സാമന്തയെ തുണി ഒടുപ്പിച്ചിട്ടേ സൈബര്‍ ആങ്ങളമാര്‍ അടങ്ങൂ! വിവാഹത്തിന് തൊട്ടുമുമ്പ് ഒരുലോഡ് ഗ്ലാമര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ട നടിക്കെത്തിരെ സദാചാര ആക്രമണം, അശ്ലീല കമന്റുകളില്‍ ആറാടി നടിയുടെ അക്കൗണ്ടുകള്‍

Date : September 27th, 2017

സോഷ്യല്‍ മീഡിയയില്‍ നടിമാരുടെ നടിമാരുടെ വസ്ത്രം ശരിയാക്കിയിട്ടെ അടങ്ങു എന്ന പിടിവാശിയിലാണ് സദാചാര ആങ്ങളമാര്‍. കഴിഞ്ഞ കുറെ നാളുകളായി തുടരുന്ന ഈ പ്രവണതയ്ക്ക് ഇരയായത് ഏറ്റവും അധികം സിനിമ നടിമാരാണ്. ഇവരുടെ ഒടുവിലത്തെ ഇരയാണ് സാമന്ത. നടിയെ കൃത്യമായി തുണി ഉടുപ്പിച്ചിട്ടേ അടങ്ങൂ എന്ന വാശിയിലാണ് ഇവര്‍. സാമന്ത സോഷ്യല്‍ മീഡിയിയില്‍ പങ്കുവെച്ച ചിത്രങ്ങളാണ് പ്രകോപനത്തിന്റെ കാരണം.
ഇന്‍സറ്റഗ്രാമിലൂടെ നിരവധി ഗ്ലാമര്‍ ചിത്രങ്ങളാണ് സാമന്ത പങ്കുവെച്ചിരിക്കുന്നത്. വിവാഹത്തിനുള്ള ഒരുക്കത്തിനുള്ള വേഷമാണ് സാമന്തയുടേത്.

 

Coz my friend /stylist/all that ,is killing it today @pallavi_85 ?? @nacjewellers @raw_mango

A post shared by Samantha Ruth Prabhu (@samantharuthprabhuoffl) on

വിവാഹത്തിനുള്ള മുന്നൊരുക്കമാണോയെന്ന് ചോദിക്കുന്ന ആരാധകര്‍ കുറവല്ല. എന്നാല്‍ വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞുപോയെന്നും ശരീരഭാഗങ്ങള്‍ കാണമെന്നും പറഞ്ഞ് മാന്യത പഠിപ്പിക്കുന്ന സദാചാരആങ്ങളമാരാണ് കൂടുതലും.

മാന്യമായ വേഷം ധരിക്കണമെന്നും പറഞ്ഞു തുടങ്ങുന്ന കമന്റുകളില്‍ പലതും അതിരുകടക്കുന്നുണ്ട്. ഇപ്പോള്‍ ധരിച്ചിരിക്കുന്നത് കൂടി ഒഴിവാക്കിക്കൂടെയെന്നുപോലും സദാചാരബോധം ചോദിക്കുന്നു. അശ്ലീല കമന്റുകളും ഒട്ടും കുറവല്ല.

 

സാമന്തയും നാഗചൈതന്യയും തമമിലുള്ള വിവാഹം ഒക്ടോബര്‍ 6 ന് ഗോവയിലാണ് നടക്കുന്നത്.
ക്രിസ്ത്യന്‍ഹിന്ദു പരമ്പരാഗത രീതികള്‍ ഉള്‍പ്പെടുത്തിയാണ് മൂന്ന് ദിവസം നീളുന്ന ചടങ്ങുകള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും വിവാഹത്തില്‍ പങ്കെടുക്കുക.

My favourite pic ❤️ @koecsh @kreshabajaj @rohanshrestha @vanrajzaveri @tokala.ravi @chakrapu.madhu Thankyou ???

A post shared by Samantha Ruth Prabhu (@samantharuthprabhuoffl) on

പ്രമുഖ ഫാഷന്‍ ഡിസൈനര്‍ ക്രെഷ ബജാജ് ആണ് സാമന്തയുടെ വിവാഹ വസ്ത്രങ്ങള്‍ രൂപകല്‍പന ചെയ്യുന്നത്. വിവാഹ നിശ്ചയത്തിന് നാഗചൈതന്യയുടെും സാമന്തയുടെയും പ്രണയകഥ തുന്നിച്ചേര്‍ത്ത സാരിയാണ് ക്രെഷ ഡിസൈന്‍ ചെയ്തത്. ഈ സാരി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

വിവാഹത്തിനുശേഷം കുറച്ച് നാള്‍ തിരക്കുകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തങ്ങള്‍ രണ്ട് പേരും ആഗ്രഹിക്കുന്നുണ്ടെന്ന് സാമന്ത പറയുന്നു. പക്ഷേ, ഏറ്റെടുത്ത ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാനുള്ളതിനാല്‍ തല്‍ക്കാലം ഒരു നിവൃത്തിയുമില്ല. ഞങ്ങള്‍ നീണ്ട ഒരു യാത്ര ആസൂത്രണം ചെയ്തിട്ടുണ്ട്. ഇപ്പോഴല്ല, വരുന്ന ഡിസംബറില്‍. അപ്പോഴേക്കും സിനിമകള്‍ പൂര്‍ത്തിയാക്കണം. തല്‍ക്കാലം പുതിയ സിനിമകളൊന്നും ഞങ്ങള്‍ രണ്ടുപേരും ഏറ്റെടുക്കുന്നില്ല സാമന്ത മുംബൈ മിററിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.