സാനിയ മിര്‍സക്കെതിരെ മുസ്ലീം സൈബര്‍ ഗുണ്ടകള്‍; ഹിജാബ് ധരിക്കാത്ത ഫോട്ടോയുടെ താഴെ അശ്ലീല കമന്റുകള്‍, മരണത്തിന് ശേഷമാണ് യഥാര്‍ത്ഥ ജീവിതമെന്ന ഉപദേശവും

Date : January 12th, 2017

ഹിജാബ് ധരിക്കാത്ത ഭാര്യയുടെ ഫോട്ടോ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ നിലപാട് വിവാദമായിരുന്നു. സൈബര്‍ സദാചാരവാദികള്‍ ഷമിയെ വേട്ടയാടിയത് വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

ആ വിവാദങ്ങള്‍ കെട്ടടങ്ങും മുന്‍പേ സാനിയ മിര്‍സക്കെതിരെ ആരോപണശരങ്ങളും സൈബര്‍ അക്രമണവുമായി ഈ സദാചാരവാദികള്‍ രംഗത്ത് വന്നിട്ടുണ്ട്.ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ ഫേസ്ബുക്കില്‍ പുതിയഫോട്ടോ ഇട്ടതാണ് സൈബര്‍ സദാചാരവാദികളെ ചൊടിപ്പിച്ചിരിക്കുന്നത്. ഇസ്ലാമിക രീതിയിലുള്ള വസ്ത്രം ധരിക്കാത്തതെന്താണെന്നാണ് ഇത്തരക്കാര്‍ക്ക് സാനിയയോട് ചോദിക്കാനുള്ളത്.

ഇവിടുത്തെ ജീവിതം താല്‍ക്കാലികമാണ്. മരണത്തിന് ശേഷമാണ് യഥാര്‍ത്ഥ ജീവിതം ആരംഭിക്കുന്നത്. സാനിയ അത് മറക്കരുതെന്നൊക്കെയാണ് ഫോട്ടോയ്ക്ക് താഴെ നിറയുന്ന കമന്റുകള്‍. ഇതിന് മുന്‍പും വസ്ത്രധാരണത്തിന്റെ പേരില്‍ സാനിയ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. കോര്‍ട്ടില്‍ ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നുവെന്നായിരുന്നു പരാതി.
കളിക്കളത്തില്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നതിനാല്‍ സാനിയക്കെതിരെ മുമ്പും ഇത്തരം നീക്കങ്ങളുണ്ടായിരുന്നു. ലക്നൗവിലെ ഒരു ഇമാം ഇതിന്റെ പേരില്‍ സാനിയക്കെതിരെ ഫത്വാ പുറപ്പെടുവിച്ചിട്ടുമുണ്ടായിരുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പാണ് സദാചാരവാദികള്‍ ഷമിക്കെതിരെ കമന്റാക്രമണം നടത്തിയത്. ഒരു മുസ്ലിമാണെന്ന കാര്യം ഷമിയും ഭാര്യയും മറക്കരുതെന്നും ഭാര്യ ഹിജാബ് ധരിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തേണ്ടത് ഷമിയാണെന്നും കമന്റുകള്‍ വന്നു. മിക്ക കമന്റുകളും ഷമിക്കുള്ള ഉപദേശമായിരുന്നു. ഭാര്യ ആചാരം തെറ്റിക്കുന്നില്ലെന്ന് ഷമി തന്നെയാണ് ഉറപ്പാക്കേണ്ടതെന്നും കമന്റുകള്‍ വന്നു.
എന്നാല്‍ ഇതിനെതിരെ ഷമി തന്നെ രംഗത്തെത്തിയിരുന്നു. മകളും ഭാര്യയും തന്റെ ജീവിതത്തിന്റെ ഭാഗമാണെന്നും എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്ന് തനിക്ക് നല്ലതു പോലെ അറിയാമെന്നുമായിരുന്നു മുഹമ്മദ് ഷമിയുടെ മറുപടി. തങ്ങള്‍ എത്ര നന്നായാണ് പെരുമാറുന്നതെന്ന് വിമര്‍ശകര്‍ സ്വയം പരിശോധിക്കണമെന്നും ഷമി അഭിപ്രായപ്പെട്ടു.

[wpdevart_like_box profile_id=”Graffitimagazine.in” connections=”show” width=”550″ height=”250″ header=”small” cover_photo=”show” locale=”en_US”]

email സാനിയ മിര്‍സക്കെതിരെ മുസ്ലീം സൈബര്‍ ഗുണ്ടകള്‍; ഹിജാബ് ധരിക്കാത്ത ഫോട്ടോയുടെ താഴെ അശ്ലീല കമന്റുകള്‍, മരണത്തിന് ശേഷമാണ് യഥാര്‍ത്ഥ ജീവിതമെന്ന ഉപദേശവുംpinterest സാനിയ മിര്‍സക്കെതിരെ മുസ്ലീം സൈബര്‍ ഗുണ്ടകള്‍; ഹിജാബ് ധരിക്കാത്ത ഫോട്ടോയുടെ താഴെ അശ്ലീല കമന്റുകള്‍, മരണത്തിന് ശേഷമാണ് യഥാര്‍ത്ഥ ജീവിതമെന്ന ഉപദേശവും0facebook സാനിയ മിര്‍സക്കെതിരെ മുസ്ലീം സൈബര്‍ ഗുണ്ടകള്‍; ഹിജാബ് ധരിക്കാത്ത ഫോട്ടോയുടെ താഴെ അശ്ലീല കമന്റുകള്‍, മരണത്തിന് ശേഷമാണ് യഥാര്‍ത്ഥ ജീവിതമെന്ന ഉപദേശവും0google സാനിയ മിര്‍സക്കെതിരെ മുസ്ലീം സൈബര്‍ ഗുണ്ടകള്‍; ഹിജാബ് ധരിക്കാത്ത ഫോട്ടോയുടെ താഴെ അശ്ലീല കമന്റുകള്‍, മരണത്തിന് ശേഷമാണ് യഥാര്‍ത്ഥ ജീവിതമെന്ന ഉപദേശവും0twitter സാനിയ മിര്‍സക്കെതിരെ മുസ്ലീം സൈബര്‍ ഗുണ്ടകള്‍; ഹിജാബ് ധരിക്കാത്ത ഫോട്ടോയുടെ താഴെ അശ്ലീല കമന്റുകള്‍, മരണത്തിന് ശേഷമാണ് യഥാര്‍ത്ഥ ജീവിതമെന്ന ഉപദേശവും