• kamala-vidya

  മുസ്ലിം നേതാവുമായുള്ള ബന്ധം ചര്‍ച്ചയാക്കാത്ത തിരക്കഥ; സിനിമ ഇറങ്ങിയാല്‍ കലാപമുണ്ടാകുമെന്ന് മുന്നറിയിപ്പ്; കമലിന്റെ സിനിമയില്‍നിന്നും വിദ്യാ ബാലന്റെ പിന്മാറ്റം നാടകീയം

  Date : January 12th, 2017

  ആമിയില്‍നിന്നു വിദ്യാബാലന്‍ പിന്മാറിയതിനു പിന്നാലെ അതിനു പിന്നിലുണ്ടായ അണിയറ നീക്കങ്ങളെക്കുറിച്ചുള്ള സൂചനകളും പുറത്ത്. സിനിമ പുറത്തിറങ്ങിയാല്‍ മുംബൈയില്‍നിന്നും കലാപം പൊട്ടിപ്പുറപ്പെടുമെന്നും ഹിന്ദുക്കളെ മോശമാക്കി ചിത്രീകരിച്ച് ഇസ്ലാം മതത്തെ മഹത്വവല്‍ക്കരിക്കാനുമുള്ള ശ്രമമാണു നടക്കുന്നതെന്നുമാണ് ഇതേക്കുറിച്ചു ചില അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്.

  കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ശ്രദ്ധയാകര്‍ഷിച്ച ഒരു സ്‌കൂളാണു ചിത്രത്തിനു പണം മുടക്കുന്നതെങ്കിലും ഒരു ക്രിസ്ത്യാനിയാകും ചിത്രം നിര്‍മിക്കുന്നതെന്നും ആര്‍.എസ്.എസ്. ചൂണ്ടിക്കാട്ടുന്നു. ഹിന്ദുമതം തെറ്റാണെന്നും ഇസ്ലാംമാണു ശരിയെന്നും ചിത്രീകരിക്കാനാണു നീക്കമെങ്കില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും ഇവര്‍ വ്യക്തമാക്കിക്കഴിഞ്ഞു.

  Merrily Weisbord-madhavikkutty-kamala-book

  സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ആഘോഷമെന്നോണം ആത്മകഥയിലും കവിതകളിലും സ്വന്തം സ്വത്വം ആവിഷ്‌കരിക്കാന്‍ ഒരു മടിയും കാട്ടിയിട്ടില്ലാത്ത വ്യക്തിയാണു കമല സുരയ്യയെന്ന മാധവിക്കുട്ടി. പ്രണയത്തിന്റെ പേരില്‍ മതം മാറിയ ഇവര്‍ പിന്നീടു വഞ്ചിക്കപ്പെടുകയായിരുന്നെന്ന വെളിപ്പെടുത്തലുകളും ഉണ്ടായി. ഇതിലെ കഥാനായകന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. എന്നാല്‍, ഇയാളെക്കുറിച്ചു സിനിമയില്‍ പരാമര്‍ശങ്ങളില്ലെന്നും ചൂണ്ടിക്കാട്ടുന്നു. കമലയുടെ ജീവിതത്തിലെ ഏറ്റവും നിര്‍ണായക സന്ദര്‍ഭങ്ങളിലൊന്ന് ഒഴിവാക്കപ്പെടുമ്പോള്‍ ഇസ്ലാം മതത്തിലേക്കും അവരുടെ രചനകളിലേക്കും മാത്രം സിനിമ ചുരുങ്ങും. സിനിമ നല്ല കലാരൂപമാണ്. അതിനെ വര്‍ഗീയ വത്കരിക്കാന്‍ ശ്രമിച്ചാല്‍ വെറുതേയിരിക്കില്ലെന്നും ആര്‍.എസ്.എസ്. ചൂണ്ടിക്കാട്ടുന്നു.

  മാധവിക്കുട്ടി മതം മാറി മുസ്ലിം പണ്ഡിതന്റെ ഭാര്യയായി ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും അതുണ്ടായില്ല. പുനെയില്‍ അവര്‍ ഏറെക്കുറെ ഏകാന്ത ജീവിതമാണു നയിച്ചത്. ഇവരുടെ മരണത്തിനുശേഷവും ഏറെ വിവാദങ്ങളുണ്ടായി. ഭൗതികശരീരം കാണാനെത്തിയവരെ മുസ്ലിം പുരോഹിതര്‍ അകത്തേക്കു പ്രവേശിപ്പിച്ചിരുന്നില്ല. അന്നു സംഘര്‍ഷം ഒഴിവാക്കാന്‍ വേണ്ടിയാണ് മറ്റ് ഇടപെടലുകള്‍ ഉണ്ടാകാതിരുന്നത്. പിന്നീടു കേരളത്തിലെത്തിക്കുകയും എല്ലാര്‍ക്കും അന്തിമോപചാരം അര്‍പ്പിക്കാനും അവസരമുണ്ടായതുകൊണ്ടും പ്രശ്‌നം തണുത്തു. അല്ലെങ്കില്‍ അന്നേ അതു സംഘര്‍ഷത്തിലേക്കു നയിക്കുമായിരുന്നു എന്നും വിലയിരുത്തുന്നു.

  Merrily Weisbord-kamala

  കേരളത്തിലെ പണ്ഡിതനും മത നേതാവുമായിരുന്ന ഒരാള്‍ പ്രലോഭിപ്പിച്ചു മതം മാറ്റുകയും എല്ലാം കവര്‍ന്നെടുത്തശേഷം ഉപേക്ഷിക്കുകയുമായിരുന്നു ചെയ്തത് എന്നാണ് ആര്‍.എസ്.എസ്. പറയുന്നത്. ഇക്കാര്യങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തുന്നില്ല എന്നാണ് അടുത്ത വൃത്തങ്ങളില്‍നിന്നും അറിയാന്‍ കഴിഞ്ഞിട്ടുള്ളതെന്നും ഇവര്‍ പറയുന്നു. തിരക്കഥ അതീവ രഹസ്യമായിട്ടാണു തയാറാക്കിയത്. അതു വിദ്യാബാലനും അവരുടെ ഒരു സ്റ്റാഫിനും മാത്രമാണ് പരിശോധിക്കാന്‍ ലഭിച്ചത്. ഇതിന്റെ പിന്നാലെയാണു പിന്മാറ്റമെന്നതും ശ്രദ്ധേയമാണ്. നേരത്തേ, വിദ്യയുടെ പബ്ലിക് റിലേഷന്‍ കൈകാര്യം ചെയ്യുന്നയാള്‍ സിനിമ ഉപേക്ഷിച്ചിട്ടില്ലെന്നു വ്യക്തമാക്കിയിരുന്നെങ്കില്‍ ഇതു പിന്നീടുണ്ടായ തീരുമാനമാണ്.

  kamal-director-jpg-image-784-410

  ആമിയുടെ ജീവിതത്തില്‍ ഏറ്റവും നിര്‍ണായകമായ വഴിത്തിരിവുണ്ടാക്കിയത്  38-ാം വയസില്‍  മുസ്ലിംലീഗ് എം.പിയായ നേതാവാണ്. സാദിഖ് അലിയെന്നയാളാണെന്നും ആരോപണമുണ്ട്. 65-ാം വയസിലാണ് മാധവിക്കുട്ടി കമലയായി മാറിയത്. 1999 ഡിസംബര്‍ 16ന്. കമലയെക്കുറിച്ച് പുസ്തകമെഴുതിയ കനേഡിയന്‍ എഴുത്തുകാരിയും ജേണലിസ്റ്റുമായ മെറിലി വെയ്‌ബോര്‍ഡ് ഇതേക്കുറിച്ചു പുസ്തകത്തില്‍ വ്യക്തമാക്കിയിരുന്നു. ഇവര്‍ ദീര്‍ഘകാലം കമലയ്‌ക്കൊപ്പം താമസിച്ചാണു പുസ്തകം എഴുതിയത്.

  also read: തിരക്കഥയിലെ കൂട്ടിച്ചേര്‍ക്കല്‍: കമല സുരയ്യയുടെ കഥപറയുന്ന കമല്‍ ചിത്രം ‘ആമി’യില്‍നിന്നു വിദ്യാബാലന്‍ പിന്മാറി; ബി.ജെ.പി. ഇടപെട്ടെന്നും സൂചന

  also read: മോഡിയെ വിമര്‍ശിച്ചതു പിടിച്ചില്ല; കമലിന്റെ ആമിയില്‍നിന്നും വിദ്യാബാലന്‍ പിന്മാറി; പുതിയ നടിയെ കണ്ടെത്തുമെന്ന് കമല്‍; വിദ്യ കളഞ്ഞുകുളിച്ചത് അസുലഭ അവസരം

  സാദിഖലിയെന്നയാള്‍ തന്നെ സമീപിച്ചതും ചെറുപ്പക്കാരനായ അയാളുടെ മാസ്മരികതയില്‍ വീണതും ഇവര്‍ക്കെഴുതിയ കത്തില്‍ മാധവിക്കുട്ടി ചൂണ്ടിക്കാട്ടുന്നുണ്ട്. ഇയാള്‍ക്കൊപ്പം താമസിക്കുന്നതറിഞ്ഞു ശിവസേനയടക്കമുള്ള സംഘടനകള്‍ പ്രതിഷേധിച്ചതും അതിനെ നേരിട്ടതും കത്തില്‍ വ്യക്തമാക്കുന്നു. സാദിഖ് അലിയുമായുള്ള ബന്ധവും മെറിലി ഒരിക്കല്‍ ചൂണ്ടിക്കാട്ടിയിരുന്നു. മാധവിക്കുട്ടിക്കു ലഭിച്ച വെള്ളിനിറത്തിലുള്ള സെല്‍ഫോണ്‍ പോലും ഇയാള്‍ വാങ്ങി നല്‍കിയതാണെന്ന് ആഹഌദത്തോടെ ഒരിക്കല്‍ പറഞ്ഞതായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സാഹിത്യമടക്കമുള്ള വിഷയങ്ങളിലെ അഗാധ പാണ്ഡിത്യമാണ് ഇരുവര്‍ക്കും ഇടയിലെ അകലം കുറച്ചതെന്നും വിലയിരുത്തുന്നുണ്ട്.

  Kamala-Das-006-755091

  എന്നാല്‍, പിന്നീട് ഇദ്ദേഹം കമലയുടെ ജീവിതത്തില്‍നിന്നും അകന്നുപോയെന്നും രണ്ടു ഭാര്യമാരുണ്ടായിരുന്ന അദ്ദേഹം വഞ്ചിക്കുകയായിരുന്നെന്നും മെറിലി പറയുന്നു. യഥാര്‍ഥ സ്‌നേഹത്തിന്റെ പിന്നാലെയാണു താനെന്നു പറഞ്ഞ മാധവിക്കുട്ടി അവസാന കാലത്ത് ഏറെ ദുഖിച്ചിരുന്നെന്നും ഇവര്‍ പറയുന്നു. തന്റെ ഭര്‍ത്താവിനുശേഷം ഒരാളുമായി പ്രണയത്തിലായതിനുശേഷമാണ് മതം മാറിയത്. എന്നാല്‍, അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. ഒരാളും മറ്റൊരാളുടെ മതം മാറ്റരുതെന്നു താന്‍ തിരിച്ചറിഞ്ഞെന്നും കമല തന്നോടു വെളിപ്പെടുത്തിയെന്നു മെറിലി ചൂണ്ടിക്കാട്ടുന്നു.

  Email this to someonePin on Pinterest0Share on Facebook0Share on Google+0Tweet about this on Twitter
 • G.M