‘ഞാനും ഒറ്റയ്ക്കാണ്, അദ്ദേഹവും’: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ഒരുമാസമായി യുവതിയുടെ സമരം ജന്ദര്‍ മന്ദറില്‍; തന്റെ മാനസിക നിലയ്ക്കു പ്രശ്‌നമൊന്നും ഇല്ലെന്നും ശാന്തി

Date : October 7th, 2017

പ്രധാനമന്ത്രിയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ടും ഡല്‍ഹിയിലെ ജന്ദര്‍ മന്ദറില്‍ യുവതിയുടെ സമരം. ജയ്പൂരില്‍ നിന്നുള്ള ഓം ശാന്തി ശര്‍മ എന്ന നാല്‍പതുകാരിയാണ് ജന്തര്‍ മന്ദറിനു മുന്നില്‍ കഴിഞ്ഞ ഒരു മാസത്തോളമായി സമരം നടത്തുന്നത്. പ്രധാനമന്ത്രിയെ വിവാഹം കഴിക്കാനാണ് ശാന്തിയുടെ സമരം.

സെപ്റ്റംബര്‍ എട്ടുമുതലാണ് ഓം ശാന്തി സമരം ആരംഭിച്ചത്. തന്റെ മാനസികനിലയ്ക്ക് തകരാറൊന്നുമില്ലെന്ന് ശാന്തി പറയുന്നു. ‘എനിക്കറിയാം അദ്ദേഹത്തെ കാണാന്‍ ജനങ്ങള്‍ എന്നെ അനുവദിക്കില്ല; എങ്കിലും അദ്ദേഹത്തിന്റെ ആവശ്യം എനിക്കറിയാം, കാരണം അദ്ദേഹവും എന്നെപ്പോലെ ഒറ്റയ്ക്കാണ്. അദ്ദേഹത്തിന് ഒരുപാട് ജോലികള്‍ ചെയ്യാനുമുണ്ട്’ -പ്രധാനമന്ത്രിയെ വിവാഹം ചെയ്യാനുള്ള കാരണത്തെ കുറിച്ച് ഓം ശാന്തിയുടെ മറുപടി ഇങ്ങനെയാണ്.

santhi-modi 'ഞാനും ഒറ്റയ്ക്കാണ്, അദ്ദേഹവും': പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ഒരുമാസമായി യുവതിയുടെ സമരം ജന്ദര്‍ മന്ദറില്‍; തന്റെ മാനസിക നിലയ്ക്കു പ്രശ്‌നമൊന്നും ഇല്ലെന്നും ശാന്തി

എനിക്ക് മോഡിജിയോട് ബഹുമാനമാണ്. മുതിര്‍ന്നവരെ ബഹുമാനിക്കാനും അവരെ ജോലികളില്‍ സഹായിക്കാനും നമ്മുടെ സംസ്‌കാരം ചെറുപ്പം മുതല്‍ തന്നെ പഠിപ്പിക്കുന്നുണ്ട്. എന്നെക്കൊണ്ടാവുന്നത് ഞാന്‍ ചെയ്യാന്‍ ശ്രമിക്കുന്നുവെന്നും അവര്‍ പറഞ്ഞു. വിവാഹമോചിതയായായ ഓംശാന്തിക്ക് ആദ്യവിവാഹത്തില്‍ ഇരുപതുകാരിയായ ഒരു മകളുണ്ട്. നല്ല സാമ്പത്തിക സ്ഥിതിയാണ് തന്റേതെന്നും ഇവര്‍ അവകാശപ്പെടുന്നു. ജയ്പുറില്‍ ധാരാളം സ്ഥലവും പണവും സ്വന്തമായുണ്ട്. അവയില്‍ കുറച്ച് വില്‍ക്കാനും മോഡിക്കായി സമ്മാനം വാങ്ങാനും ഉദ്ദേശിക്കുന്നതായും ഓം ശാന്തി വെളിപ്പെടുത്തുന്നു.

ജന്തര്‍ മന്ദറില്‍നിന്ന് മറ്റൊരിടത്തേക്ക് സമരം മാറ്റണമെന്ന് ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിര്‍ദേശത്തില്‍ ശാന്തി ആശങ്ക രേഖപ്പെടുത്തുന്നുണ്ടെങ്കിലും, പ്രധാനമന്ത്രി തന്നെക്കാണാന്‍ എത്തുമെന്ന പ്രതീക്ഷയിലാണ്.