നടിയെ കാറില്‍ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ കണ്ടു, ആക്രമിക്കാന്‍ ഒന്നരക്കോടിയുടെ ക്വട്ടേഷന്‍ നല്‍കിയത് ദിലീപ്, പത്തു ലക്ഷം വാഗ്ദാനം ചെയ്തപ്പോള്‍ സുനില്‍ കുമാറിന് ഒളിത്താവളം ഒരുക്കിയത് താനാണെന്ന് ചാര്‍ളിയുടെ രഹസ്യമൊഴി, ദിലീപിനെ പൂട്ടാന്‍ പോലീസിന്റെ നിര്‍ണായക നീക്കം

Date : October 5th, 2017

കൊച്ചി: നടിയെ കാറില്‍ ആക്രമിച്ച കേസില്‍ ദിലീപിനെ പൂട്ടി പോലീസിന്റെ നിര്‍ണായക നീക്കം. ആക്രമണത്തില്‍ പങ്കുള്ളതായി പ്രതികളില്‍ ഒരാള്‍ ദിലീപിനെതിരെ രഹസ്യമൊഴി നല്‍കി. കേസിലെ ഏഴാം പ്രതി ചാര്‍ളിയാണ് കോടതിയില്‍ രഹസ്യ മൊഴി നല്‍കിയത്. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ദിലീപിന്റെ ക്വട്ടേഷനെന്ന് സുനില്‍കുമാര്‍ പറഞ്ഞതായി ചാര്‍ളി മൊഴി നല്‍കി.

നടിയുടെ ദൃശ്യങ്ങള്‍ തന്നെ പ്രതികള്‍ ഫോണില്‍ കാണിച്ചിരുന്നുവെന്നും ചാര്‍ളി കോടതിയില്‍ പറഞ്ഞു. പിടിയിലായപ്പോള്‍ തന്നെ അന്വേഷണസംഘത്തോട് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നുവെങ്കിലും അവഗണിച്ചുവെന്നും മൊഴിയിലുണ്ട്.

നടിയെ ആക്രമിച്ചതിനു തൊട്ടടുത്ത ദിവസമാണ് മുഖ്യപ്രതി സുനില്‍കുമാറും ഗിരീഷും തന്റെ വീട്ടില്‍ താമസിക്കുവാന്‍ വന്നത്. നടിയെ ആക്രമിച്ചതിനു മൂന്നാം ദിവസമാണ് ക്വട്ടേഷന്‍ കാര്യം സുനികുമാര്‍ പറഞ്ഞത്. പിന്നീട് അവര്‍ കേസിനെ കുറിച്ച് തന്നോട് പറഞ്ഞതായും ചാര്‍ളി മൊഴിനല്‍കി.

dileep-bail-1 നടിയെ കാറില്‍ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ കണ്ടു, ആക്രമിക്കാന്‍ ഒന്നരക്കോടിയുടെ ക്വട്ടേഷന്‍ നല്‍കിയത് ദിലീപ്, പത്തു ലക്ഷം വാഗ്ദാനം ചെയ്തപ്പോള്‍ സുനില്‍ കുമാറിന് ഒളിത്താവളം ഒരുക്കിയത് താനാണെന്ന് ചാര്‍ളിയുടെ രഹസ്യമൊഴി, ദിലീപിനെ പൂട്ടാന്‍ പോലീസിന്റെ നിര്‍ണായക നീക്കം

സുനിയോടും സുഹൃത്തിനോടും വീട്ടില്‍ നിന്നു പോകണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും പിന്നീട് ഇവര്‍ ഒരു പള്‍സര്‍ ബൈക്ക് മോഷ്ടിച്ചു രക്ഷപ്പെട്ടുവെന്നും ചാര്‍ലി മൊഴി നല്‍കി.
ഇതോടെ കേസില്‍ ചാര്‍ളി മാപ്പുസാക്ഷിയാകും. പള്‍സര്‍ സുനി കൃത്യം നടത്തിയതിന് പിന്നാലെ കോയമ്പത്തൂരില്‍ ഒളിവില്‍ പാര്‍ത്തത് ചാര്‍ളിയുടെ വീട്ടിലായിരുന്നു. എറണാകുളം കോടതിയിലാണ് ഇയാള്‍ രഹസ്യമൊഴി നല്‍കിയത്.

കൃത്യം നടത്തി മൂന്നാം ദിവസമാണ് പള്‍സര്‍ സുനി ചാര്‍ളിയുടെ കോയമ്പത്തൂരിലെ വീട്ടിലെത്തിയത്. സുനില്‍കുമാറിന്റെ ദൃശ്യം കണ്ടതോടെ ചാര്‍ളി സുനിയോട് ഇക്കാര്യം ചോദിച്ചപ്പോള്‍ തങ്ങള്‍ ഈ കേസിലെ പ്രതികളാണെന്ന് സുനി ചാര്‍ളിയോട് പറഞ്ഞു. പിന്നീടാണ് നടന്‍ ദിലീപിന്റെ ക്വട്ടേഷനായിരുന്നു ഇതെന്നും ഒന്നരകോടിയാണ് പ്രതിഫലം പറഞ്ഞിരിക്കുന്നതെന്നും ഒളിക്കാന്‍ സൗകര്യം നല്‍കിയാല്‍ പത്തുലക്ഷം നല്‍കാമെന്നും സുനി പറഞ്ഞതായിട്ടാണ് ചാര്‍ളി പറഞ്ഞിരിക്കുന്നത്. നടിയുടെ തന്റെ ഫോണില്‍ പകര്‍ത്തിയ പീഡനദൃശ്യം സുനി ചാര്‍ളിയെ കാണിക്കുകയും ചെയ്തു.

രണ്ടു ദിവസം കഴിഞ്ഞ് ഒരിടം വരെ പോകണമെന്ന് പറഞ്ഞ സുനിയും സഹായിയും പിറ്റേന്ന് അവിടെ നിന്നും തന്റെ ഒരു സുഹൃത്തിന്റെ ഒരു പള്‍സര്‍ മോഷ്ടിച്ചുകൊണ്ട് പോയെന്നും പറഞ്ഞു. കേസ് ജയിലില്‍ വെച്ച് പോലീസ് കെട്ടിച്ചമച്ചതാണെന്ന ദിലീപിന്റെ ആരോപണത്തെ പൊളിക്കാനാണ് പോലീസ് ചാര്‍ളിയെ മാപ്പുസാക്ഷിയാക്കി മൊഴിയെടുത്തിട്ടുള്ളത്. കേസിലെ 21 പ്രതികളില്‍ ഏഴാം പ്രതിയാണ് ചാര്‍ളി. ദിലീപിനെതിരേ പോലീസ് കെട്ടിച്ചമച്ച കേസല്ലെന്നും സുനി ജയിലില്‍ ആകുന്നതിന് മുമ്പ് തന്നെ വിവരം ചാര്‍ളിയെ അറിയിച്ചിരുന്നു എന്ന് സ്ഥാപിക്കാനുമാണ് പോലീസിന്റെ ശ്രമം. അതേസമയം കേസില്‍ പുറത്തിറങ്ങിയ ദിലീപിന് കിട്ടിയ പിന്തുണ അന്വേഷണ സംഘത്തെ അമ്പരപ്പിച്ചിരിക്കുകയാണ്.

ദിലീപ് കൂടുതല്‍ ശക്തനായി പുറത്തുനില്‍ക്കുന്നത് കേസിനെ ഏതുതരത്തില്‍ ബാധിക്കുമെന്ന ആശങ്കയിലാണ് അന്വേഷണ സംഘം. പൊതുസമൂഹത്തിലടക്കം ദിലീപിനു ലഭിക്കുന്ന സ്വീകാര്യത കേസിന്റെ മുന്നോട്ടുള്ള പോക്കിന് ഇതു തിരിച്ചടിയാകുമോയെന്ന ആശങ്കയും ഇവര്‍ പങ്കുവയ്ക്കുന്നു. ഈ മാസം ആദ്യംതന്നെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള ശ്രമമായിരുന്നു അന്വേഷണസംഘം നടത്തിയിരുന്നത്. ഇതിനായി പ്രത്യേക സംഘത്തെയും നിശ്ചയിച്ചിരുന്നു. ഇതിനിടയിലാണ് ദിലീപിന്‌ െഹെക്കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ ദിലീപിനെതിരായ കുറ്റപത്രം തിരക്കിട്ട് നല്‍കേണ്ട സാഹചര്യമില്ലെന്ന് ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ കഴിഞ്ഞ ദിവസം വ്യക്‌രമാക്കിയിരുന്നു.

ഇതോടെ നടിയെ ആക്രമിച്ച കേസിലെ രണ്ടാം കുറ്റപത്രം വൈകുമെന്ന് ഉറപ്പായി.നടന് ജാമ്യം ലഭിച്ചതിനു പിന്നില്‍ പ്രോസിക്യൂഷന്റെ വീഴ്ചയുണ്ടെന്ന തരത്തില്‍ പ്രചാരണം നടക്കുന്ന സാഹചര്യത്തിലാണ് ഡി.ജി.പി. അന്വേഷണ സംഘത്തെ ന്യായീകരിച്ച് രംഗത്തുവന്നത്. കേസില്‍ നിര്‍ണായക തെളിവായ മൊെബെല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്താന്‍ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ല. അതിനാല്‍, പഴുതടച്ച കുറ്റപത്രം തയാറാക്കാന്‍ സമയമുണ്ടെന്ന നിലയ്ക്കാണ് ഇപ്പോള്‍ അന്വേഷണ സംഘം നീങ്ങുന്നത്.