ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായി വരുന്നു, ഇന്നു തിരുവനന്തപുരത്ത് എത്തുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്, പമ്പ, സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍മാര്‍ക്ക് ഡിജിപി ജാഗ്രതാ നിര്‍ദേശം നല്‍കി

Date : January 12th, 2017

കൊച്ചി: ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായ് ശബരിമല ദര്‍ശനത്തിനായി ഇന്ന് കേരളത്തില്‍ എത്തുമെന്ന് ഇന്റലിജന്‍സ് വിഭാഗം. തൃപ്തി ദേശായി ശബരിമല ദര്‍ശനത്തിന് ഇന്ന് തിരുവനന്തപുരത്ത് എത്തുമെന്നാണ് പോലീസിന് രഹസ്യവിവരം ലഭിച്ചിരിക്കുന്നത്. വിമാനമാര്‍ഗമാണ് തൃപ്തി ദേശായി കേരളത്തിലെത്തുന്നതെന്നാണ് ഇന്റലിജന്‍സ് വിഭാഗത്തിന് വിവരം ലഭിച്ചിരിക്കുന്നത്.

ഈ വിവരം ഇന്റലിജന്‍സ് വിഭാഗം ഡിജിപി ലോക്നാഥ് ബെഹ്റയെ ധരിപ്പിച്ചു. മുംബൈയില്‍ നിന്നുള്ള ഒരു വിമാനത്തില്‍ ഇന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന തൃപ്തി ദേശായി നാളെ ശബരിമല യിലേക്ക് പോകുമെന്നാണ് രഹസ്യ വിവരം. തൃപ്തി ദേശായിയോടൊപ്പം ചില യുവതികളും ഉണ്ടാകുമെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം.തൃപ്തി ദേശായി ശബരിമല യിലെത്തിയാല്‍ തടയുമെന്ന് അയ്യപ്പഭക്തന്‍മാരും വിവിധ ഹൈന്ദവ സംഘടനകളും നേരത്തെ നിലപാട് വ്യക്തമ ാക്കിയിരുന്നു. തൃപ്തി ദേശായിയെ ശബരിമലയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ദേവസ്വം മന്ത്രിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും വ്യക്തമാക്കിയിരുന്നു. യുവതിയായ തൃപ്തി ദേശായി ശബരിമലയിലേക്ക് പോയാല്‍ വന്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയോടും പമ്പ, സന്നിധാനം സ്പെഷ്യല്‍ ഓഫീസര്‍മാരോടും ജാഗ്രത പാലിക്കണമെന്ന് ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

 

വേഷ പ്രഛന്നയായി ശബരിമല ദര്‍ശനം നടത്താന്‍ തൃപ്തി ദേശായി എത്തുന്നത് തടയാന്‍ വനിതാ പോലീസ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മകരവിളക്ക് പ്രമാണിച്ച് ശബരിമലയില്‍ ഭക്തജനതിരക്ക് നാള്‍ക്ക് നാള്‍ വര്‍ധിക്കുകയാണ്. ഭക്തജനങ്ങള്‍ക്ക് തിക്കിലും തിരക്കിലും പെട്ട് അപകടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ഇത്തവണ കൂടുതല്‍ പോലീസിനെ വിന്യസിച്ചിരിക്കുകയാണ്. തൃപ്തി ദേശായി കേരളത്തിലെത്തുന്നതിനെ തടയാന്‍ നിയമപരമായി പോലീസിന് സാധിക്കില്ല. ശബരിമലയിലേക്ക് പോകുകയാണെങ്കില്‍ തൃപ്തിയെ പമ്പയില്‍ തടയാന്‍ മാത്രമെ സാധിക്കുകയുള്ളുവെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. തൃപ്തി ദേശായി ശബരിമലയിലേക്ക് പോകുന്നത് ഒഴിവാക്കണ മെന്നുള്ള അനുരജ്ഞന ശ്രമങ്ങളും നടക്കുന്നുവെന്നും സൂചനയുണ്ട്.

ആചാരങ്ങളെ ലംഘിച്ച് തൃപ്തി ദേശായി ശബരിമലയില്‍ എത്തിയാല്‍ സമാധാനപരമായി തടയുമെന്ന് തന്ത്രി കുടുംബാംഗം കൂടിയായ രാഹുല്‍ ഈശ്വര്‍ അറിയിച്ചു. അയ്യപ്പ ഭക്തരുടെയും ഹിന്ദു സംഘടനകളുടെയും നേതൃത്വത്തില്‍ സ്ത്രീകളടക്കം സമരത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങള്‍ ക്ഷേത്ര ചൈതന്യത്തിന്റെ തന്നെ ഭാഗമായതിനാല്‍ അത് തകര്‍ക്കാന്‍ ശ്രമിക്കുന്നത് ദൈവ നിന്ദ യാണ്. അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യത്തിന് ഭംഗം വരുത്തുന്ന പ്രവര്‍ത്തികളെല്ലാം ദൈവ നിന്ദയായതിനാല്‍ തൃപ്തി ദേശായി ശബരിമല സന്ദര്‍ശിക്കുന്നത് തടയുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈന്ദവ സംഘടനകളുടെ സഹകരണത്തോടെയായിരിക്കും തൃപ്തി ദേശായിയെ തടയുക. സ്ത്രീകളടക്കം ഉള്ള വിശ്വാസ സമൂഹത്തിന്റെ സാന്നിധ്യത്തിലായിരിക്കും സമരം. വിവിധ ഹൈന്ദവ സംഘടനകല്‍ സമരത്തിന് പിന്തുണ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

[wpdevart_like_box profile_id=”Graffitimagazine.in” connections=”show” width=”550″ height=”250″ header=”small” cover_photo=”show” locale=”en_US”]

email ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായി വരുന്നു, ഇന്നു തിരുവനന്തപുരത്ത് എത്തുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്, പമ്പ, സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍മാര്‍ക്ക് ഡിജിപി ജാഗ്രതാ നിര്‍ദേശം നല്‍കിpinterest ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായി വരുന്നു, ഇന്നു തിരുവനന്തപുരത്ത് എത്തുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്, പമ്പ, സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍മാര്‍ക്ക് ഡിജിപി ജാഗ്രതാ നിര്‍ദേശം നല്‍കി0facebook ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായി വരുന്നു, ഇന്നു തിരുവനന്തപുരത്ത് എത്തുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്, പമ്പ, സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍മാര്‍ക്ക് ഡിജിപി ജാഗ്രതാ നിര്‍ദേശം നല്‍കി0google ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായി വരുന്നു, ഇന്നു തിരുവനന്തപുരത്ത് എത്തുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്, പമ്പ, സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍മാര്‍ക്ക് ഡിജിപി ജാഗ്രതാ നിര്‍ദേശം നല്‍കി0twitter ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായി വരുന്നു, ഇന്നു തിരുവനന്തപുരത്ത് എത്തുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്, പമ്പ, സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍മാര്‍ക്ക് ഡിജിപി ജാഗ്രതാ നിര്‍ദേശം നല്‍കി