വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍ നിന്ന് ഇറക്കി വിട്ടു; എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ റോഡ് ഉപരോധിച്ചു; പ്രതിഷേധിക്കാന്‍ പെണ്‍കുട്ടികളും

Date : January 12th, 2017

എന്‍ജിനീയറിംഗ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ പാലക്കാട് ലക്കിടിയിലെ ജവഹര്‍ലാല്‍ കോളജ് ഓഫ് എന്‍ജിനീയറിംഗ് കാമ്പസിലെയും പാമ്പാടി നെഹ്‌റു ഗ്രൂപ്പ് ഒഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെയും ഹോസ്റ്റലുകളില്‍ നിന്ന് വിദ്യാര്‍ഥികളെ ഇറക്കിവിട്ടതില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ സംസ്ഥാന പാത ഉപരോധിച്ചു. പാലക്കാട്-ഷൊര്‍ണൂര്‍ പാതയാണ് ഉപരോധിച്ചത്. നാളെ അഞ്ചാം സെമസ്റ്റര്‍ പരീക്ഷ എഴുതേണ്ടിയിരുന്ന 25ഓളം വിദ്യാര്‍ഥികളടക്കം അറുപതോളം പേരെയാണ് ഇന്നലെ രാവിലെ കോളജ് അധികൃതര്‍ ഇറക്കിവിട്ടത്. നെഹ്‌റു കാമ്പസിലെ പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ഥികള്‍ ഇതോടെ പ്രതിഷേധവുമായി രംഗത്തെത്തി.

pkg-uparodam വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍ നിന്ന് ഇറക്കി വിട്ടു; എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ റോഡ് ഉപരോധിച്ചു; പ്രതിഷേധിക്കാന്‍ പെണ്‍കുട്ടികളും
വിവരം അറിഞ്ഞെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ക്ക് ഒപ്പം പാലക്കാട് ഷൊര്‍ണൂര്‍ സംസ്ഥാന പാത ഉപരോധിച്ചു. വൈകിട്ട് അഞ്ചു മണിക്ക് തുടങ്ങിയ ഉപരോധം ഒരു മണിക്കൂറോളം നീണ്ടു. അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ നടത്തിയ ഉപരോധത്തില്‍ ഒരു മണിക്കൂര്‍ സംസ്ഥാന പാത സ്തംഭിച്ചു. വന്‍ ഗതാഗതക്കുരുക്കാണ് ഒറ്റപ്പാലം ടൗണില്‍ അടക്കം ഉണ്ടായത്. സ്ഥലത്തെത്തിയ ഒറ്റപ്പാലം സി.ഐ അബ്ദുള്‍ ജലീല്‍ നടത്തിയ ചര്‍ച്ചയില്‍ പരീക്ഷ എഴുതേണ്ട വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍ പ്രവേശിപ്പിക്കാമെന്ന് കോളജ് അധികൃതര്‍ ഉറപ്പു നല്‍കി. ഇതേ തുടര്‍ന്നാണ് എസ്.എഫ്.ഐ ഉപരോധ സമരം അവസാനിപ്പിച്ചത്.

കഴിഞ്ഞ ദിവസം പാമ്പാടി കോളജില്‍ നടന്ന സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട കോളജുകളില്‍ യൂണിവേഴ്‌സിറ്റി പരീക്ഷ നടന്നു വരുന്നുണ്ട്. പരീക്ഷ എഴുതാനായി എത്തിയിരുന്ന പെണ്‍കുട്ടികള്‍ അടക്കമുള്ള വിദ്യാര്‍ഥികള്‍ കോളജ്‌ഹോസ്റ്റലിലാണ് താമസിച്ചു വരുന്നത്. ഇനിയും പരീക്ഷകള്‍ ഉണ്ടെന്നിരിക്കെ ഇവരോട് ഇന്നലെ വൈകിയിട്ടോടെ കോളജ് മാനേജ്‌മെന്റ് ഒഴിഞ്ഞുപോകാനായി ആവശ്യപ്പട്ടതാണ് ഇവരെയും എസ്.എഫ്.ഐ പ്രവര്‍ത്തകരെയും ചൊടിപ്പിച്ചത്.

[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”550″ height=”220″ header=”big” cover_photo=”show” locale=”en_US”]

 

email വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍ നിന്ന് ഇറക്കി വിട്ടു; എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ റോഡ് ഉപരോധിച്ചു; പ്രതിഷേധിക്കാന്‍ പെണ്‍കുട്ടികളുംpinterest വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍ നിന്ന് ഇറക്കി വിട്ടു; എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ റോഡ് ഉപരോധിച്ചു; പ്രതിഷേധിക്കാന്‍ പെണ്‍കുട്ടികളും0facebook വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍ നിന്ന് ഇറക്കി വിട്ടു; എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ റോഡ് ഉപരോധിച്ചു; പ്രതിഷേധിക്കാന്‍ പെണ്‍കുട്ടികളും0google വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍ നിന്ന് ഇറക്കി വിട്ടു; എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ റോഡ് ഉപരോധിച്ചു; പ്രതിഷേധിക്കാന്‍ പെണ്‍കുട്ടികളും0twitter വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍ നിന്ന് ഇറക്കി വിട്ടു; എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ റോഡ് ഉപരോധിച്ചു; പ്രതിഷേധിക്കാന്‍ പെണ്‍കുട്ടികളും