ആ നടിയല്ല, ഇതാണെന്റെ ഉത്തമ പങ്കാളി; ഊഹാപോഹങ്ങള്‍ക്കിടെ ഇന്ത്യന്‍ പേസര്‍ ഭുവനേശ്വറും വിവാഹിതനാകുന്നു; മത്സരങ്ങള്‍ തീര്‍ന്നാല്‍ സമയം നിശ്ചയിക്കുമെന്ന് ഭുവിയുടെ പിതാവ്

Date : October 6th, 2017

ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറും വിവാഹിതനാകുന്നു. ഒക്‌ടോബര്‍ നാലിനു നടന്ന ചടങ്ങില്‍ നൂപുര്‍ നാഗറുമായുള്ള വിവാഹ നിശ്ചയമാണു കഴിഞ്ഞത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണു പങ്കെടുത്തത്. നേരത്തേ, ബംഗാളി-തെലുങ്കു നടി അനുസ്മൃതി സര്‍ക്കാരുമായി ഡേറ്റിങ്ങിലാണെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. ഇവര്‍ക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെയായിരുന്നു ഇത്. എന്നാല്‍, ഇതാണു തന്റെ ‘ബെറ്റര്‍ ഹാഫ്’ എന്ന ക്യാപ്ഷനോടെ ചിത്രം പോസ്റ്റ് ചെയ്തതിനു പിന്നാലെ ഊഹാപോഹങ്ങള്‍ അവസാനിച്ചു. ഗ്രേറ്റര്‍ നോയിഡയിലായിരുന്നു വിവാഹ നിശ്ചയമെന്നാണു വിവരം.

Here’s the better half of the picture @nupurnagar ??

A post shared by Bhuvneshwar Kumar (@imbhuvi) on

ഇന്ത്യന്‍ ക്യാപ്റ്റര്‍ കോഹ്ലിയടക്കമുള്ളവര്‍ തുടര്‍ന്ന് എന്‍ഗേജ്‌മെന്റിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. ഇരുവരുടെയും കുടുംബങ്ങള്‍ തമ്മില്‍ നേരത്തേ അറിയാമെന്നും ഭുവിതന്നെയാണു നൂപുറിനെക്കുറിച്ചു തങ്ങളോടു സൂചിപ്പിച്ചതെന്നും ഭുവനേശ്വറിന്റെ പിതാവ് പറഞ്ഞു. നിലവില്‍ ഭുവി ക്രിക്കറ്റ് മത്സരങ്ങളുടെ തിരക്കിലാണ്. അതിനുശേഷം പത്തുദിവസത്തെ ഇടവേളയിട്ടു വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കും.

തീയതി തീരുമാനിച്ചു കഴിഞ്ഞാല്‍ മീററ്റില്‍ വേദി ബുക്ക് ചെയ്യും. എന്നാല്‍, അതിനു സമയമില്ലെങ്കില്‍ ഡല്‍ഹിയില്‍തന്നെയായിരിക്കും വിവാഹം. വിവാഹം ഒരിക്കലേ നടക്കൂ എന്നും അതുകൊണ്ട് ഇന്ത്യന്‍ ടീമിലെ അംഗങ്ങളെയടക്കം എല്ലാവരെയും വിവാഹത്തിനു ക്ഷണിക്കുമെന്നും പിതാവ് പറഞ്ഞു.

അടുത്തിടെ ഓസ്‌ട്രേലിയയുമായി നടന്ന മത്സരങ്ങളില്‍ ഇന്ത്യയെ വിജയത്തിലേക്കു നയിച്ചതില്‍ ഭുവനേശ്വറിനു കാര്യമായ പങ്കുണ്ട്. നാലു വിക്കറ്റുകള്‍ നേടുക മാത്രമല്ല, 53 റണ്‍സും സ്വന്തം പേരിലെഴുതി. വലങ്കയ്യന്‍ ഫാസ്റ്റ് ബൗളര്‍ ഇനിവരുന്ന ട്വന്റി 20യിലും ടീമിനൊപ്പമുണ്ട്. ഒക്‌ടോബര്‍ 7 മുതലാണു മത്സരങ്ങള്‍.