പൊളിച്ചടുക്കി ചേട്ടന്മാരും! മക്കാവുവിനെതിരേ ഗോള്‍ മഴ; ഏഷ്യന്‍ കപ്പ് ഫുട്‌ബോളിനു യോഗ്യത നേടി നീലപ്പട; ഇന്ത്യക്ക് 4-1 ജയം; വീഡിയോ

Date : October 11th, 2017

മകാവുവിനെ ഗോള്‍ മഴയില്‍ തകര്‍ത്ത്‌ ഇന്ത്യ ഏഷ്യന്‍ കപ്പ് ഫുട്ബോളിന് യോഗ്യത നേടി. ബെംഗളൂരുവിലെ ശ്രീ കാന്റീരവ സ്റ്റേഡിയത്തില്‍ നടന്ന എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ ഒന്നിനെതതിരെ നാലു ഗോളുകള്‍ക്കാണ് ഇന്ത്യ മകാവുവിനെ തകര്‍ത്തത്.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇന്ത്യയും മക്കാവുവും ഒരു ഗോള്‍ വീതം നേടി. ആദ്യ പകുതിയില്‍ മികച്ച രീതിയില്‍ മിഡ്ഫീല്‍ഡിനെ നിയന്ത്രിച്ച ഇന്ത്യ, റൌല്ലിന്‍ ബോര്‍ഗസ് വഴിയാണ് ആദ്യ ഗോള്‍ നേടിയത്. 37ാം മിനിറ്റില്‍ നിക്കോളാസ് ടെരോ മക്കാവുവിന് വേണ്ടി സമനില ഗോള്‍ നേടി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ സുനില്‍ ഛേത്രിയില്‍ നടത്തിയ ആക്രമണത്തില്‍ ഇന്ത്യ 2-1ന് മുന്നിലെത്തി. 71ാം മിനിറ്റില്‍ ഒരു സെല്‍ഫ് ഗോള്‍ കൂടി ചേര്‍ന്നതോടെ ഇന്ത്യയുടെ ലീഡ് 3-1 ഉയര്‍ന്നു. ജെജെ ലാല്‍പെഖുല ഇന്ത്യയുടെ നാലാം ഗോള്‍ സ്വന്തമാക്കി.

India-vs-Macau പൊളിച്ചടുക്കി ചേട്ടന്മാരും! മക്കാവുവിനെതിരേ ഗോള്‍ മഴ; ഏഷ്യന്‍ കപ്പ് ഫുട്‌ബോളിനു യോഗ്യത നേടി നീലപ്പട; ഇന്ത്യക്ക് 4-1 ജയം; വീഡിയോ

ജാക്കിചന്ദ് സിങ്ങിനെ പിൻവലിച്ച് ഫോമിലുള്ള ബൽവന്ത് സിങ്ങിനെ രണ്ടാം പകുതിയിൽ കളത്തിലിറക്കിയ കോച്ച് കോൺസ്റ്റൈന്റെ തന്ത്രമാണ് മൽസരത്തിൽ നിർണായകമായത്. ഇന്ത്യൻ മുന്നേറ്റങ്ങളിൽ നിർണായക സാന്നിധ്യമായി കളം നിറഞ്ഞ ബൽവന്ത് സിങ്ങാണ് മൽസരത്തിലെ ഹീറോയും. ലോകറാങ്കിങ്ങിൽ ഇന്ത്യ 107–ാം സ്ഥാനത്താണ്. മക്കാവു 182 ാം സ്ഥാനത്തും.

മ്യാൻമർ, കിർഗിസ് ടീമുകൾക്കു പുറമെ മക്കാവുവിനെ അവരുടെ നാട്ടിലും ഇപ്പോൾ ബെംഗളൂരുവിലെ സ്വന്തം മണ്ണിലും തറപറ്റിച്ചാണ് ഇന്ത്യയുടെ മുന്നേറ്റം. 1984ലാണ് ഇതിനു മുൻപ് യോഗ്യതാ മൽസരങ്ങളിലൂടെ ഇന്ത്യ ഏഷ്യൻ കപ്പിനു യോഗ്യത നേടിയത്. 2011ൽ എഎഫ്സി ചലഞ്ച് കപ്പ് ചാംപ്യൻമാരെന്ന നിലയിലും ഏഷ്യൻ കപ്പിൽ പങ്കെടുത്തിരുന്നു.