ലൈംഗികതയുടെ മാനങ്ങള്‍ തിരുത്തിക്കുറിച്ച പ്ലേബോയ് മാസിക സ്ഥാപകന്‍ ഹഗ് ഹെഫ്‌നര്‍ അന്തരിച്ചു; ആറു പതിറ്റാണ്ടിനിടെ വിവാദങ്ങക്കൊപ്പം ജീവിതം; മര്‍ലിന്‍ മണ്‍റോയുടെ നഗ്ന ചിത്രങ്ങളില്‍ തുടക്കം; 20 രാജ്യങ്ങളില്‍നിന്ന് പ്രസിദ്ധീകരണം

Date : September 28th, 2017

എന്നും വിവാദങ്ങള്‍ കൂട്ടുപിടിച്ച പുരുഷന്മാരുടെ ലൈഫ്‌സ്‌റ്റെല്‍ മാസികയായ ‘പ്ലേബോയി’യുടെ സ്ഥാപകന്‍ ഹഗ് ഹെഫ്‌നര്‍ (91) അന്തരിച്ചു. ആറരപ്പതിറ്റാണ്ടിനിടെ ആഗോളതലത്തിലേക്കു മാസികയുടെ പ്രചാരമെത്തിക്കഴിഞ്ഞിട്ടുണ്ട്. ചിക്കാഗോയിലെ വസതിയില്‍ സ്വാഭാവിക അന്ത്യമായിരുന്നു ഇദ്ദേഹത്തിന്റേതെന്ന് പ്ലേബോയ് എന്റര്‍െ്രെപസസ് അറിയിച്ചു. 1953 ലാണ് ഇദ്ദേഹം പ്ലേ ബോയ് മാഗസിന് തുടക്കം കുറിച്ചത്.

മരണസമയത്ത് കുടുംബാംഗങ്ങളെല്ലാം വസതിയിലുണ്ടായിരുന്നു. ‘മറ്റാരുടെയെങ്കിലും സ്വപ്നത്തിലുള്ള ജീവിതത്തിന് സമയം തീരെയില്ല’ എന്നാണ് പ്ലേബോയ് മാഗസിന്‍ ഹഗ് ഹെഫ്‌നറുടെ ചിത്രത്തിന് താഴെ മരണവിവരം അറിയിച്ചുകൊണ്ട് കുറിച്ചത്. ഭാര്യ ക്രിസ്റ്റലിനും മക്കളായ ക്രിസ്റ്റി, ഡേവിഡ്, മാര്‍സ്റ്റണ്‍, കൂപ്പര്‍ എന്നീ നാല് മക്കള്‍ക്കുമൊപ്പമാണ് ഇദ്ദേഹം ജീവിച്ചത്. പ്ലേബോയ് മാഗസിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറാണ് ക്രിസ്റ്റി. നീണ്ട 20 വര്‍ഷക്കാലമായി ഇദ്ദേഹം ഈ ചുമതല വഹിക്കുന്നുണ്ട്. മറ്റ് മൂന്ന് പേരും കമ്പനിയുടെ ചീഫ് ക്രിയേറ്റീവ് ഓഫീസര്‍മാരാണ്.

1926 ഏപ്രില്‍ ഒമ്പതിനു ചിക്കാഗോയിലായിരുന്നു ഹെഫ്‌നറുടെ ജനനം. രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്കന്‍ സൈന്യത്തില്‍ പ്രവര്‍ത്തിച്ച മാതാപിതാക്കളുടെ മകനായിട്ടായിരുന്നു ജനനം. പിന്നിട് ഇല്ലിനോയിസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നു ബിരുദം നേടി. എസ്‌ക്വയറില്‍ കോപ്പി റൈറ്ററായി പ്രവര്‍ത്തിച്ചശേഷം പ്ലേബോയ് മാസിക ആരംഭിച്ചു. ആദ്യ കോപ്പി മര്‍ലിന്‍ മണ്‍റോയുടെ നഗ്ന ചിത്രങ്ങളുമായിട്ടാണ് പുറത്തിറങ്ങിയത്. ഇത് അന്നുതന്നെ ചൂടപ്പം പോലെ വിറ്റുപോയി. വര്‍ഷങ്ങള്‍ക്കു മുമ്പെടുത്ത ചിത്രങ്ങള്‍ ഉള്‍പ്പെട്ട മാസികയുടെ 50,000 കോപ്പികള്‍തന്നെ ആദ്യം വിറ്റു പോയെന്നാണു കണക്ക്.

HughHefner1 ലൈംഗികതയുടെ മാനങ്ങള്‍ തിരുത്തിക്കുറിച്ച പ്ലേബോയ് മാസിക സ്ഥാപകന്‍ ഹഗ് ഹെഫ്‌നര്‍ അന്തരിച്ചു; ആറു പതിറ്റാണ്ടിനിടെ വിവാദങ്ങക്കൊപ്പം ജീവിതം; മര്‍ലിന്‍ മണ്‍റോയുടെ നഗ്ന ചിത്രങ്ങളില്‍ തുടക്കം; 20 രാജ്യങ്ങളില്‍നിന്ന് പ്രസിദ്ധീകരണം

ലൈംഗികതയുടെ അതിപ്രസരവുമായിട്ടാണു മാസികയുടെ തുടര്‍ന്നുള്ള ലക്കങ്ങളും പുറത്തിറങ്ങിയത്. എന്നാല്‍, റേയ് ബ്രാഡ്ബറി, ഇയാന്‍ ഫ്‌ളെമിങ്, ജോസഫ് ഹെല്ലെര്‍, മാര്‍ഗരറ്റ് ആറ്റ്‌വുഡ് എന്നീ പ്രശസ്തരായ എഴുത്തുകാര്‍ മാസികയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചു. അമേരിക്കന്‍ സംഗീത സംവിധായകനായിരുന്ന മില്‍സ് ഡേവിസിന്റെ അഭിമുഖമാണ് ആദ്യം പ്രസിദ്ധീകരിച്ചത്. അന്ന് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്ന ജിമ്മി കാര്‍ട്ടറുടെ അഭിമുഖവും വന്നു. തുടര്‍ന്നു വിഖ്യാത സംഗീതകാരനായ ജോണ്‍ ലെനനും പ്ലേബോയ്ക്ക് അഭിമുഖം നല്‍കിയതോടെ പ്രശസ്തി കുതിച്ചുയര്‍ന്നു.

hefner-playboy ലൈംഗികതയുടെ മാനങ്ങള്‍ തിരുത്തിക്കുറിച്ച പ്ലേബോയ് മാസിക സ്ഥാപകന്‍ ഹഗ് ഹെഫ്‌നര്‍ അന്തരിച്ചു; ആറു പതിറ്റാണ്ടിനിടെ വിവാദങ്ങക്കൊപ്പം ജീവിതം; മര്‍ലിന്‍ മണ്‍റോയുടെ നഗ്ന ചിത്രങ്ങളില്‍ തുടക്കം; 20 രാജ്യങ്ങളില്‍നിന്ന് പ്രസിദ്ധീകരണം

ലൈംഗിക പ്രാധാന്യമുള്ള വിഷയങ്ങളെ പുരോഗമനപരമായ രീതിയില്‍ അവതരിപ്പിച്ചു എന്നതായിരുന്നു മാസികയുടെ ഏറ്റവും വലിയ നേട്ടം. ഇത് ആഗോള പ്രശസ്തിയിലേക്കു മാസികയെ ഉയര്‍ത്തി. ഇത്തരമൊരു ഉഌളടക്കം തീരുമാനിച്ചത്് അമേരിക്ക അന്നുവരെ കണ്ടിട്ടില്ലാത്ത തെരഞ്ഞെടുപ്പായിരുന്നു. ഇതിനുശേഷം ഹെഫ്‌നര്‍ സിനിമാ നിര്‍മാണത്തിലേക്കും കടന്നു. മീഡിയ, വസ്ത്ര വിപണി, സുഗന്ധദ്രവ്യങ്ങള്‍, ആഭരണ മേഖലയിലും ഹെഫ്‌നര്‍ സാന്നിധ്യമറിയിച്ചു. മാസികയുടെ ലോഗോ പോലും തയാറാക്കിയത് ഹെഫ്‌നറായിരുന്നു.

ഹെഫ്‌നര്‍ അന്തരിക്കുമ്പോള്‍ മാസിക 20 രാജ്യങ്ങളില്‍നിന്നു പ്രസിദ്ധീകരണം ആരംഭിച്ചിട്ടുണ്ട്. വാര്‍ഷിക വിറ്റുവരവ് ഒരു ബില്യണ്‍ യുഎസ് ഡോളറെന്നാണു കണക്ക്. 1970 കളില്‍ 70,000 കോപ്പിയായിരുന്നു സര്‍ക്കുലേഷനെങ്കില്‍ ഇപ്പോഴത് അമേരിക്കയില്‍ മാത്രം രണ്ടുലക്ഷത്തിനു മുകളിലാണ്. എഴൂത്തുകാരിയായ ഗ്ലോറിയ സ്‌റ്റെയ്‌നെം മാസികയുടെ കവര്‍ ഗേളായി പ്രത്യക്ഷപ്പെട്ടത് വലിയ വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു.

aiswarya ലൈംഗികതയുടെ മാനങ്ങള്‍ തിരുത്തിക്കുറിച്ച പ്ലേബോയ് മാസിക സ്ഥാപകന്‍ ഹഗ് ഹെഫ്‌നര്‍ അന്തരിച്ചു; ആറു പതിറ്റാണ്ടിനിടെ വിവാദങ്ങക്കൊപ്പം ജീവിതം; മര്‍ലിന്‍ മണ്‍റോയുടെ നഗ്ന ചിത്രങ്ങളില്‍ തുടക്കം; 20 രാജ്യങ്ങളില്‍നിന്ന് പ്രസിദ്ധീകരണം

ഫെമിനിസ്റ്റുകളുടെയും മറ്റു സാംസ്‌കാരിക പ്രവര്‍ത്തകരുടെയും രൂക്ഷ വിമര്‍ശനത്തിന് പലവട്ടം വിധേയമായിട്ടുണ്ട് ഹെഫ്‌നര്‍. നിരവധി മാനനഷ്ടക്കേസുകളെ നേരിട്ടെങ്കിലും അതെല്ലാം വിജയിച്ചു. 1949ല്‍ ആദ്യ വിവാഹം. 1959ല്‍ വിവാഹ മോചനത്തെത്തുടര്‍ന്ന് മാസികയിലേക്കു കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചു. പിന്നീടു മൂന്നു വിവാഹങ്ങളും കഴിച്ചു. ചിക്കാഗോയില്‍ കൂറ്റന്‍ വീടു വാങ്ങി അവിടെനിന്നും പ്രവര്‍ത്തനമാരംഭിച്ചു. ആയിരം സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലും വലിയ വിവാദങ്ങള്‍ക്കു തിരികൊളുത്തിയിരുന്നു. ലോസാഞ്ചല്‍സില്‍ ഹെഫ്‌നറുടെ പ്ലേബോയ് മാന്‍ഷനില്‍ മിക്ക നടിമാരും മോഡലുകളുമായും കിടക്ക പങ്കിട്ടിട്ടുണ്ടെന്നായിരുന്നു വെളിപ്പെടുത്തല്‍.

Playboy-Marilyn ലൈംഗികതയുടെ മാനങ്ങള്‍ തിരുത്തിക്കുറിച്ച പ്ലേബോയ് മാസിക സ്ഥാപകന്‍ ഹഗ് ഹെഫ്‌നര്‍ അന്തരിച്ചു; ആറു പതിറ്റാണ്ടിനിടെ വിവാദങ്ങക്കൊപ്പം ജീവിതം; മര്‍ലിന്‍ മണ്‍റോയുടെ നഗ്ന ചിത്രങ്ങളില്‍ തുടക്കം; 20 രാജ്യങ്ങളില്‍നിന്ന് പ്രസിദ്ധീകരണം

സെക്‌സിനെക്കുറിച്ചുള്ള മുന്‍ധാരണകള്‍ തനിക്കു മാറ്റിയെഴുതാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നെന്നായിരുന്നു അദ്ദേഹം ന്യൂയോര്‍ക്ക് ടൈംസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നത്. ‘സെക്‌സിനെക്കുറിച്ചുള്ള കാഴ്ച്ചപ്പാട് എനിക്കു മാറ്റാന്‍ കഴിഞ്ഞു. നല്ല ആളുകള്‍ക്ക് ഒന്നിച്ചു കഴിയാമെന്ന സാഹചര്യമുണ്ടായി. വിവാഹ പൂര്‍വ ലൈംഗികതയെക്കുറിച്ചുള്ള വിചാരങ്ങളും പൊളിച്ചടുക്കി. അതാണ് എനിക്ക് ഏറ്റവും സംതൃപ്തി നല്‍കുന്നത്’- ഹെഫ്‌നര്‍ പറഞ്ഞു. എന്നാല, 1988ല്‍ അദ്ദേഹം പ്ലേബോയ് ക്ലബ് അടച്ചുപൂട്ടിയത് വലിയ ചര്‍ച്ചയായി. 2015ല്‍ ഇനി മുതല്‍ നഗ്ന ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കില്ലെന്നും മാസികയുടെ മാനേജ്‌മെന്റ് പ്രഖ്യാപിച്ചു. ഇന്റര്‍നെറ്റ് യുഗത്തില്‍ അതു വ്യാപകമായി പ്രചരിക്കുന്നു എന്നു ചൂണ്ടിക്കാട്ടിയായിരുന്നു തീരുമാനം. എന്നാല്‍, 2017ല്‍ വീണ്ടും പഴയപടി പ്രസിദ്ധീകരണം തുടങ്ങി. ‘ഞങ്ങള്‍ ഞങ്ങളുടെ അസ്ഥിത്വത്തിലേക്കു മടങ്ങിയെത്തി’ എന്നായിരുന്നു ഹെഫ്‌നര്‍ ഇതേക്കുറിച്ചു പ്രതികരിച്ചത്. ഇന്ത്യയില്‍നിന്നു നിരവധി നടിമാരും മോഡലുകളും പ്ലേബോയിയുടെ കവര്‍ ഗേളായി എത്തിയിരുന്നു. നടിയും ലോകസുന്ദരിയുമായ ഐശ്വര്യ റായിയും കവര്‍ ഗേളായി വലിയ വിവാദങ്ങള്‍ക്കു തിരികൊളുത്തി.