ഉമ്മന്‍ ചാണ്ടി ലൈംഗികമായി ഉപയോഗിച്ചു, കേന്ദ്രമന്ത്രി ക്രൂരമായി പീഡിപ്പിച്ചു, ഐ.ജി. പത്മകുമാറും പാണക്കാട് ബഷീര്‍ അലി തങ്ങള്‍, അടൂര്‍ പ്രകാശും ചൂഷണം ചെയ്തു, തന്നെ കേന്ദ്രമന്ത്രിമാര്‍ക്ക് കാഴ്ചവയ്ക്കാന്‍ ശ്രമിച്ചു, സരിതയുടെ ആരോപണങ്ങള്‍ ഇതൊക്കെ

Date : October 11th, 2017

ഗ്രാഫിറ്റി മാഗസിന്‍ ബ്യൂറോ/തിരുവനന്തപുരം


ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെപിടിച്ചുലച്ചതായിരുന്നു സോളാര്‍ വിവാദം. സോളാര്‍ തട്ടിപ്പ് കേസിലെ രണ്ടാം പ്രതി സരിത എസ്. നായരുടെ 14 പേജുള്ള കത്തായിരുന്നു സര്‍ക്കാരിന്റെ മുഖം തന്നെ നഷ്ടപ്പെടുത്തിയത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും സഹമന്ത്രിമാര്‍ക്കുമെതിരെ ലൈംഗിക ആരോപണങ്ങളായിരുന്നു കത്തില്‍ മൊത്തവും. ഇതിനെ കുറിച്ചാണ് പിന്നീട് ജുഡീഷ്യല്‍ അന്വേഷണം നടന്നത്. സരിത എസ്. നായരുടെ കത്ത് ഏഷ്യാനെറ്റ് വാര്‍ത്താ ചാനല്‍ ആദ്യം പുറത്തുവിട്ടുന്നത്. ക്ലിഫ് ഹൗസില്‍വച്ച് മുഖ്യമന്ത്രി ലൈംഗികമായി ദുരുപയോഗിച്ചെന്നും ഒരു മുന്‍ കേന്ദ്രമന്ത്രി ബലാത്സംഗം ചെയ്‌തെന്നും അടക്കമുള്ള ആരോപണങ്ങള്‍ അടങ്ങിയ കത്താണ് അന്നു പുറത്തുവന്നത്.

പോലീസ് കസ്റ്റഡിയിലിരിക്കെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു സമര്‍പ്പിക്കാന്‍ എഴുതിയതെന്ന പേരിലുള്ള കത്തായിരുന്നു ഇത്. മുഖ്യമന്ത്രിയുടെ പല ഭൂമിയിടപാടുകളിലും താന്‍ ഇടനിലക്കാരി ആയിരുന്നുവെന്നും കത്തില്‍ പറയുന്നു. കസ്റ്റഡിയിലിരിക്കെ താന്‍ തന്നെയാണു കത്ത് എഴുതിയതെന്നും സരിത പിന്നീട് വ്യക്തമാക്കി. പെരുമ്പാവൂര്‍ പോലീസിന്റെ കസ്റ്റഡിയിലിരിക്കെ 2013 മാര്‍ച്ച് 19 നാണ് 25 പേജുള്ള കത്ത് എഴുതിയത്. മൂന്നാം പേജിലാണ് മുഖ്യമന്ത്രി പീഡിപ്പിച്ചതായ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രിയുടെ കുടുംബവുമായി തനിക്ക് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്നും പലപ്പോഴും ക്ലിഫ് ഹൗസില്‍ പോയിട്ടുണ്ടെന്നും ഈ ബന്ധവും അടുപ്പവുമാണ് മുഖ്യമന്ത്രി ദുരുപയോഗിച്ചതെന്നും കത്തില്‍ പറയുന്നു.

Saritha-S-Nair ഉമ്മന്‍ ചാണ്ടി ലൈംഗികമായി ഉപയോഗിച്ചു, കേന്ദ്രമന്ത്രി ക്രൂരമായി പീഡിപ്പിച്ചു, ഐ.ജി. പത്മകുമാറും പാണക്കാട് ബഷീര്‍ അലി തങ്ങള്‍, അടൂര്‍ പ്രകാശും ചൂഷണം ചെയ്തു, തന്നെ കേന്ദ്രമന്ത്രിമാര്‍ക്ക് കാഴ്ചവയ്ക്കാന്‍ ശ്രമിച്ചു, സരിതയുടെ ആരോപണങ്ങള്‍ ഇതൊക്കെ

തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച മുഖ്യമന്ത്രിക്ക് ഇപ്പോള്‍ തന്നെ അറിയുന്നുണ്ടാവില്ലെന്നും കത്തില്‍ പറയുന്നു. തന്നെ സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്ുയന്ന കാലത്ത് ലക്ഷ്മി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അക്കാരണത്താല്‍ സരിതയെ അറിയില്ല എന്നാവാം മുഖ്യമന്ത്രി പറഞ്ഞതെന്നും കത്തില്‍ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിക്കായി പല ഭൂമിയിടപാടുകള്‍ക്കും താന്‍ ഇടനില നിന്നിട്ടുണ്ടെന്നും എല്ലാം മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ക്കു വേണ്ടിയായിരുന്നുവെന്നും കേരളത്തിന്റെ പലഭാഗങ്ങളിലും മുഖ്യമന്ത്രി ബിനാമി പേരില്‍ ഭൂമി വാങ്ങിയതായും കത്തില്‍ ആരോപിച്ചിരുന്നു. ഇതില്‍ വല്ലാര്‍പാടം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കോടികളുടെ ഭൂമിയിടപാടാണ് മുഖ്യമന്ത്രിക്കു വേണ്ടി നടന്നതെന്നും ആരോപിക്കുന്നു.

ഒരു സംസ്ഥാന മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വച്ചായിരുന്നു മുന്‍ കേന്ദ്രമന്ത്രി പീഡിപ്പിച്ചതെന്നും കത്തില്‍ പറയുന്നു. സോളാര്‍ പദ്ധതിക്ക് ആവശ്യമായ സഹായം നല്‍കാമെന്നു പറഞ്ഞാണ് സംസ്ഥാന മന്ത്രി തന്നെ തിരുവനന്തപുരത്തേക്കു വിളിപ്പിച്ചത്. തന്നോടൊപ്പം തന്റെ ജനറല്‍ മാനേജര്‍ അടക്കമുള്ളവര്‍ ഉണ്ടായിരുന്നു. ഗേറ്റില്‍ രണ്ടു കാവല്‍ക്കാര്‍ ഉണ്ടായിരുന്നു. തന്നോടു മാത്രം അകത്തേക്കു ചെല്ലാന്‍ ആവശ്യപ്പെട്ടപ്രകാരം ചെന്നു. എന്നാല്‍ തന്നോട് വരാന്‍ ആവശ്യപ്പെട്ട മന്ത്രി അവിടെ ഉണ്ടായിരുന്നില്ല. മറിച്ച് ഒരു കേന്ദ്രമന്ത്രിയായിരുന്നു അവിടെ ഉണ്ടായിരുന്നത്. ഈ വസതിയില്‍ വച്ച് താന്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്നാണ് സരിത കത്തില്‍ പറയുന്നത്. തന്നെ പീഡിപ്പിച്ച മുന്‍ കേന്ദ്രമന്ത്രി പിന്നീടു പലപ്പോഴും ദില്ലിയിലേക്ക് വിളിപ്പിച്ചിരുന്നതായും കത്തില്‍ പറയുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പഴ്‌സണല്‍ സ്റ്റാഫ് തന്നെ കേന്ദ്രമന്ത്രിമാര്‍ക്ക് കാഴ്ചവയ്ക്കാന്‍ ശ്രമിച്ചെന്നും സരിത കത്തില്‍ ആരോപിച്ചിട്ടുണ്ട്. പല കേന്ദ്രമന്ത്രിമാരേയും പരിചയപ്പെടുത്തിതരാം എന്ന വാഗ്ദാനം ചെയ്തായിരുന്നു ഇത്.

എ.പി. അനില്‍കുമാറിന്റെ വസതിയില്‍വച്ച് കെ.സി. വേണുഗോപാല്‍ പീഡിപ്പിച്ചെന്നാണ് കത്തിലെ വാചകം. കേന്ദ്രമന്ത്രി പളനി മാണിക്യത്തിന് തന്നെ കാഴ്ചവയ്ക്കാന്‍ ആഭ്യന്തര മന്ത്രിയുടെ സ്റ്റാഫ് ശ്രമിച്ചതായും കത്തിലുണ്ട്.
കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യം, ഐ.ജി. പത്മകുമാര്‍, പാണക്കാട് ബഷീര്‍ അലി തങ്ങള്‍, അടൂര്‍ പ്രകാശ് എന്നിവരുടെ പേരുകളും സരിത കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. സോളാര്‍ കേസിന്റെ മൊഴിയെടുക്കല്‍ ഘട്ടത്തില്‍ സരിതയുടെ കൂട്ടുപ്രതി ബിജു രാധാകൃഷ്ണന്‍ മുഖ്യമന്ത്രി സരിതയെ െലെംഗികമായി ഉപയോഗിച്ചിരുന്നുവെന്ന് ആരോപിച്ചത് വന്‍ വിവാദമാണു സൃഷ്ടിച്ചത്.