ഷാജി പാപ്പനെ വട്ടംകറക്കിയ ‘പിങ്കി’യും സെറ്റിലെത്തി; അഞ്ചാറു കുട്ടികളുമായി! ആട്-2 ന്റെ ഷൂട്ടിങ്ങിനെത്തിയ ‘ചിങ്കാരിയാടി’ന്റെ ഒപ്പമുള്ള സംവിധായകന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

Date : October 12th, 2017

ആട് ഒരു ഭീകരജീവിയാണെന്ന ചിത്രത്തില്‍ ഷാജി പാപ്പനെയും ക്യാപ്റ്റന്‍ ക്ലീറ്റസിനെയും അറയ്ക്കല്‍ അബുവിനെയും വട്ടം കറക്കിയ ‘പിങ്കി’യെ ആരും മറന്നിട്ടുണ്ടാകില്ല. വെളുത്തു സുന്ദരിയായ പിങ്കിയെ പാപ്പനും മക്കള്‍ക്കും കിട്ടിയത് വടംവലി മത്സരത്തില്‍നിന്നാണ്. കൂറ്റന്‍ മുട്ടനാടെന്നു പറഞ്ഞു നല്‍കിയ പെണ്ണാടിനെക്കൊണ്ടുണ്ടായ സൈ്വര്യക്കേടുക്കളാണ് സിനിമയുടെ ഇതിവൃത്തം.

രണ്ടു വര്‍ഷത്തിനുശേഷം ‘ആട് 2’ ലൂടെ ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറക്കുമ്പോള്‍ അത് തിയേറ്ററിലും ഏറെ ചലനങ്ങളുണ്ടാക്കും എന്നു തന്നെയാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ. ഇതിന്റെ ചിത്രീകരണത്തിന്റെ തിരക്കിലാണ് മിഥുന്‍ മാനുവലും സംഘവും. ഇതിനിടെ പിങ്കിയെയും ഇവര്‍ തെരഞ്ഞു പിടിച്ചു. പഴയ കുഞ്ഞാടില്‍നിന്ന് അവള്‍ വളര്‍ന്ന് അമ്മയാടായി മാറിയിട്ടുണ്ട്. രണ്ടുവര്‍ഷത്തിനുശേഷം അവളെ കണ്ടുപിടിച്ച് മനോഹരമായ ഒരു ചിത്രവും എടുത്തു മിഥുന്‍.

shaji-pappan-adu-2 ഷാജി പാപ്പനെ വട്ടംകറക്കിയ 'പിങ്കി'യും സെറ്റിലെത്തി; അഞ്ചാറു കുട്ടികളുമായി! ആട്-2 ന്റെ ഷൂട്ടിങ്ങിനെത്തിയ 'ചിങ്കാരിയാടി'ന്റെ ഒപ്പമുള്ള സംവിധായകന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

‘പിങ്കിക്ക് ഇപ്പോള്‍ ആറു കുട്ടികളിലേറെയുണ്ട്. സെറ്റിലേക്ക് കൊണ്ടുവന്നപ്പോള്‍ എല്ലാവരും അമ്പരന്നു. മുതിര്‍ന്ന പിങ്കിയും ആട് 2ല്‍ ചില സീനുകള്‍ കൈകാര്യം ചെയ്യുന്നുണ്ട്’– മിഥുന്‍ മാനുവല്‍ തോമസ്

Aadu-Movie-New-Stills-2 ഷാജി പാപ്പനെ വട്ടംകറക്കിയ 'പിങ്കി'യും സെറ്റിലെത്തി; അഞ്ചാറു കുട്ടികളുമായി! ആട്-2 ന്റെ ഷൂട്ടിങ്ങിനെത്തിയ 'ചിങ്കാരിയാടി'ന്റെ ഒപ്പമുള്ള സംവിധായകന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്ത് വിജയ് ബാബു നിര്‍മിച്ച ആട് 2 ലെ ജയസൂര്യയുടെ മാസ് ലുക്കും ചര്‍ച്ചയായിരുന്നു. സാധാരണ വേഷത്തില്‍ സെറ്റിലെത്തിയ ജയസൂര്യയെ ഷാജി പാപ്പനാക്കി മാറ്റുന്ന മേയ്ക്കപ്പ് രംഗമാണ് സാമൂഹ്യ മാധ്യമങ്ങളിലെ സംസാരം.