പോപ്പുലര്‍ ഫ്രണ്ട് രാജ്യസുരക്ഷയ്ക്കു ഭീഷണി, 28 കൊലപാതകങ്ങള്‍ നടത്തിയ സംഘടനയ്ക്ക് ഐഎസുമായി ബന്ധം; ഭീകരപ്രവര്‍ത്തനങ്ങളുടെ ആസൂത്രണശാല കേരളം, സാംസ്‌കാരികമേഖലയിലെ പലര്‍ക്കും തീവ്രവാദ ബദ്ധമെന്ന് എന്‍ഐഎ, ഭീകരസംഘടനായി പ്രഖ്യാപിക്കാനൊരുങ്ങി മോഡി സര്‍ക്കാര്‍

Date : October 5th, 2017

ഗ്രാഫിറ്റിമാഗസിന്‍ ഡസ്‌ക്/ഡല്‍ഹി

എന്‍.ഡി.എഫിന്റെ പുതിയ പുതിയ പതിപ്പായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രാജ്യസുരക്ഷയ്ക്ക് തന്നെ ഭീക്ഷണിയാകുമെന്ന് ദേശീയ അന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെ ഭീകരസംഘടനായി പ്രഖ്യാപിച്ച് നിരോധിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍.
ഇന്ത്യയെ തകര്‍ക്കാനായി വിദേശത്തുനിന്നുള്ള ഫണ്ട് പോപ്പുലര്‍ ഫ്രണ്ടിന് ലഭിക്കുന്നുണ്ടെന്നും എന്‍ഐഎ ആരോപിക്കുന്നു. ആഗോളഭീകരസംഘടനയായ ഐ.എസുമായും ബന്ധമുണ്ടെന്നു രാജ്യത്തെ ഭീകരപ്രവര്‍ത്തനങ്ങളുടെ മുഖ്യ ആസൂത്രണശാല കേരളമാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമായി പരാമര്‍ശിച്ചിട്ടുണ്ട്. അതേ സമയം കേന്ദ്ര സര്‍ക്കാര്‍ തങ്ങളെ നിരോധിക്കുമെന്ന് മനസിലാക്കിയപ്പോള്‍ രാഷ്ട്രീയ വിശദീകരണ സമ്മേളനവുമായി പാര്‍ട്ടി രംഗത്ത് എത്തിയിട്ടുണ്ട്. ‘ഞങ്ങള്‍ക്കും പറയാനുണ്ട്’ എന്ന പ്രമേയത്തില്‍ ഈ മാസം ഏഴിന് തിരുവനന്തപുരത്താണ് പരിപാടി നടക്കുന്നത്.

പോപ്പുലര്‍ ഫ്രണ്ടും എന്‍.ഡി.എഫും കേരളത്തില്‍ ഇതുവരെ 28 കൊലപാതകങ്ങളും 87 കൊലപാതകശ്രമങ്ങളും നടത്തിയെന്ന് എന്‍.ഐ.എ. റിപ്പോര്‍ട്ടില്‍പറയുന്നു. മതസ്പര്‍ദ്ധ വളര്‍ത്തുന്ന തീവ്രവാദപ്രവര്‍ത്തനങ്ങളുടെ പേരില്‍ 104 കേസുകള്‍ പോലീസ് സംഘടനക്കെതിരെ എടുത്തിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ നടത്തിയ കുറ്റകൃത്യങ്ങള്‍ ആയിരത്തിലധികമാണ്. 2012 മുതലാണ് പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ വേരാഴ്ത്തിയത്. സംഘടനയുടെ ദേശീയസമിതി മലപ്പുറത്തെ മലബാര്‍ ഹൗസില്‍ ചേര്‍ന്നശേഷമാണു പ്രവര്‍ത്തനം രാജ്യവ്യാപകമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

popular-front പോപ്പുലര്‍ ഫ്രണ്ട് രാജ്യസുരക്ഷയ്ക്കു ഭീഷണി, 28 കൊലപാതകങ്ങള്‍ നടത്തിയ സംഘടനയ്ക്ക് ഐഎസുമായി ബന്ധം; ഭീകരപ്രവര്‍ത്തനങ്ങളുടെ ആസൂത്രണശാല കേരളം, സാംസ്‌കാരികമേഖലയിലെ പലര്‍ക്കും തീവ്രവാദ ബദ്ധമെന്ന് എന്‍ഐഎ, ഭീകരസംഘടനായി പ്രഖ്യാപിക്കാനൊരുങ്ങി മോഡി സര്‍ക്കാര്‍

പോപ്പുലര്‍ ഫ്രണ്ട് രാജ്യത്തിന്റെ വിവിധ മേഖലകളില്‍ വിഘടനവാദവും വിദ്വേഷവും വളര്‍ത്താന്‍ കാലങ്ങളായി കരുക്കള്‍ നീക്കുകയാണ്. രാജ്യാന്തര ഭീകരസംഘടനയായ ഐ.എസുമായി പോപ്പുലര്‍ ഫ്രണ്ടിനു ബന്ധമുണ്ട്. നക്‌സല്‍ സംഘടനയായ പോരാട്ട(സി.പി.ഐ.എം.എല്‍നക്‌സലേറ്റ്)വുമായി ചേര്‍ന്ന് ശക്തി വര്‍ധിപ്പിക്കാന്‍ ശ്രമിച്ചു. ഇതിനെല്ലാം കരുക്കള്‍ നീക്കിയതു കേരളത്തിലാണ്.
കേരളത്തിലെ സാംസ്‌കാരികമേഖലയില്‍ അറിയപ്പെടുന്ന പലര്‍ക്കും പോപ്പുലര്‍ ഫ്രണ്ട്, നക്‌സല്‍ ബന്ധമുണ്ട്. സംസ്ഥാനത്തു പ്രതിവര്‍ഷം 35 ശതമാനമാണു പോപ്പുലര്‍ ഫ്രണ്ടിന്റെ വളര്‍ച്ച. 23 സംസ്ഥാനങ്ങളില്‍ സജീവസാന്നിധ്യമുള്ള സംഘടനയ്ക്കു കേരളത്തില്‍ മാത്രം 60,000 സജീവപ്രവര്‍ത്തകരും 85,000 അനുഭാവികളുമുണ്ട്. 14 ജില്ലകളിലും കമ്മിറ്റികള്‍, ഡിവിഷന്‍ കമ്മിറ്റി, ഏരിയാ കമ്മിറ്റി, യൂണിറ്റുകള്‍ എന്നിങ്ങനെയാണു സംഘടനാരൂപം. 15 അംഗ സംസ്ഥാന നിര്‍വാഹകസമിതിയാണു പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കായി കാമ്പസ് ഫ്രണ്ട്, സ്ത്രീകള്‍ക്കായി നാഷണല്‍ വിമന്‍ ഫ്രണ്ട്, ദളിതരെ സ്വാധീനിക്കാന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) എന്നീ ഉപസംഘടനകളും രാജ്യവ്യാപകമായി പ്രവര്‍ത്തിക്കുന്നു.
രാജ്യത്തു ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന സംഘടനയായതിനാലാണു പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ ശക്തമാക്കിയത്.

ഗാസയില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയതിനേത്തുടര്‍ന്നു കേരളത്തിലെ 57 കേന്ദ്രങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ പ്രതിഷേധപ്രകടനങ്ങളില്‍ മതവിദ്വേഷ മുദ്രാവാക്യങ്ങളുയര്‍ന്നു. താലിബാന്‍ ഭീകരതയ്ക്കിരയായ പാകിസ്താനിലെ മലാല യൂസഫ് സായിയെ രാജ്യാന്തരതലത്തില്‍ പിന്തുണച്ച മനുഷ്യാവകാശസംഘടനകള്‍ക്കും വ്യക്തികള്‍ക്കുമെതിരേ ഇവര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ താലിബാനിസത്തോടുള്ള ആഭിമുഖ്യം വ്യക്തമാക്കുന്നു. അന്നു കാമ്പസ് ഫ്രണ്ട് 15 കേന്ദ്രങ്ങളിലും നാഷണല്‍ വിമന്‍ ഫെഡറേഷന്‍ 20 കേന്ദ്രങ്ങളിലും സംസ്ഥാനത്തു പ്രകടനം നടത്തി.
ഐ.എസ്. ബന്ധത്തിന്റെ പേരില്‍ കേരളത്തില്‍നിന്ന് അറസ്റ്റിലായവരിലും കാണാതായവരിലും കൊല്ലപ്പെട്ടവരിലുമായി പത്തോളം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുണ്ട്. കോഴിക്കോട്ട് നടന്ന ആയുധപരിശീലന ക്യാമ്പില്‍ കളരിപ്പയറ്റ്, കരാട്ടെ, കുങ്ഫു എന്നിവയ്ക്കു പുറമേ ബോംബ് നിര്‍മാണവും ഉള്‍പ്പെട്ടിരുന്നു. മലപ്പുറം മഞ്ചേരിയിലെ ഗ്രീന്‍വാലി ഫൗണ്ടേഷന്‍, ആലുവയിലെ പെരിയാര്‍ പരിശീലനകേന്ദ്രം, കോട്ടയംഇടുക്കി ജില്ലകളുടെ അതിര്‍ത്തിപ്രദേശങ്ങളായ ഇലവീഴാപ്പൂഞ്ചിറ, പഴുക്കാക്കാനം എന്നിവിടങ്ങളില്‍ പെട്രോള്‍ ബോംബ്, ഗ്രനേഡ് എന്നിവ നിര്‍മിക്കാനുള്ള പ്രത്യേക പരിശീന ക്യാമ്പും നടന്നു. എന്‍.ഐ.എ. അന്വേഷിക്കുന്ന മിക്ക കേസുകളിലും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കു പങ്കുണ്ട്.

behera-popular പോപ്പുലര്‍ ഫ്രണ്ട് രാജ്യസുരക്ഷയ്ക്കു ഭീഷണി, 28 കൊലപാതകങ്ങള്‍ നടത്തിയ സംഘടനയ്ക്ക് ഐഎസുമായി ബന്ധം; ഭീകരപ്രവര്‍ത്തനങ്ങളുടെ ആസൂത്രണശാല കേരളം, സാംസ്‌കാരികമേഖലയിലെ പലര്‍ക്കും തീവ്രവാദ ബദ്ധമെന്ന് എന്‍ഐഎ, ഭീകരസംഘടനായി പ്രഖ്യാപിക്കാനൊരുങ്ങി മോഡി സര്‍ക്കാര്‍

എന്‍.ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം ഗുരുതരമായ കണ്ടെത്തലുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ പാര്‍ട്ടിയെ ഉടന്‍ നിരോധിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന സൂചന. നിരോധന തീരുമാനത്തെ ചെറുക്കാന്‍ പ്രതിരോധവുമായി പോപ്പുലര്‍ ഫ്രണ്ടും രംഗത്ത് എത്തിയിട്ടുണ്ട്. ഇതിന്റെ ആദ്യപടിയായാണ് ‘ഞങ്ങള്‍ക്കും പറയാനുണ്ട്’ എന്ന പ്രമേയത്തില്‍ ഈ മാസം ഏഴിന് തിരുവനന്തപുരത്ത് നടക്കുന്ന പരിപാടി
ജസ്റ്റിസ് കോല്‍സെ പാട്ടീല്‍, മൗലാനാ സജ്ജാദ് നുഅ്മാനി, കെ മുരളീധരന്‍ എംഎല്‍എ, പി സി ജോര്‍ജ് എംഎല്‍എ, നീലലോഹിതദാസന്‍ നാടാര്‍, ഭാസുരേന്ദ്രബാബു, എ വാസു തുടങ്ങിയവരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. ഹിന്ദുത്വഫാഷിസത്തിനെതിരേ ഉയര്‍ന്നുവരുന്ന ശബ്ദങ്ങളെ ഒന്നൊന്നായി ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കുന്ന ഭീതിതമായ സ്ഥിതിവിശേഷമാണ് ഇപ്പോള്‍ രാജ്യത്തുള്ളതെന്നും അതിന്റെ ഭാഗമാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കമെന്നും നേതൃത്വം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.