മേഘ്‌നാ രാജും വിവാഹിതയാകുന്നു, ജീവിത പങ്കാളിയായി തെരഞ്ഞെടുത്തിരിക്കുന്നത് സിനിമയില്‍ നിന്നു തന്നെ, വിവാഹം രണ്ടു വര്‍ഷത്തെ പ്രണയത്തിന് ശേഷം, വിവാഹ നിശ്ചയം ഒക്ടോബര്‍ 22ന്

Date : October 11th, 2017

സിനിമാ പ്രേമികള്‍ക്ക് പ്രിയങ്കരിയായി മാറിയ മേഘ്‌നാ രാജ് വിവാഹിതയാകുന്നു. കന്നട യുവതാരം ചിരഞ്ജീവി സര്‍ജയാണ് മേഘ്‌നയുടെ വരന്‍. ആട്ടഗര എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിക്കുന്‌പോഴാണ് ഇരുവരും സൗഹൃദത്തിലാകുന്നത്. രണ്ട് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഡിസംബര്‍ ആറിനാണ് താരജോഡികളുടെ വിവാഹം.

Meghana-Raj1 മേഘ്‌നാ രാജും വിവാഹിതയാകുന്നു, ജീവിത പങ്കാളിയായി തെരഞ്ഞെടുത്തിരിക്കുന്നത് സിനിമയില്‍ നിന്നു തന്നെ, വിവാഹം രണ്ടു വര്‍ഷത്തെ പ്രണയത്തിന് ശേഷം, വിവാഹ നിശ്ചയം ഒക്ടോബര്‍ 22ന്

 

ഇവരുടെ വിവാഹ നിശ്ചയം ഒക്ടോബര്‍ 22ന് സര്‍ജയുടെ വസതിയില്‍ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ നടക്കും. മുമ്പ് പ്രണയത്തേക്കുറിച്ച് ചോദ്യം ഉയര്‍ന്നപ്പോഴൊക്കെ ഇരുവരും ഇക്കാര്യം നിഷേധിച്ചിരുന്നു.

Meghana-Raj-3 മേഘ്‌നാ രാജും വിവാഹിതയാകുന്നു, ജീവിത പങ്കാളിയായി തെരഞ്ഞെടുത്തിരിക്കുന്നത് സിനിമയില്‍ നിന്നു തന്നെ, വിവാഹം രണ്ടു വര്‍ഷത്തെ പ്രണയത്തിന് ശേഷം, വിവാഹ നിശ്ചയം ഒക്ടോബര്‍ 22ന്
വിനയന്‍ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മേഘ്‌ന രാജ് മലയാളത്തിലേക്ക് എത്തുന്നത്. പിന്നീട് ഒരുപിടി ശ്രദ്ധേയമായ മലയാള ചിത്രങ്ങളുടെ ഭാഗമായി മേഘ്‌ന മാറി. നരേന്‍ നായകനായി എത്തിയ ഹാലേലുയ്യയാണ് ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം.