കേരള ബാങ്ക് ചിങ്ങം ഒന്നിന്; അഞ്ച് വര്‍ഷത്തെ ബിസിനസ് പോളിസി റിസര്‍വ്വ് ബാങ്കിന് സമര്‍പ്പിച്ചു

Date : October 11th, 2017

തിരുവനന്തപുരം: കേരള ബാങ്ക് അടുത്തവര്‍ഷം ചിങ്ങം ഒന്നിന് (2018 ആഗസ്റ്റ് 16ന്) രൂപീകൃതമാകും. കേരള ബാങ്ക് പൂര്‍ത്തിയാകുന്നതിനേക്കുറിച്ച് മുഖ്യമന്ത്രിയുടെ പദ്ധതി അവലോകനത്തില്‍ വ്യക്തമായെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.ബാങ്ക് തുടങ്ങുന്നതിന് ആര്‍ബിഐക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. ജീവനക്കാരുടെ പുനര്‍വിന്യാസം, നിക്ഷേപ-വായ്പാ പദ്ധതികളുടെ ഏകോപനം തുടങ്ങി ബാങ്കിന്റെ അടുത്ത അഞ്ചുവര്‍ഷത്തെ ബിസിനസ് പോളിസി ആര്‍ബിഐക്ക് സമര്‍പ്പിച്ചതായും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വാര്‍ത്താക്കുറിപ്പ്

കേരള സഹകരണ ബാങ്ക് രൂപീകരണം അടുത്ത വര്‍ഷം ചിങ്ങം ഒന്നിന് (2018 ആഗസ്റ്റ് 16ന്) പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രിയുടെ പദ്ധതി അവലോകനത്തില്‍ വ്യക്തമായി. ബാങ്ക് തുടങ്ങുന്നതിന് ആര്‍ബിഐക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. ജീവനക്കാരുടെ പുനര്‍വിന്യാസം, നിക്ഷേപ-വായ്പാ പദ്ധതികളുടെ ഏകോപനം തുടങ്ങി ബാങ്കിന്റെ അടുത്ത അഞ്ചുവര്‍ഷത്തെ ബിസിനസ് പോളിസി ആര്‍ബിഐക്ക് സമര്‍പ്പിച്ചു. സഹകരണ വകുപ്പിന്റെ ആധുനികവല്‍ക്കരണം നല്ല നിലയിലാണ് മുന്നോട്ടുപോകുന്നത്. പ്രാഥമിക സഹകരണ ബാങ്കുകളുടെ ആധുനികവല്‍ക്കരണത്തിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.