സെയ്ഫ് അലിഖാന്റെ മകള്‍ നായികയായി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു, സാറ നായികയാകുന്ന ‘കേദാര്‍നാഥി’ന്റെ ചിത്രീകരണം അവസാനഘട്ടത്തില്‍, ‘വേഷം ഉത്തരാഖണ്ഡ് സന്ദര്‍ശിക്കാനെത്തുന്ന സഞ്ചാരിയുടേത്’

Date : October 9th, 2017

ബോളിവുഡ് താരം സെയ്ഫ് അലിഖാന്റെ മകള്‍ സാറ നായികയാകുന്ന ‘കേദാര്‍നാഥി’ന്റെ ചിത്രീകരണം അവസാനഘട്ടത്തില്‍. സെയ്ഫിന്റെയും ആദ്യഭാര്യയും നടിയുമായ അമൃത സിങ്ങിന്റേയും മകളായ സാറയുടെ അരങ്ങേറ്റ ചിത്രമാണിത്.

കൊളംബിയ സര്‍വ്വകലാശാലയില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കിയ സാറ അഭിനയത്തിന്റെ വഴി സ്വയം തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് സെയ്ഫ് അഭിമുഖത്തില്‍ വെളിപ്പെടുത്തി. പ്രണയകഥപറയുന്ന ചിത്രത്തില്‍ ഉത്തരാഖണ്ഡ് സന്ദര്‍ശിക്കാനെത്തുന്ന സഞ്ചാരിയുടെ വേഷമാണ് സാറയ്ക്ക്. യുവതാരം സുഷാന്ത് സിങ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അഭിഷേക് കപൂര്‍.