കമലിനെ വിമര്‍ശിക്കുന്നവര്‍ രാഷ്ട്രീയ ശിഖണ്ഡികളെന്ന് സന്തോഷ് ഏച്ചിക്കാനം; മനുഷ്യത്വത്തിനൊപ്പം നില്‍ക്കണമെന്ന് എം.എ. ബേബി; കല്‍ബുര്‍ഗിയുടെ അവസാനം എങ്ങനെയായിരുന്നു?

Date : January 12th, 2017

പുതുക്കാട്/കൊടുങ്ങല്ലൂര്‍: കമലിനെതിരായ സംഘപരിവാര്‍ ആക്രമണങ്ങള്‍ക്കെതിരേ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്ത്. കമല്‍ പാകിസ്താനിലേക്കു പോകണമെന്നു പറയുന്നവര്‍ രാഷ്ട്രീയ ശിഖണ്ഡികളാണെന്നു കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം. പുതുക്കാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ സാഹിത്യസാംസ്‌കാരിക മേഖലയില്‍ ഇത് അപചയ കാലമാണെന്നും വിദ്യാഭ്യാസ രംഗത്തേയും ഇത് ബാധിച്ച് കഴിഞ്ഞിരിക്കുന്നെന്നും ഏച്ചിക്കാനം പറഞ്ഞു.

മനുഷ്യന്‍ മനുഷ്യത്വത്തിനൊപ്പം നില്‍ക്കണമെന്ന് സി.പി.എം.  പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. സംഘപരിവാര്‍ ഭീഷണിക്കെതിരേ കൊടുങ്ങല്ലൂര്‍ കൂട്ടായ്മ സംഘടിപ്പിച്ച കമലിന് ജന്മനാട്ടില്‍ ഐക്യദാര്‍ഢ്യം  പ്രഖ്യാപിച്ചുകൊണ്ടുള്ള സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ‘ഇരുള്‍ വിഴുങ്ങുംമുമ്പേ’ എന്ന പരിപാടിയിലാണ് സംഘപരിവാറിനെതിരേ വിമര്‍ശനമുന്നയിച്ചത്.

ma-baby കമലിനെ വിമര്‍ശിക്കുന്നവര്‍ രാഷ്ട്രീയ ശിഖണ്ഡികളെന്ന് സന്തോഷ് ഏച്ചിക്കാനം; മനുഷ്യത്വത്തിനൊപ്പം നില്‍ക്കണമെന്ന് എം.എ. ബേബി; കല്‍ബുര്‍ഗിയുടെ അവസാനം എങ്ങനെയായിരുന്നു?

കമലിനെ കൊടുങ്ങല്ലൂര്‍ക്കരനായി ചുരുക്കരുത്. അല്‍പ്പം കേരളീയനാണ്, ഇന്ത്യക്കാരനാണ് കൊടുങ്ങല്ലൂരില്‍ മാത്രം ഒതുങ്ങേണ്ട വ്യക്തിത്വമല്ല. മാനുഷികമായി മൂല്യങ്ങള്‍ മുറുകെ പിടിക്കുന്നതാകണം നാട്ടില്‍ ഉണ്ടാകേണ്ടത്. തങ്ങള്‍ക്ക് യോജിക്കാത്തവരുടെ ശബ്ദം  ഉയരരുത് എന്നുള്ളത് അംഗീകരിക്കാന്‍ കഴിയുമോ. ചെഗുവേരയുടെ ഷര്‍ട്ടിട്ട ചെറുപ്പക്കാരനെ അടിച്ച് പരുക്കേല്‍പ്പിച്ചു. നമുക്ക് ഇഷ്ടങ്ങള്‍ ഉണ്ടാകും.  അതുപോലെ മറ്റുള്ളവര്‍ക്കും ഇഷ്ടങ്ങളുണ്ടാകുമെന്നും ബേബി പറഞ്ഞു. ശ്രീനാരായണ ഗുരുവിനെപ്പോലെ കര്‍ണാടകയിലെ മഹാപ്രതിഭയായിരുന്നു എം.എം. കല്‍ബുര്‍ഗി. അദ്ദേഹത്തിന്റെയവസാനം എങ്ങനെയായിരുന്നു?

READ MORE: താന്‍ ഇടതുപക്ഷ അനുഭാവി; ഏതുതരം വര്‍ഗീയതയും ആപത്ത്; ആരോപണങ്ങള്‍ക്ക് എതിരേ സംവിധായകന്‍ കമല്‍; എന്തുപറയുന്നു എന്നു സോഷ്യല്‍ മീഡിയ

പ്രവൃത്തിയാണ് പ്രാര്‍ത്ഥന എന്ന് പറഞ്ഞ ഗാന്ധിജിയെ നാഥുറാം ഗോഡ്‌സെ വെടിവച്ച് കൊന്നു. ഇഷ്ടമില്ലാത്തത് ചെയ്താല്‍ ചിലരെ വെടിവച്ചുകൊല്ലും. മറ്റ് ചിലരോട്  രാജ്യം വിടാന്‍ പറയും. ഇന്ത്യയില്‍ ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത് മറ്റ് പലതുമായി സാമ്യമുണ്ട്. ഇറ്റലിയിലും  ജര്‍മനിയിലും നടന്നതുപോലെ ഇവിടെയും  ജനാധിപത്യത്തെ നശിപ്പിക്കുന്ന ഫാസിസ്റ്റുകള്‍ അധികാരത്തിലേറിയതിന്റെ ഭാഗമാണ് ഇതെല്ലാം. ഗാന്ധിജി, കല്‍ബുര്‍ഗി എന്നിവര്‍ക്ക് ശേഷം ആരെയൊക്കെയോ ലക്ഷ്യംവെക്കുന്നു. ഇനി നിങ്ങളിലോ എന്നിലോ അത് വന്ന് നില്‍ക്കുമെന്നും ബേബി ഓര്‍മിപ്പിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ നാവറക്കാന്‍ വര്‍ഗീയശക്തികള്‍ വിഷക്കത്തിയുമായി വരുന്നു. ഭാഷയില്‍ വിഷം ചേര്‍ക്കുന്നു. വിഷക്കത്തി പിടിച്ചെടുത്ത് കത്തിയില്‍ നിന്ന് വിഷം തുടച്ചുകളഞ്ഞ് വിഷപ്പല്ല് എടുക്കുകയെന്നതാണ് കാലഘട്ടത്തിന്റെ കടമ. ഇവിടെ ഇന്ന് നടക്കുന്ന കൂട്ടായ്മ മാനവസംഗമമാകട്ടെയെന്ന് പറഞ്ഞാണ് ബേബി പ്രസംഗം അവസാനിപ്പിച്ചത്.
santhosh-1 കമലിനെ വിമര്‍ശിക്കുന്നവര്‍ രാഷ്ട്രീയ ശിഖണ്ഡികളെന്ന് സന്തോഷ് ഏച്ചിക്കാനം; മനുഷ്യത്വത്തിനൊപ്പം നില്‍ക്കണമെന്ന് എം.എ. ബേബി; കല്‍ബുര്‍ഗിയുടെ അവസാനം എങ്ങനെയായിരുന്നു?
കമലിനു പിന്തുണയുമായി സംവിധായകന്‍ ആഷിക് അബു, കൊടുങ്ങല്ലൂര്‍ നഗരസഭ ചെയര്‍മാന്‍ സി.സി .വിപിന്‍ചന്ദ്രന്‍, സി.പി.എം.  ലോകമലേശ്വരം ലോക്കല്‍ സെക്രട്ടറി കെ.ആര്‍. ജൈത്രന്‍, മുന്‍ മന്ത്രി ബിനോയ് വിശ്വം, ആഷിക് അബു, ടി.എം. നാസര്‍ തുടങ്ങി നിരവധിപേര്‍ പ്രസംഗിച്ചു.

[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”550″ height=”220″ header=”big” cover_photo=”show” locale=”en_US”]

email കമലിനെ വിമര്‍ശിക്കുന്നവര്‍ രാഷ്ട്രീയ ശിഖണ്ഡികളെന്ന് സന്തോഷ് ഏച്ചിക്കാനം; മനുഷ്യത്വത്തിനൊപ്പം നില്‍ക്കണമെന്ന് എം.എ. ബേബി; കല്‍ബുര്‍ഗിയുടെ അവസാനം എങ്ങനെയായിരുന്നു?pinterest കമലിനെ വിമര്‍ശിക്കുന്നവര്‍ രാഷ്ട്രീയ ശിഖണ്ഡികളെന്ന് സന്തോഷ് ഏച്ചിക്കാനം; മനുഷ്യത്വത്തിനൊപ്പം നില്‍ക്കണമെന്ന് എം.എ. ബേബി; കല്‍ബുര്‍ഗിയുടെ അവസാനം എങ്ങനെയായിരുന്നു?0facebook കമലിനെ വിമര്‍ശിക്കുന്നവര്‍ രാഷ്ട്രീയ ശിഖണ്ഡികളെന്ന് സന്തോഷ് ഏച്ചിക്കാനം; മനുഷ്യത്വത്തിനൊപ്പം നില്‍ക്കണമെന്ന് എം.എ. ബേബി; കല്‍ബുര്‍ഗിയുടെ അവസാനം എങ്ങനെയായിരുന്നു?0google കമലിനെ വിമര്‍ശിക്കുന്നവര്‍ രാഷ്ട്രീയ ശിഖണ്ഡികളെന്ന് സന്തോഷ് ഏച്ചിക്കാനം; മനുഷ്യത്വത്തിനൊപ്പം നില്‍ക്കണമെന്ന് എം.എ. ബേബി; കല്‍ബുര്‍ഗിയുടെ അവസാനം എങ്ങനെയായിരുന്നു?0twitter കമലിനെ വിമര്‍ശിക്കുന്നവര്‍ രാഷ്ട്രീയ ശിഖണ്ഡികളെന്ന് സന്തോഷ് ഏച്ചിക്കാനം; മനുഷ്യത്വത്തിനൊപ്പം നില്‍ക്കണമെന്ന് എം.എ. ബേബി; കല്‍ബുര്‍ഗിയുടെ അവസാനം എങ്ങനെയായിരുന്നു?