ഫേസ്ബുക്ക് വഴി മകള്‍ പ്രണയിച്ചതും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതും സ്വന്തം പിതാവുമായി, ഗര്‍ഭിണിയായിരിക്കുമ്പോള്‍ അമ്മയെ ഉപേക്ഷിച്ച് കടന്ന അച്ഛനെ തന്നെ വരനായി മതിയെന്ന് മകള്‍, പുലിവാല് പിടിച്ച് ബന്ധുക്കള്‍

Date : October 4th, 2017

ഫെയ്‌സ്ബുക്ക് വഴി പ്രണയിച്ചത് സ്വന്തം പിതാവിനെ തന്നെയാണെന്ന് അറിഞ്ഞതിന്റെ ഞെട്ടലില്‍ യുവതി. രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷം വിവാഹത്തിന് തയ്യാറെടുക്കുമ്പോഴാണ് കാമുകന്‍ തന്റെ പിതാവ് തന്നെയാണെന്ന് യുവതി തിരിച്ചറിഞ്ഞത്. കടുത്ത പ്രണയത്തിനൊടുവില്‍ ആദ്യമായി കണ്ടു മുട്ടിയപ്പോള്‍ ഇരുവരും ശാരീകമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. പതിനെട്ടുകാരിയായ യുവതിയാണ് സ്വന്തം പിതാവിനെ തന്നെ ആളറിയാതെ പ്രണയിച്ചത്. അമേരിക്കയിലെ ഗ്രേറ്റ് ലേക്കിലാണ് സംഭവം.
ഒടുവില്‍ യുവതി വിവാഹം കഴിക്കാന്‍ പോകുന്നയാളെ കാണാന്‍ മാതാവിന്റെ ബന്ധുക്കള്‍ എത്തിയപ്പോഴാണ് കാമുകന്‍ സ്വന്തം പിതാവ് തന്നെയാണെന്ന് അറിഞ്ഞത്. പിതാവാണെന്ന് തിരിച്ചറിഞ്ഞെങ്കിലും വിവാഹം കഴിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകാനാണ് യുവതിയുടെ തീരുമാനം.

യുവതിയെ ഗര്‍ഭിണിയായിരിക്കെ തന്നെ പിതാവും മാതാവും വേര്‍പിരിഞ്ഞിരുന്നു. മാതാവിന്റെ മാനസികാസ്വാസ്ഥ്യം കാരണമാണ് ഇരുവരും പിരിഞ്ഞത്. മകള്‍ പിറന്നതോടെ മാതാവിന്റെ മാനസികാസ്വാസ്ഥ്യം വര്‍ധിച്ചു. ഇതിനിടെ മകളെ കാണാന്‍ ഒന്നിലധികം തവണ ഇയാള്‍ ശ്രമിച്ചുവെങ്കിലും മാതാവ് അനുവദിക്കാതിരുന്നതിനാല്‍ ഈ സന്ദര്‍ശനങ്ങള്‍ പിന്നീട് നിലച്ചു. അഞ്ച് വയസിന് ശേഷം ഇയാള്‍ മകളെ കണ്ടിട്ടില്ല. തുടര്‍ന്ന് പന്ത്രണ്ട് വര്‍ഷത്തോളം അച്ഛനും മകളും കണ്ടിട്ടില്ല.

പെണ്‍കുട്ടിക്ക് പതിനഞ്ച് വയസുള്ളപ്പോള്‍ പിതാവ് കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ മാതാവ് അനുകൂലമായിരുന്നില്ല. ഇതിനിടെ പിതാവ് ഒന്നിലധികം തവണ പുനര്‍വിവാഹം കഴിച്ചു. ഇതിനിടെ രണ്ട് വര്‍ഷം മുന്‍പ് മകള്‍ തന്റെ പിതാവിനെ ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ടു പ്രണയത്തിലായി. അച്ഛനും മകളുമാണെന്ന് ഇരുവരും അറിഞ്ഞിരുന്നില്ല. പ്രണയം കടുത്തതോടെ ഇയാള്‍ വിളിച്ച സ്ഥലത്ത് എത്തി ഇരുവരും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.