കോണ്‍ഗ്രസ് നേതാക്കളില്‍ പലരും ഫോണ്‍ റേപ്പ് നടത്തി; ആദ്യം ലൈംഗികമായി പീഡിപ്പിച്ചത് കെസി വേണുഗോപാല്‍, നിരവധി പെണ്‍കുട്ടികളെയും സ്ത്രീകളും അയാള്‍ ലൈംഗിക അടിമകളാക്കിയിട്ടുണ്ട്, തന്റെ ഏഴ് നഗ്നവീഡിയോകള്‍ പുറത്തു വിട്ടത് ഐജി പത്മകുമാര്‍, തുറന്നടിച്ച് സരിത

Date : October 11th, 2017

തിരുവനന്തപുരം: ഏഴ് നഗ്നവീഡിയോകള്‍ പുറത്തുവിട്ടത് ആരാണെന്നും ലൈംഗികമായി ആദ്യം ചൂഷണം ചെയതത് ആരാണെന്നും തുറന്നു പറഞ്ഞ് സോളാര്‍ കേസിലെ രണ്ടാം പ്രതി സരിത എസ്. നായര്‍.

വിവാദം കത്തി നില്‍ക്കുന്ന ഘട്ടത്തില്‍ മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള തന്റെ നഗ്‌ന ദൃശ്യങ്ങള്‍ പുറത്തു വിട്ടത് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഐജി എ പത്മകുമാറാണെന്ന് സരിത വ്യക്തമാക്കി.ഇതാദ്യമായാണ് വിവാദ നഗ്‌ന ദൃശ്യങ്ങളെക്കുറിച്ച് സരിത വെളിപ്പെടുത്തുന്നത്. തന്റെ കൈയ്യിലുണ്ടായിരുന്ന ഫോണില്‍ നിന്ന് ദൃശ്യങ്ങള്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് പുറത്തു വിട്ടതെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ പത്മകുമാറിന്റെ പേര് ഇപ്പോഴാണ് പുറത്തു പറയുന്നത്.സോളാര്‍ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ സത്യം തെളിഞ്ഞതായും തനിക്ക് നീതി ലഭിച്ചതായും സരിത പറഞ്ഞു. ഒത്തുതീര്‍പ്പ് ഉണ്ടാക്കി കേസ് അട്ടിമറിക്കാത്തതിന് താന്‍ സര്‍ക്കാരിന് നന്ദി പറയുന്നു.

സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ അന്വേഷണത്തിന് എല്ലാ പിന്തുണയും നല്‍കുമെന്നും സരിത പറഞ്ഞു. താന്‍ കത്തില്‍ പറഞ്ഞ മുഴുവന്‍ കാര്യങ്ങളിലും ഉറച്ച് നിള്‍ക്കുന്നതായും സരിത മാധ്യമങ്ങളോട് പറഞ്ഞു.

Saritha-S-Nair2 കോണ്‍ഗ്രസ് നേതാക്കളില്‍ പലരും ഫോണ്‍ റേപ്പ് നടത്തി; ആദ്യം ലൈംഗികമായി പീഡിപ്പിച്ചത് കെസി വേണുഗോപാല്‍, നിരവധി പെണ്‍കുട്ടികളെയും സ്ത്രീകളും അയാള്‍ ലൈംഗിക അടിമകളാക്കിയിട്ടുണ്ട്, തന്റെ ഏഴ് നഗ്നവീഡിയോകള്‍ പുറത്തു വിട്ടത് ഐജി പത്മകുമാര്‍, തുറന്നടിച്ച് സരിത

ഉമ്മന്‍ചാണ്ടി അടക്കമുളളവര്‍ തന്നെ പീഡിപ്പിച്ചു എന്നത് താന്‍ കത്തില്‍ പറഞ്ഞ കാര്യം ആണ്. സോളാര്‍ തട്ടിപ്പില്‍ തനിക്ക് പങ്കില്ലെന്ന് പറയുന്നില്ല. എന്നാല്‍ എല്ലാം തന്റെ കുഴപ്പം എന്ന നിലയില്‍ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിച്ചതിനെ ചെറുക്കും. നഗ്‌ന ദൃശ്യങ്ങള്‍ പുറത്ത് വിട്ടതിലൂടെ താന്‍ മോശകാരിയാണെന്ന് വരുത്താനായിരുന്നു അവരുടെ ശ്രമമെന്നും സരിത പറഞ്ഞു.

സാമ്പത്തിക ചൂഷണം ആദ്യം തുടങ്ങിയത് ഉമ്മന്‍ചാണ്ടിയുടെ വിങ്ങില്‍നിന്ന് തന്നെയാണ്. ഫോണ്‍ റേപ്പും. കെസി വേണുഗോപാലാണ് ആദ്യം ലൈംഗികമായി പീഡിപ്പിച്ചത്. അത് നമ്മള്‍ സബ്ജക്ടാക്കലല്ല വിഷയം. ഓരോരുത്തര്‍ തമ്മിലുള്ള വൈരാഗ്യംപോലും മറ്റുള്ള സ്ത്രീകളെ ഉപയോഗിച്ച് തീര്‍ക്കുന്ന നടപടികള്‍വരെ ഇവരുടെ രാഷ്ട്രീയ പാര്‍ട്ടിയില്‍ ഉണ്ടെന്ന് സരിത ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. തര്‍ക്കത്തിനുപോലും ഫോണ്‍ റേപ്പ് നടത്തുന്ന കൂട്ടമാണത്. കെസി വേണുഗോപാല്‍ എന്താണെന്ന് എന്റെ വിഷയമല്ല. എനിക്ക് രാഷ്ട്രീയമില്ല. ഞാനൊരു സാധാരണ സ്ത്രീയാണ്. അയാളെത്ര ഉയര്‍ന്നയാളായാലും എനിക്കൊരു വിഷയമല്ല. പക്ഷെ കെസി വേണുഗോപാലിന്റെ മുന്നില്‍ ഞാനൊന്നുമല്ല. അയാളിത്തരക്കാരനാണ്. നിരവധി പെണ്‍കുട്ടികളും സ്ത്രീകളും അയാളുടെ അടുത്തുണ്ട്. ഇഷ്ടത്തോടെയാണെങ്കില്‍ കുഴപ്പമില്ല, പക്ഷെ ഇഷ്ടമല്ലാതെ ഉപയോഗിക്കുന്നിടത്താണ് പ്രശ്‌നമെന്നും സരിത പറയുന്നു.