ആരോപണങ്ങളെ പ്രതിരോധിക്കാനുറച്ച് ഉമ്മന്‍ ചാണ്ടി, ‘പിണറായിയുടേത് ഭരണ പരാജയം മറച്ചുവെക്കാനുള്ള തന്ത്രം, അപമാനിക്കാനുള്ള ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവരും’

Date : October 12th, 2017

കൊച്ചി: വിവാദമായ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ പ്രതിരോധിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണങ്ങളും ഉമ്മന്‍ ചാണ്ടി ഉന്നയിച്ചു. നിയമോപദേശവും തീരുമാനങ്ങളും പ്രഖ്യാപിച്ചിട്ടും റിപ്പോര്‍ട്ടോ പ്രസക്തഭാഗങ്ങളോ പ്രസിദ്ധീകരണത്തിന് നല്‍കാത്തത് സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നുണ്ട്. വിവാദങ്ങള്‍ സൃഷ്ടിച്ചു ഭരണ പരാജയം മറച്ചുവെക്കാനും, മുഖം നഷ്ടപ്പെട്ട ഗവണ്‍മെന്റിനെ രക്ഷിക്കാനുമുള്ള മുഖ്യമന്ത്രിയുടെ മറ്റൊരു തന്ത്രമണിതെന്നും ഉമ്മന്‍ ചാണ്ടി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. മുഖ്യമന്ത്രിക്ക് മാത്രം അറിയാവുന്ന റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ ഒക്ടോബര്‍ എട്ടിന് വേങ്ങരയില്‍ മുന്‍ മന്ത്രി ടി കെ ഹംസ വെളിപ്പെടുത്തി. ഗവണ്‍മെന്റ് ലഭിച്ച റിപ്പോര്‍ട്ട് പാര്‍ട്ടി നേതൃത്വം ചര്‍ച്ച ചെയ്തിരുന്നോയെന്ന സംശയത്തെ ഈ സംഭവം ബലപ്പെടുത്തുന്നുവെന്നും ഉമ്മന്‍ ചാണ്ടി പറയുന്നു. ഉമ്മന്‍ ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

oommen-chandy ആരോപണങ്ങളെ പ്രതിരോധിക്കാനുറച്ച് ഉമ്മന്‍ ചാണ്ടി, 'പിണറായിയുടേത് ഭരണ പരാജയം മറച്ചുവെക്കാനുള്ള തന്ത്രം, അപമാനിക്കാനുള്ള ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവരും'

കഴിഞ്ഞ 26. 9 . 2017 ന് സമര്‍പ്പിച്ച സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച തീരുമാനങ്ങള്‍ ഇന്നലെ
(11. 10 .2017 )മുഖ്യമന്ത്രി പത്രസമ്മേളനത്തിലൂടെ പ്രസിദ്ധീകരിച്ചത് കണ്ടു. നിഗമനങ്ങളില്‍ പരാമര്‍ശിക്കാത്ത കാര്യങ്ങളെപ്പറ്റി പോലുമുള്ള നിയമോപദേശങ്ങളും മുഖ്യമന്ത്രി പത്രക്കുറിപ്പിലൂടെ നല്‍കുകയും ചെയ്തു.
റിപ്പോര്‍ട്ട് ലഭിച്ചാല്‍ സാധാരണ ചെയ്യാറുള്ളതുപോലെ ശുപാര്‍ശകളോ പ്രസക്തഭാഗങ്ങളോ മാധ്യമങ്ങള്‍ക്കു നല്‍കാന്‍ ബാധ്യസ്ഥനായ മുഖ്യമന്ത്രി റിപ്പോര്‍ട്ട് ലഭിച്ച 15 ദിവസം കഴിഞ്ഞിട്ടും അതിന് തയ്യാറായിട്ടില്ല . സാധാരണഗതിയില്‍ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാധ്യമങ്ങള്‍ക്ക് നല്കാറുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച നിയമോപദേശവും തീരുമാനങ്ങളും പ്രഖ്യാപിച്ചിട്ടും റിപ്പോര്‍ട്ടോ പ്രസക്തഭാഗങ്ങളോ പ്രസിദ്ധീകരണത്തിന് നല്‍കാത്തത് സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നുണ്ട്.
വിവാദങ്ങള്‍ സൃഷ്ടിച്ചു ഭരണ പരാജയം മറച്ചുവെക്കാനും, മുഖം നഷ്ടപ്പെട്ട ഗവണ്‍മെന്റിനെ രക്ഷിക്കാനുമുള്ള മുഖ്യമന്ത്രിയുടെ മറ്റൊരു തന്ത്രമണിത്.
ശ്രദ്ധേയമായ കാര്യം മുഖ്യമന്ത്രിക്ക് മാത്രം അറിയാവുന്ന റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ ഒക്ടോബര്‍ എട്ടിന് വേങ്ങരയില്‍ മുന്‍ മന്ത്രി ടി കെ ഹംസ വെളിപ്പെടുത്തിയെന്നതാണ്. ഗവണ്‍മെന്റ് ലഭിച്ച റിപ്പോര്‍ട്ട് പാര്‍ട്ടി നേതൃത്വം ചര്‍ച്ച ചെയ്തിരുന്നോയെന്ന സംശയത്തെ ഈ സംഭവം ബലപ്പെടുത്തുന്നു.
കമ്മീഷന്‍ ഓഫ് എന്‍ക്വിയറി ആക്ട് അനുസരിച്ച് നിയോഗിക്കുന്ന കമ്മീഷന്‍ ടേംസ് ഓഫ് റഫറന്‍സ് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതും റിപ്പോര്‍ട്ട് നല്‍കുന്നതും. എന്നാല്‍ റിപ്പോര്‍ട്ട് അതേപടി സ്വീകരിച്ചു എന്നു പറയുകയും അതിനിമേല്‍ നടപടി പ്രഖ്യാപിക്കുകയും ചെയ്ത മുഖ്യമന്ത്രി ടേംസ് ഓഫ് റഫറന്‍സ് സംബന്ധിച്ച് കമ്മീഷന്റ കണ്ടെത്തലുകള്‍ കുറിച്ചു നിശബ്ദത പാലി പാലിച്ചത് അത്ഭുതകരമാണ് . ടേസ് ഓഫ് റഫറന്‍സില്‍ പറഞ്ഞ കാര്യങ്ങളെപ്പറ്റി കണ്ടത്തലുകളൊന്നും പുറത്തുപറയാതെ മുഖ്യമന്ത്രി പ്രഖ്യാപിച്ച നടപടികള്‍ രാഷ്ട്രീയ ലക്ഷ്യത്തോടു കൂടിയാണ് എന്നത് വ്യക്തമാണ്.
സോളാര്‍ ഇടപാട് സംബന്ധിച്ച് ഒരു തെറ്റും ചെയ്തിട്ടില്ല. എനിക്കെതിരെ വളരെ ബാലിശമായ തരംതാണ ആരോപണങ്ങള്‍ കണ്ടെത്തി അപമാനിക്കാനുള്ള ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവരും. സത്യത്തില്‍ നിന്ന് വ്യതിചലിച്ച് ഞാനൊരിക്കലും സഞ്ചരിച്ചിട്ടില്ല. ആ വിശ്വാസമാണ് എന്റെ ഏറ്റവും വലിയ ശക്തി.
കമ്മീഷന്റേതായി മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ കമ്മീഷന്റേതു തന്നെയാണോ എന്നും കമ്മീഷന്‍ തന്നെ എത്തിയ നിഗമനകള്‍ക്ക് ആധാരമായ തെളിവുകള്‍ എന്തെല്ലാമെന്നും റിപ്പോര്‍ട്ട് പരിശോധിക്കാതെ പറയാന്‍ കഴിയില്ല.
കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പ്രസക്തഭാഗങ്ങള്‍ മുഴുവന്‍ ജനങ്ങളെ അറിയിക്കാതെ തങ്ങള്‍ക്കു വേണ്ടത് മാത്രം വേണ്ട രീതിയില്‍ പ്രസിദ്ധീകരിച്ചതും ഏകപക്ഷീയമായ നിയമ ഉപദേശം സ്വീകരിച്ചും പ്രഖ്യാപിച്ച നടപടിയെ നിയമപരമായി നേരിടും. രാജ്യത്തെ നീതിന്യായ വ്യവസ്ഥയില്‍ ഞങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ട്.
കമ്മീഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ചു പൂര്‍ണമായും റിപ്പോര്‍ട്ട് കിട്ടാത്ത സാഹചര്യത്തില്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ല. റിപ്പോര്‍ട്ടിന്റെ കോപ്പിക്ക് വേണ്ടി വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ചിട്ടുണ്ട്. അത് ലഭിച്ചാല്‍ ഉടന്‍ മറ്റു നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും ഉമ്മന്‍ ചാണ്ടി പറയുന്നു.

email ആരോപണങ്ങളെ പ്രതിരോധിക്കാനുറച്ച് ഉമ്മന്‍ ചാണ്ടി, 'പിണറായിയുടേത് ഭരണ പരാജയം മറച്ചുവെക്കാനുള്ള തന്ത്രം, അപമാനിക്കാനുള്ള ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവരും'pinterest ആരോപണങ്ങളെ പ്രതിരോധിക്കാനുറച്ച് ഉമ്മന്‍ ചാണ്ടി, 'പിണറായിയുടേത് ഭരണ പരാജയം മറച്ചുവെക്കാനുള്ള തന്ത്രം, അപമാനിക്കാനുള്ള ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവരും'0facebook ആരോപണങ്ങളെ പ്രതിരോധിക്കാനുറച്ച് ഉമ്മന്‍ ചാണ്ടി, 'പിണറായിയുടേത് ഭരണ പരാജയം മറച്ചുവെക്കാനുള്ള തന്ത്രം, അപമാനിക്കാനുള്ള ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവരും'0google ആരോപണങ്ങളെ പ്രതിരോധിക്കാനുറച്ച് ഉമ്മന്‍ ചാണ്ടി, 'പിണറായിയുടേത് ഭരണ പരാജയം മറച്ചുവെക്കാനുള്ള തന്ത്രം, അപമാനിക്കാനുള്ള ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവരും'0twitter ആരോപണങ്ങളെ പ്രതിരോധിക്കാനുറച്ച് ഉമ്മന്‍ ചാണ്ടി, 'പിണറായിയുടേത് ഭരണ പരാജയം മറച്ചുവെക്കാനുള്ള തന്ത്രം, അപമാനിക്കാനുള്ള ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവരും'