നല്‍കിയ വാക്ക് പവോല സൗളിനോ പാലിക്കും, ഹിതപരിശോധനയെ എതിര്‍ത്ത് വോട്ടു ചെയ്തവര്‍ക്കൊപ്പം ലൈംഗിക ബന്ധത്തിന് തയാര്‍, ശയനത്തിനുള്ള തിയതികള്‍ പുറത്തുവിട്ടു

Date : January 12th, 2017

ഇറ്റലിയില്‍ നടന്ന ഹിതപരിശോധനയില്‍ നോ എന്ന് വോട്ട് ചെയ്തവരുടെയെല്ലാം കൂടെ ലൈംഗിക ബന്ധത്തിന് തയ്യാറാണെന്ന വാക്കു പാലിക്കുമെന്ന് നടി പവോല സൗളിനോ. 27 വയസുള്ള നടി ഹിതപരിശോധനയെ എതിര്‍ത്ത് വോട്ടു ചെയ്യുന്നവര്‍ക്കൊപ്പം ശയിക്കുമെന്നാണ് വാഗ്ദാനം നല്‍കിയിരുന്നത്.

നവംബര്‍ 23-ന് നടന്ന ഹിതപരിശോധനയെ എതിര്‍ത്ത് വോട്ടുചെയ്യുന്ന എല്ലാവര്‍ക്കും സമ്മാനം നല്‍കുമെന്നായിരുന്നു നടിയുടെ വാഗ്ദാനം. ഹിതപരിശോധന കഴിഞ്ഞപ്പോള്‍ മുതല്‍ പവോല വാക്കുപാലിക്കുമോ ഇല്ലയോ എന്ന തര്‍ക്കം ഇറ്റലിയില്‍ മുറുകി. വെറും പബ്ലിസിറ്റി സ്റ്റണ്ട് മാത്രമായി ഇതിനെ കണ്ടവരും ഏറെയാണ്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് പവോല തന്റെ ടൂര്‍ തീയതികള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.

താന്‍ വാക്കു പാലിക്കുന്ന പെണ്ണാണെന്ന് പറഞ്ഞ പവോല, അതിനുള്ള യാത്ര തുടങ്ങി. പത്തുനഗരങ്ങളില്‍ താമസിച്ചാണ് അവര്‍ വാക്കുപാലിക്കുക. ഇന്‍സ്റ്റഗ്രാമില്‍ ശനിയാഴ്ച പുറത്തുവിട്ട തീയതികളനുസരിച്ച് ഏഴാം തീയതി റോമയില്‍ പവോലയുടെ വാക്കുപാലിക്കല്‍ യജ്ഞത്തിന് തുടക്കം കുറിക്കുകയും ചെയ്തു. ഫിറന്‍സെ, ബൊളോണ, വെറോണ, മിലാന്‍, ടോറിനോ, നാപ്പോളി, ബാരി, ലെച്ചെ, പാലര്‍മോ എന്നീ നഗരങ്ങളിലാണ് പവോല ഇനി ക്യാമ്പ് ചെയ്ത് വോട്ടര്‍മാരെ സ്വീകരിക്കുക. താന്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങളെ സൂചിപ്പിക്കുന്ന ഒരുപിടി ചിത്രങ്ങളും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ ഇട്ടിട്ടുണ്ട്.

പുതുവര്‍ഷം ഏറ്റവും മികച്ച നിലയില്‍ തുടങ്ങാനായി എന്നാണ് ഇതുസംബന്ധിച്ച് പവോലയുടെ കമന്റ്. ഭരണഘടനാ പരിഷ്‌കരണത്തിനായാണ് പ്രധാനമന്ത്രി മാറ്റിയോ റെന്‍സി ഹിതപരിശോധന നടത്തിയത് അതാകട്ടെ, സര്‍ക്കാറിന്റെ വിശ്വാസവോട്ടായി മാറുകയും, ഹിതപരിശോധനയില്‍ പരാജയപ്പെട്ടതോടെ റെന്‍സിക്ക് രാജിവെക്കേണണ്ടിവരികയും ചെയ്തു. നോ എന്ന് വോട്ട് ചെയ്തവര്‍, ഫോം പൂരിപ്പിച്ച് ഓരോ കേന്ദ്രങ്ങളിലും എത്താനാണ് പവോല ആവശ്യപ്പെട്ടിട്ടുള്ളത്. ഇതോടെ ഹിതപരിശോധനയെ എതിര്‍ത്ത് വോട്ടുചെയ്തവര്‍ക്കൊപ്പം ലൈംഗിക ബന്ധത്തിന് നടി തയാറാവുമോ എന്ന് ചോദ്യം ഉയര്‍ത്തിയവര്‍ക്ക് മിണ്ടാട്ടമില്ലാതായി.

[wpdevart_like_box profile_id=”Graffitimagazine.in” connections=”show” width=”550″ height=”250″ header=”small” cover_photo=”show” locale=”en_US”]

email നല്‍കിയ വാക്ക് പവോല സൗളിനോ പാലിക്കും, ഹിതപരിശോധനയെ എതിര്‍ത്ത് വോട്ടു ചെയ്തവര്‍ക്കൊപ്പം ലൈംഗിക ബന്ധത്തിന് തയാര്‍, ശയനത്തിനുള്ള തിയതികള്‍ പുറത്തുവിട്ടുpinterest നല്‍കിയ വാക്ക് പവോല സൗളിനോ പാലിക്കും, ഹിതപരിശോധനയെ എതിര്‍ത്ത് വോട്ടു ചെയ്തവര്‍ക്കൊപ്പം ലൈംഗിക ബന്ധത്തിന് തയാര്‍, ശയനത്തിനുള്ള തിയതികള്‍ പുറത്തുവിട്ടു0facebook നല്‍കിയ വാക്ക് പവോല സൗളിനോ പാലിക്കും, ഹിതപരിശോധനയെ എതിര്‍ത്ത് വോട്ടു ചെയ്തവര്‍ക്കൊപ്പം ലൈംഗിക ബന്ധത്തിന് തയാര്‍, ശയനത്തിനുള്ള തിയതികള്‍ പുറത്തുവിട്ടു0google നല്‍കിയ വാക്ക് പവോല സൗളിനോ പാലിക്കും, ഹിതപരിശോധനയെ എതിര്‍ത്ത് വോട്ടു ചെയ്തവര്‍ക്കൊപ്പം ലൈംഗിക ബന്ധത്തിന് തയാര്‍, ശയനത്തിനുള്ള തിയതികള്‍ പുറത്തുവിട്ടു0twitter നല്‍കിയ വാക്ക് പവോല സൗളിനോ പാലിക്കും, ഹിതപരിശോധനയെ എതിര്‍ത്ത് വോട്ടു ചെയ്തവര്‍ക്കൊപ്പം ലൈംഗിക ബന്ധത്തിന് തയാര്‍, ശയനത്തിനുള്ള തിയതികള്‍ പുറത്തുവിട്ടു