സോഷ്യല്‍ മീഡിയ യുദ്ധത്തില്‍ ബിജെപിക്കു കാലിടറുന്നോ? അമിട്ടടിയും കുമ്മനടിയും പോമോനെ മോഡിയും കേരളത്തില്‍ വൈറലായപ്പോള്‍ ഗുജറാത്തില്‍ ‘വികസനത്തിനു വട്ടായി’ കാമ്പെയ്ന്‍; നേതാക്കള്‍ക്ക് ‘സോഷ്യല്‍ മീഡിയ’ ക്ലാസുകള്‍ നല്‍കി ബിജെപി

Date : October 8th, 2017

ഗ്രാഫിറ്റി മാഗസിന്‍ ബ്യൂറോ/ന്യൂഡല്‍ഹി


എതിരാളികളെ സോഷ്യല്‍ മീഡിയ ട്രോളുകളിലൂടെ അടച്ചാക്ഷേപിച്ച ബിജെപിക്ക് ഈ രംഗത്തെ പിടി നഷ്ടപ്പെടുന്നോ? 2014 മുതല്‍ ബിജെപിയുടെ സോഷ്യല്‍ മീഡിയ നയത്തിനു വലിയ പ്രശംസയാണു വിവിധ മേഖലകളില്‍നിന്നു ലഭിച്ചത്. അതിന്റെ രൂക്ഷത, നിര്‍ദയത്വം, തന്ത്രപരത എന്നിവകൊണ്ട് സോഷ്യല്‍ മീഡിയ സെല്‍ വലിയ നേട്ടങ്ങളും പാര്‍ട്ടിക്കു നല്‍കിയിരുന്നു. എന്നാല്‍, കഴിഞ്ഞ കുറേ നാളുകളായി എതിരാളികളും സോഷ്യല്‍ മീഡിയ ട്രോളുകളില്‍ ബിജെപിയെ കടത്തിവെട്ടുന്നുണ്ടെന്നാണ് നേതാക്കളുടെ പ്രതികരണങ്ങളില്‍നിന്നു വ്യക്തമാകുന്നത്. കഴിഞ്ഞമാസം അഹമ്മദാബാദില്‍ ഒരു മീറ്റിങ്ങില്‍ യുവാക്കളോടു പ്രസംഗിക്കുന്നതിനിടെ ‘പാര്‍ട്ടിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ വരുന്ന പ്രതികരണങ്ങള്‍ അവഗണിക്കണമെന്ന്’ ആവശ്യപ്പെട്ടിരുന്നു. ‘നിങ്ങള്‍ നിങ്ങളുടെ മനസ് സമര്‍പ്പിക്കണം, ബിജെപി വിരുദ്ധ പ്രചാരണം വാട്‌സാപ്പിലും ഫേസ്ബുക്കിലും വര്‍ധിക്കുകയാണ്’ എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

ഇപ്പോളും ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളില്‍ ബിജെപിക്കെതിരേ ഇപ്പോഴും വിരുദ്ധ തരംഗമുണ്ടെന്ന് ആരും തയാറായിട്ടില്ലെങ്കിലും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളില്‍നിന്നും ബിജെപിയെ ഉന്നമിട്ട്, അവര്‍ നടത്തിയ അതേ തീവ്രതയിലും കൗശലത്തിലും ഓണ്‍ലൈന്‍ പ്രചാരണം ശക്തമായിട്ടുണ്ടെന്നാണു ചൂണ്ടിക്കാട്ടുന്നത്. ബിജെപിയുടെ ട്രോളിങ്ങിന് ഏറ്റവും കൂടുതല്‍ ഇരയായിട്ടുള്ളത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ്. അടുത്തിടെ ഇദ്ദേഹത്തിനു പത്തുലക്ഷത്തോളം അനുയായികളെയാണു കൂടുതലായി ട്വിറ്ററില്‍ ലഭിച്ചത്. കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ സാന്നിധ്യവും വര്‍ധിച്ചിട്ടുണ്ടെന്നാണു കണക്കുകള്‍.

ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ കേന്ദ്രമന്ത്രിമാരും മറ്റും നടത്തുന്ന പ്രതികരണങ്ങളോട് ആളുകള്‍ കൂടുതല്‍ രൂക്ഷമായി പ്രതികരിച്ചു തുടങ്ങിയിട്ടുണ്ടെന്നാണു വിലയിരുത്തുന്നതെന്നു സോഷ്യല്‍ മീഡിയ അനലിസ്റ്റായ അജേന്ദ്ര ത്രിപാദി പറഞ്ഞു. പ്രധാനമന്ത്രിക്കെതിരേ ഓരോ മണിക്കൂറിലും 18 നെഗറ്റീവ് ട്വീറ്റുകള്‍ ഉണ്ടാകുന്നുണ്ട്. 11 ട്വീറ്റുകള്‍ അരുണ്‍ ജെയ്റ്റ്‌ലിക്കെതിരേയും എട്ടെണ്ണം അമിത് ഷായ്‌ക്കെതിരേയും സുഷമാ സ്വരാജിനെതിരേയും ആറെണ്ണം രാജ്‌നാഥ് സിങ്ങിനെതിരേയും ഉണ്ടാകുന്നുണ്ട്. സെപ്റ്റംബര്‍ 14നും 30നും ഇടയിലുള്ള കണക്കാണ് ത്രിപാദി പറഞ്ഞത്.

bjp-1 സോഷ്യല്‍ മീഡിയ യുദ്ധത്തില്‍ ബിജെപിക്കു കാലിടറുന്നോ? അമിട്ടടിയും കുമ്മനടിയും പോമോനെ മോഡിയും കേരളത്തില്‍ വൈറലായപ്പോള്‍ ഗുജറാത്തില്‍ 'വികസനത്തിനു വട്ടായി' കാമ്പെയ്ന്‍; നേതാക്കള്‍ക്ക് 'സോഷ്യല്‍ മീഡിയ' ക്ലാസുകള്‍ നല്‍കി ബിജെപി

പ്രധാനമന്ത്രിയാകാന്‍ മോഡി സ്വീകരിച്ചത് നികൃഷ്ട മാര്‍ഗങ്ങള്‍; ആമിര്‍ഖാനും രാഹുല്‍ഗാന്ധിയും ബര്‍ഖാദത്തും മുസ്ലീങ്ങളും ഇരകള്‍; ബി.ജെ.പി. മുന്‍ ഐ.ടി സെല്‍ അംഗമായ സാധവി കോസ്ലയുടെ വെളിപ്പെടുത്തല്‍

കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. വ്യക്തിപരമായി അധിക്ഷേപം നടത്തരുതെന്നു ട്രോളന്മാരോടു സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടിരുന്നു. ട്രോളുകളിലെ പരിഹാസം വ്യക്തമാക്കുന്നത് ഇടുന്നവരുടെ മാനസിക അവസ്ഥയും നിലവാരവുമാണെന്ന് കുമ്മനം പറഞ്ഞു.

ട്രോളുകളെ കുറ്റപ്പെടുത്തില്ല. വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. വ്യക്തിപരമായി അധിക്ഷേപിക്കരുത്. ട്രോളുകാര്‍ വ്യക്തിപരമായി തേജോവധം ചെയ്യുന്നത് ഒഴിവാക്കി നിലവാരം ഉയര്‍ത്തണം. പറയാന്‍ മാത്രം ഉള്ള ആശയം ഇല്ലാത്തവരാണ് അധിക്ഷേപം ഉന്നയിക്കുന്നതെന്നും കുമ്മനം പറഞ്ഞു. ‘കുമ്മനടി’ പ്രയോഗത്തെക്കുറിച്ചുള്ള ചോദ്യത്തിന് പറയുന്നവര്‍ പറയട്ടെ എന്ന മറുപടിയാണ് കുമ്മനം നല്‍കിയത്. യാഥാര്‍ത്ഥ്യം എന്താണെന്ന് ജനങ്ങള്‍ക്ക് അറിയാം. പ്രതികരിക്കണമെന്ന് തോന്നിയിട്ടില്ല. ജീവിതമാണ് അധിക്ഷേപങ്ങള്‍ക്കും ആരോപണങ്ങള്‍ക്കുമുള്ള മറുപടിയെന്നും കുമ്മനം വ്യക്തമാക്കി.

kummanam40 സോഷ്യല്‍ മീഡിയ യുദ്ധത്തില്‍ ബിജെപിക്കു കാലിടറുന്നോ? അമിട്ടടിയും കുമ്മനടിയും പോമോനെ മോഡിയും കേരളത്തില്‍ വൈറലായപ്പോള്‍ ഗുജറാത്തില്‍ 'വികസനത്തിനു വട്ടായി' കാമ്പെയ്ന്‍; നേതാക്കള്‍ക്ക് 'സോഷ്യല്‍ മീഡിയ' ക്ലാസുകള്‍ നല്‍കി ബിജെപി

kummanam26 സോഷ്യല്‍ മീഡിയ യുദ്ധത്തില്‍ ബിജെപിക്കു കാലിടറുന്നോ? അമിട്ടടിയും കുമ്മനടിയും പോമോനെ മോഡിയും കേരളത്തില്‍ വൈറലായപ്പോള്‍ ഗുജറാത്തില്‍ 'വികസനത്തിനു വട്ടായി' കാമ്പെയ്ന്‍; നേതാക്കള്‍ക്ക് 'സോഷ്യല്‍ മീഡിയ' ക്ലാസുകള്‍ നല്‍കി ബിജെപി

 

kummanam15 സോഷ്യല്‍ മീഡിയ യുദ്ധത്തില്‍ ബിജെപിക്കു കാലിടറുന്നോ? അമിട്ടടിയും കുമ്മനടിയും പോമോനെ മോഡിയും കേരളത്തില്‍ വൈറലായപ്പോള്‍ ഗുജറാത്തില്‍ 'വികസനത്തിനു വട്ടായി' കാമ്പെയ്ന്‍; നേതാക്കള്‍ക്ക് 'സോഷ്യല്‍ മീഡിയ' ക്ലാസുകള്‍ നല്‍കി ബിജെപി

 

kummanam16 സോഷ്യല്‍ മീഡിയ യുദ്ധത്തില്‍ ബിജെപിക്കു കാലിടറുന്നോ? അമിട്ടടിയും കുമ്മനടിയും പോമോനെ മോഡിയും കേരളത്തില്‍ വൈറലായപ്പോള്‍ ഗുജറാത്തില്‍ 'വികസനത്തിനു വട്ടായി' കാമ്പെയ്ന്‍; നേതാക്കള്‍ക്ക് 'സോഷ്യല്‍ മീഡിയ' ക്ലാസുകള്‍ നല്‍കി ബിജെപി

 

kummanam17 സോഷ്യല്‍ മീഡിയ യുദ്ധത്തില്‍ ബിജെപിക്കു കാലിടറുന്നോ? അമിട്ടടിയും കുമ്മനടിയും പോമോനെ മോഡിയും കേരളത്തില്‍ വൈറലായപ്പോള്‍ ഗുജറാത്തില്‍ 'വികസനത്തിനു വട്ടായി' കാമ്പെയ്ന്‍; നേതാക്കള്‍ക്ക് 'സോഷ്യല്‍ മീഡിയ' ക്ലാസുകള്‍ നല്‍കി ബിജെപി

കേരളത്തില്‍, പൊതുവേ രൂക്ഷമായ ആക്രമണമാണു ബിജെപിക്കെതിരേ ഉയരുന്നത്. അമിത് ഷായ്‌ക്കെതിരേയും വ്യാപക ട്രോളുകള്‍ ഉണ്ടായി. വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നതിനു കുപ്രസിദ്ധിയാര്‍ജിച്ച ശശികലയ്‌ക്കെതിരേയും കെ. സുരേന്ദ്രനെതിരേയും വലിയ തോതില്‍ ട്രോളുകള്‍ ഉണ്ടായി. ബിജെപിയുടെ ഓണ്‍ലൈന്‍ സെല്ലുകള്‍ പദ്ധതിയിട്ടു നടപ്പാക്കിയിരുന്ന ട്രോളുകള്‍ ഒറ്റയ്ക്കും ഗ്രൂപ്പായും സ്വതന്ത്ര നിലയില്‍ ആളുകള്‍ നടത്തുന്നു എന്നതാണ് ബിജെപിയെ ആശങ്കയിലാക്കുന്നത്. ബിജെപി ട്രോളുകള്‍ സൃഷ്ടിക്കുന്നതിനു വലിയ തോതില്‍ പണം മുടക്കുമ്പോള്‍, ബിജെപിയെ എതിര്‍ക്കുന്ന മനോനിലയുള്ളവര്‍ ഇതു സ്വയമേവ ചെയ്യുന്നു എന്നതാണ് പ്രധാനം.

അടുത്തിടെ, ഗുജറാത്തില്‍ കോണ്‍ഗ്രസ് ആരംഭിച്ച സോഷ്യല്‍ മീഡിയ ക്യാമ്പെയ്ന്‍ ‘വികസനത്തിനു വട്ടായി’ എന്നതരത്തിലായിരുന്നു. വികസനത്തിന്റെ പേരില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെയാണ് രൂക്ഷമായി വിമര്‍ശിക്കുന്നത്. ഗുജറാത്തിലെ വികസനങ്ങള്‍ ചൂണ്ടിക്കാട്ടി വോട്ടു പിടിക്കുമ്പോള്‍ അതേ നാണയത്തിന്റെ മറുവശം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്റെ നീക്കം. ഇതിനായി സംഘടിത ശ്രമങ്ങള്‍ തന്നെയാണു നടത്തുന്നത്. 45 പേര്‍ കോണ്‍ഗ്രസിന്റെ ഗുജറാത്തിലെ സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നുണ്ടെന്നു സൈബര്‍ സെല്‍ മേധാവി രോഹന്‍ ഗുപ്ത പറയുന്നു. പരിഹാസങ്ങളിലൂടെയും വീഡിയോയിലൂടെയുമൊക്കയാണു ബിജെപിയെ ഇവര്‍ പ്രതിരോധിക്കുന്നത്. ഇത് വളരെ പ്രചാരം നേടിയെന്നാണു വിലയിരുത്തുന്നതും. കോണ്‍ഗ്രസ് ട്രോളുകളോടു പ്രതികരിക്കുന്നവര്‍ യഥാര്‍ഥ വ്യക്തികളാണെന്നു മറ്റൊരാള്‍ ചൂണ്ടിക്കാട്ടുന്നു. ബിജെപി വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിച്ചായിരുന്നു ഏറെയും പ്രചാരണങ്ങള്‍.

amittadi5 സോഷ്യല്‍ മീഡിയ യുദ്ധത്തില്‍ ബിജെപിക്കു കാലിടറുന്നോ? അമിട്ടടിയും കുമ്മനടിയും പോമോനെ മോഡിയും കേരളത്തില്‍ വൈറലായപ്പോള്‍ ഗുജറാത്തില്‍ 'വികസനത്തിനു വട്ടായി' കാമ്പെയ്ന്‍; നേതാക്കള്‍ക്ക് 'സോഷ്യല്‍ മീഡിയ' ക്ലാസുകള്‍ നല്‍കി ബിജെപി

‘എല്ലാവര്‍ക്കും വികസനം’ എന്ന മറുപടിയുമായിട്ടാണ് ഇതിനെ ബിജെപി നേരിടുന്നത്. ഗുജറാത്ത് മോഡലിന്റെ ബലത്തിലാണ് മോഡിക്കു പ്രധാനമന്ത്രി കസേര വരെ ലഭിച്ചത്. പാര്‍ട്ടിക്കു സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തുണയുണ്ടായിട്ടുണ്ടെന്നു ബിജെപിയുടെ ഐടി ഗുരു അമിത് മാളവ്യയും ചൂണ്ടിക്കാട്ടു. ഫേസ്ബുക്കിലെ ഫോളോവര്‍മാരുടെ എണ്ണം എഴുപതു ലക്ഷത്തില്‍നിന്ന് ഒരുകോടി മുപ്പതുലക്ഷം ആയിട്ടുണ്ട്. എഴുപതുലക്ഷത്തോളം ആളുകള്‍ ട്വിറ്റിലും പാര്‍ട്ടിയെ പിന്തുടരുന്നുണ്ട്. ്എന്നാല്‍, ഇതുവരെ ബിജെപിക്കൊപ്പമുണ്ടായിരുന്ന പട്ടേല്‍ വിഭാഗത്തിന്റെ സമരവും മറ്റു മേഖലകളെ തുറന്നുകാട്ടിയുള്ള കോണ്‍ഗ്രസിന്റെ പ്രചാരണവും ഗുജറാത്തില്‍ ബിജെപിയുടെ സ്ഥിതി സുരക്ഷിതമല്ലെന്നതിന്റെ സൂചനയായി ഇദ്ദേഹം തന്നെ വിലയിരുത്തുന്നുമുണ്ട്. മുഖ്യമന്ത്രി വിജയ് രൂപാണിയെ കേന്ദ്രീകരിച്ചുതന്നെയാണ് രാഹുല്‍ ഗാന്ധി ആക്രമണം അഴിച്ചുവിടുന്നത്. അരുണ്‍ ജെയ്റ്റ്‌ലി, നിര്‍മല സീതാരാമന്‍ എന്നിവരും ഈ പട്ടിയില്‍ കയറിക്കൂടി. ഇതേത്തുടര്‍ന്നു ഗുജറാത്തിലെ പാര്‍ട്ടി നേതാക്കന്മാര്‍ക്കു സോഷ്യല്‍ മീഡയയെക്കുറിച്ച് കൂടുതല്‍ അവബോധം നല്‍കാന്‍ പഠന ക്ലാസ്‌വരെ നല്‍കിക്കഴിഞ്ഞു. ഇതില്‍ വിജയ് രൂപാണിയും പങ്കെടുത്തു.

വിവാദമുണ്ടാകാന്‍ സാധ്യതയില്ലാത്ത കാര്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഗുജറാത്തിലെ നേതാക്കള്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം. ബിജെപിയുടെ ഗുജറാത്ത് ഐടി സെല്‍ തന്നെയാണ് ഇതിനു നേതൃത്വം വഹിക്കുന്നതും. ഇതാണ് ഏറ്റവും സുരക്ഷിതമായ രീതിയെന്ന് ഐടി സെല്ലിനുള്ളില്‍തന്നെയുള്ളയാളും വെളിപ്പെടുത്തുന്നു.

പശു, ജിഎസ്ടി, നോട്ട് നിരോധനം എന്നീ വിഷയങ്ങളിലാണ് ബിജെപി ഏറ്റവും കൂടുതല്‍ ട്രോളുകള്‍ക്കു വിധേയമാകുന്നത്. മറ്റ് സംസ്ഥാനങ്ങളിലും ഈ വിഷയങ്ങള്‍ക്കു സമാന പ്രതികരണമാണ് ലഭിക്കുന്നത്. അടുത്തിടെ കേരളത്തില്‍ യാത്ര നടത്താനെത്തിയ അമിത് ഷായ്ക്കും വലിയ തോതില്‍ ട്രോള്‍ ആക്രമണം നേരിടേണ്ടിവന്നു. അതിനുമുമ്പ് കേരളത്തെ സോമാലിയ എന്നു വിശേഷിപ്പിച്ചപ്പോള്‍ നരേന്ദ്ര മോഡിക്കും കിട്ടി ട്രോള്‍മഴ. ‘പോമോനെ മോഡി’ എന്ന ഹാഷ് ടാഗിലായിരുന്നു വലിയ പ്രചാരണങ്ങള്‍ നടന്നത്. ഇന്ത്യയിലൊരിടത്തും മോഡിക്ക് ഇത്ര എതിര്‍പ്പ് നേരിടേണ്ടിവന്നിട്ടില്ല. വിദേശ മാധ്യമങ്ങള്‍ പോലും ഈ ഹാഷ് ടാഗ് എന്തെന്നറിയാന്‍ മലയാളി മാധ്യമപ്രവര്‍ത്തകരുമായി ബന്ധപ്പെടുന്ന സ്ഥിതിയുണ്ടായി.