സോളാര്‍ കേസ്: അന്വേഷണം അട്ടിമറിച്ച് ഉമ്മന്‍ ചാണ്ടിയെയും എംഎല്‍എമാരെയും രക്ഷിക്കാന്‍ ശ്രമിച്ച പോലീസുകാരും തെറിച്ചു; ഐജി പത്മകുമാര്‍, ഡിവൈ.എസ്.പി. ഹരികൃഷ്ണന്‍ എന്നിവര്‍ക്കെതിരേ തെളിവു നശിപ്പിച്ചതിനു കേസ്

Date : October 12th, 2017

സോളാര്‍ കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ തെറിച്ചു. കേസ് ഒതുക്കാനും ഉമ്മന്‍ചാണ്ടിയെയും എംഎല്‍എമാരെയും രക്ഷിക്കാനും ശ്രമിച്ച ഉദ്യോഗസ്ഥരെയാണ് ഒറ്റയടിക്കു സര്‍ക്കാര്‍ സ്ഥലം മാറ്റിയത്. രണ്ട് എസ്പിമരടക്കം ആറു പൊലീസ് ഉദ്യോഗസ്ഥരെ നടപടിയുടെ ഭാഗമായി സ്ഥലം മാറ്റി. ജി. അജിത്, റെജി ജേക്കബ്, ഡിവൈഎസ്പിമാരായ സുദര്‍ശന്‍, ജയ്‌സണ്‍ ജോസഫ്, സിഐ ബി റോയി, എസ്‌ഐ ബിജു ജോണ്‍ ജേക്കബ് എന്നിവരെയാണ് സ്ഥലം മാറ്റിയത്.

ഉമ്മന്‍ ചാണ്ടിയെ ക്രിമിനല്‍ കുറ്റത്തില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിച്ചെന്ന കുറ്റം ചുമത്തിയാണ് പ്രത്യേക അന്വേഷണ സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. മുഖമന്ത്രിയെക്കൂടാതെ മന്ത്രിമാര്‍, എംഎല്‍എമാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ കുറ്റകരമായ പങ്കിനെക്കുറിച്ച് അന്വേഷിച്ചില്ലെന്ന കമ്മിഷന്‍ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി.

ഐജി പത്മകുമാര്‍, ഡിവൈഎസ്പി കെ. ഹരികൃഷ്ണന്‍ എന്നിവര്‍ക്കെതിരെ തെളിവ് നശിപ്പിച്ചതിന് കേസെടുക്കും. ക്രൈം ബ്രാഞ്ച് ഡിജിപി എ ഹേമചന്ദ്രന്‍, ഐജി കെ.പത്മകുമാര്‍ എന്നിവരെയും സ്ഥലം മാറ്റിയിട്ടുണ്ട്. പൊലീസ് അസോസിയേഷന്‍ മുന്‍ ഭാരവാഹിയായ ജിആര്‍ അജിത്തിനെിരെ അച്ചടക്കലംഘനത്തിന് നടപടിയെടുക്കാനും സോളാര്‍ കമ്മിഷന്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. 20 ലക്ഷം രൂപ പ്രതികളില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെക്കുറിച്ച് ജി. അജിത് കുമാറിനെതിരെ വകുപ്പ് തല നടപടിയുണ്ടാവും. അഴിമതി നിരോധന നിയമപ്രകാരം ക്രിമിനല്‍ കേസെടുക്കുകയും ചെയ്യും.

email സോളാര്‍ കേസ്: അന്വേഷണം അട്ടിമറിച്ച് ഉമ്മന്‍ ചാണ്ടിയെയും എംഎല്‍എമാരെയും രക്ഷിക്കാന്‍ ശ്രമിച്ച പോലീസുകാരും തെറിച്ചു; ഐജി പത്മകുമാര്‍, ഡിവൈ.എസ്.പി. ഹരികൃഷ്ണന്‍ എന്നിവര്‍ക്കെതിരേ തെളിവു നശിപ്പിച്ചതിനു കേസ്pinterest സോളാര്‍ കേസ്: അന്വേഷണം അട്ടിമറിച്ച് ഉമ്മന്‍ ചാണ്ടിയെയും എംഎല്‍എമാരെയും രക്ഷിക്കാന്‍ ശ്രമിച്ച പോലീസുകാരും തെറിച്ചു; ഐജി പത്മകുമാര്‍, ഡിവൈ.എസ്.പി. ഹരികൃഷ്ണന്‍ എന്നിവര്‍ക്കെതിരേ തെളിവു നശിപ്പിച്ചതിനു കേസ്0facebook സോളാര്‍ കേസ്: അന്വേഷണം അട്ടിമറിച്ച് ഉമ്മന്‍ ചാണ്ടിയെയും എംഎല്‍എമാരെയും രക്ഷിക്കാന്‍ ശ്രമിച്ച പോലീസുകാരും തെറിച്ചു; ഐജി പത്മകുമാര്‍, ഡിവൈ.എസ്.പി. ഹരികൃഷ്ണന്‍ എന്നിവര്‍ക്കെതിരേ തെളിവു നശിപ്പിച്ചതിനു കേസ്0google സോളാര്‍ കേസ്: അന്വേഷണം അട്ടിമറിച്ച് ഉമ്മന്‍ ചാണ്ടിയെയും എംഎല്‍എമാരെയും രക്ഷിക്കാന്‍ ശ്രമിച്ച പോലീസുകാരും തെറിച്ചു; ഐജി പത്മകുമാര്‍, ഡിവൈ.എസ്.പി. ഹരികൃഷ്ണന്‍ എന്നിവര്‍ക്കെതിരേ തെളിവു നശിപ്പിച്ചതിനു കേസ്0twitter സോളാര്‍ കേസ്: അന്വേഷണം അട്ടിമറിച്ച് ഉമ്മന്‍ ചാണ്ടിയെയും എംഎല്‍എമാരെയും രക്ഷിക്കാന്‍ ശ്രമിച്ച പോലീസുകാരും തെറിച്ചു; ഐജി പത്മകുമാര്‍, ഡിവൈ.എസ്.പി. ഹരികൃഷ്ണന്‍ എന്നിവര്‍ക്കെതിരേ തെളിവു നശിപ്പിച്ചതിനു കേസ്
  • Loading…