നാല് ക്യാമറയും ഫുള്‍ വ്യൂ എഫ്.എച്ച്.ഡി. പ്ലസ് ഡിസ്‌പ്ലേയുമുള്ള ആദ്യ സ്മാര്‍ട്ട് ഫോണ്‍ അവതരിച്ചു; ഹോണര്‍ 9 ഐ വിസ്മയിപ്പിക്കും; ഫ്‌ലിപ്കാര്‍ട്ടില്‍ മാത്രം 17,999 രൂപയ്ക്ക് ലഭ്യം

Date : October 6th, 2017

കൊച്ചി: ഹൂവായിയുടെ ഡിജിറ്റല്‍ ബ്രാന്‍ഡായ ഹോണറിന്റെ ഇന്ത്യന്‍ വിപണിയിലെ ഉല്‍പ്പന്ന നിര അതിശക്തമാക്കിക്കൊണ്ട് ഹോണര്‍ 9 ഐ സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിച്ചു. പ്രീമിയം സ്മാര്‍ട്ട് ഫോണുകള്‍ക്ക് എന്തെല്ലാം സാധ്യമാകുമെന്ന കാര്യത്തില്‍ പുതിയ നിര്‍വ്വചനങ്ങള്‍ രചിച്ചു കൊണ്ടുള്ള ഈ പുതിയ സ്മാര്‍ട്ട് ഫോണ്‍ ശക്തമായ 4 ക്യാമറാ സെറ്റ് അപ്പ്, കൂടുതല്‍ വ്യക്തതയുള്ള ഫുള്‍ വ്യൂ എഫ്.എച്ച്ഡി. പ്ലസ് ഡിസ്‌പ്ലേ, കനം കുറഞ്ഞ മികച്ച രൂപകല്‍പ്പന എന്നിവയോടു കൂടിയാണ് അവതരിപ്പിക്കുന്നത്.
ഉപഭോക്താക്കളുടെ പ്രതീക്ഷകള്‍ക്ക് അനുസൃതമായി നവീനമായ ഡിവൈസുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഹോണറിന്റെ സ്വാഭാവിക രീതികള്‍ക്കനുസരിച്ചാണ് ഹോണര്‍ 9 ഐ അവതരിപ്പിക്കുന്നത്. ഊര്‍ജ്ജസ്വലരായ ഇന്നത്തെ യുവ ഉപഭോക്താക്കളെ സ്വാധീനിക്കും വിധം ശക്തമാണിത്. കാര്യക്ഷമമായ മുന്‍പൊന്നുമില്ലാത്ത രീതിയിലെ 4 ക്യാമറ ലെന്‍സ് സെറ്റ് അപ്പും ഇതില്‍ ലഭ്യമാണ് ഫഌപ്കാര്‍ട്ടില്‍ ലഭ്യമാകുന്ന ഹോണര്‍9 ഐ പ്ലാറ്റിനം ഗോള്‍ഡ്. മിഡ്‌നൈറ്റ് ബ്ലാക്ക്, നേവി ബ്ലൂ എന്നീ മൂന്നു നിറങ്ങളിലാണു ലഭ്യമാകുക.
honor-9i-launched-300x202 നാല് ക്യാമറയും ഫുള്‍ വ്യൂ എഫ്.എച്ച്.ഡി. പ്ലസ് ഡിസ്‌പ്ലേയുമുള്ള ആദ്യ സ്മാര്‍ട്ട് ഫോണ്‍ അവതരിച്ചു; ഹോണര്‍ 9 ഐ വിസ്മയിപ്പിക്കും; ഫ്‌ലിപ്കാര്‍ട്ടില്‍ മാത്രം 17,999 രൂപയ്ക്ക് ലഭ്യം
ഒക്ടോബര്‍ 14 ന് ഹോണര്‍ 9 ഐ വില്‍പ്പന ആരംഭിക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ ചില ആനൂകൂല്യങ്ങള്‍ക്കായി കാത്തിരിക്കാം എന്ന അധിക ആകര്‍ഷണം കൂടി ഇവിടെയുണ്ട്.
ഇന്ത്യയിലെ തങ്ങളുടെ പ്രയാണത്തിലെ വളരെ പ്രധാനപ്പെട്ടൊരു ദിവസമാണിതെന്ന് ഹോണര്‍ 9 ഐ പുറത്തിറക്കിയതിനെക്കുറിച്ചു പ്രതികരിക്കവെ ഹുവായ് ഇന്ത്യ കണ്‍സ്യൂമര്‍ ബിസിനസ് ഗ്രൂപ്പ് പ്രസിഡന്റ് പീറ്റര്‍ സായ് പറഞ്ഞു. ആഗോള തലത്തില്‍ തന്നെ ആദ്യത്തേത് എന്നു വിശേഷിപ്പിക്കപ്പെടാവുന്ന ഒരു ഫോണ്‍ പുറത്തിറക്കുന്നതില്‍ തങ്ങള്‍ ഏറെ ആവേശഭരിതരാണ്. രണ്ട് ഇരട്ട ക്യാമറകളും ഫുള്‍ വ്യൂ എഫ്.എച്ച്.ഡി. പ്ലസ് ഡിസ്‌പ്ലേയും ലഭ്യമാക്കുന്ന ഇതുവരെയുള്ള ആദ്യ ഫോണാണിത്. നാഴികക്കല്ലാകുന്ന സാങ്കേതികവിദ്യകള്‍ അവതരിപ്പിക്കുന്നതിലും സവിശേഷമായ സൗകര്യങ്ങള്‍ ആകര്‍ഷകമായ വിലയില്‍ അവതരിപ്പിക്കുന്നതിലും എപ്പോഴും മുന്‍പന്തിയില്‍ നില്‍കുന്ന തങ്ങള്‍ ഇന്ത്യയിലെ തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി അതാതു വിഭാഗത്തിലെ ഏറ്റവും മികച്ച ഡിവൈസുകളും സേവനങ്ങളും ലഭ്യമാക്കുന്നതിലും പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.