന്‍ വ്യക്തമാക്കി. അവസാന തിരക്കഥയിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് ചിത്രത്തില്‍ നിന്നു കാരണമെന്ന് നടിയുടെ ഔദ്യോഗിക വക്താവ് പറയുന്നു. കമലിനോട് സംഘപരിവാര്‍ സംഘടനകള്‍ പുലര്‍ത്തുന്ന എതിര്‍പ്പ് കൂടി കണക്കിലെടുത്താണ് വിദ്യാ ബാലന്റെ പിന്‍മാറ്റം എന്നാണ് വിലയിരുത്തപ്പെടുന്നത്.

kamal-vidya തിരക്കഥയിലെ കൂട്ടിച്ചേര്‍ക്കല്‍: കമല സുരയ്യയുടെ കഥപറയുന്ന കമല്‍ ചിത്രം 'ആമി'യില്‍നിന്നു വിദ്യാബാലന്‍ പിന്മാറി; ബി.ജെ.പി. ഇടപെട്ടെന്നും സൂചന

ചലച്ചിത്രോല്‍സവം നടത്തിപ്പിനിടെ പൊലീസ് തിയറ്ററിനകത്തു കയറി ദേശീയഗാനത്തിന് നില്‍ക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതും അറസ്റ്റ് ചെയ്യുന്നതും ഒഴിവാക്കണമെന്ന കമലിന്റെ പ്രസ്താവനയെ രൂക്ഷമായ വംശീയ സ്വഭാവത്തിലും വിചിത്രമായ വാദങ്ങള്‍ ഉയര്‍ത്തിയുമാണ് ബിജെപി നേരിട്ടത്.

ALSO READ: മോഡിയെ വിമര്‍ശിച്ചതു പിടിച്ചില്ല; കമലിന്റെ ആമിയില്‍നിന്ന് വിദ്യാബാലന്‍ പിന്മാറി; പുതിയ നടിയെ കണ്ടെത്തുമെന്ന് കമല്‍; വിദ്യ കളഞ്ഞുകുളിച്ചത് അസുലഭ അവസരം

നരേന്ദ്രമോദിയോടുള്ള രാഷ്ട്രീയ എതിര്‍പ്പ് മുമ്പ് കമല്‍ പരസ്യമായി പ്രകടിപ്പിച്ചതായിരുന്നു എതിര്‍പ്പിനു കാരണം. കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികളിലെ ബ്രാന്‍ഡ് അംബാസിഡറായ വിദ്യാ ബാലന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണയ്ക്കുന്ന ആളാണ്.
മാധവിക്കുട്ടിയുടെ ജീവിതകഥ ആസ്പദമാക്കി തയാറാക്കുന്ന ആമിയുടെ ഷൂട്ടിംഗ് പലതവണ മാറ്റിവെക്കപ്പെട്ടിട്ടുണ്ട്. കമല്‍ ആദ്യം പറഞ്ഞ തിരക്കഥ ഇഷ്ടമായിരുന്നുവെന്നും ഇപ്പോള്‍ തിരക്കഥയില്‍ നടത്തിയ കൂട്ടിച്ചേര്‍ക്കലുകളോട് വിയോജിപ്പാണെന്നുമാണ് വിദ്യാബാലന്‍ നല്‍കുന്ന ഔദ്യോഗിക വിശദീകരണം.
[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”550″ height=”220″ header=”big” cover_photo=”show” locale=”en_US”]

email തിരക്കഥയിലെ കൂട്ടിച്ചേര്‍ക്കല്‍: കമല സുരയ്യയുടെ കഥപറയുന്ന കമല്‍ ചിത്രം 'ആമി'യില്‍നിന്നു വിദ്യാബാലന്‍ പിന്മാറി; ബി.ജെ.പി. ഇടപെട്ടെന്നും സൂചനpinterest തിരക്കഥയിലെ കൂട്ടിച്ചേര്‍ക്കല്‍: കമല സുരയ്യയുടെ കഥപറയുന്ന കമല്‍ ചിത്രം 'ആമി'യില്‍നിന്നു വിദ്യാബാലന്‍ പിന്മാറി; ബി.ജെ.പി. ഇടപെട്ടെന്നും സൂചന0facebook തിരക്കഥയിലെ കൂട്ടിച്ചേര്‍ക്കല്‍: കമല സുരയ്യയുടെ കഥപറയുന്ന കമല്‍ ചിത്രം 'ആമി'യില്‍നിന്നു വിദ്യാബാലന്‍ പിന്മാറി; ബി.ജെ.പി. ഇടപെട്ടെന്നും സൂചന0google തിരക്കഥയിലെ കൂട്ടിച്ചേര്‍ക്കല്‍: കമല സുരയ്യയുടെ കഥപറയുന്ന കമല്‍ ചിത്രം 'ആമി'യില്‍നിന്നു വിദ്യാബാലന്‍ പിന്മാറി; ബി.ജെ.പി. ഇടപെട്ടെന്നും സൂചന0twitter തിരക്കഥയിലെ കൂട്ടിച്ചേര്‍ക്കല്‍: കമല സുരയ്യയുടെ കഥപറയുന്ന കമല്‍ ചിത്രം 'ആമി'യില്‍നിന്നു വിദ്യാബാലന്‍ പിന്മാറി; ബി.ജെ.പി. ഇടപെട്ടെന്നും സൂചന