എതിര്‍ക്കുന്നരെ കൊന്നൊടുക്കുന്നത് അപകടകരമായ സ്ഥിതിവിശേഷം; രാജ്യത്തിന്റെ സല്‍പ്പേരിനു കളങ്കം: ധബോല്‍ക്കര്‍, പന്‍സാരെ വധ കേസില്‍ ബോംബെ ഹൈക്കോടതി

Date : October 12th, 2017

മുംബൈ: എതിരാളികളെയും വ്യത്യസ്ത അഭിപ്രായം പറയുന്നവരെയും കൊന്നൊടുക്കുന്നതു രാജ്യത്തിന്റെ സല്‍പ്പേരില്ലാതാക്കുമെന്നു ബോംബെ ഹൈക്കോടതി. അടുത്തിടെ ഗൗരി ലങ്കേഷ് അടക്കമുള്ളവര്‍ കൊല്ലപ്പെട്ടതു ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ കടുത്ത പ്രതികരണം. സ്വതന്ത്ര നിലപാടുകള്‍ സ്വീകരിക്കുന്നതിന്റെ പേരില്‍ ആളുകള്‍ കൂടുതലായി ഇരയാക്കപ്പെടുന്നുണ്ടെന്നും അഭിപ്രായങ്ങളോടും ആശയങ്ങളോടും സഹിഷ്ണുതയില്ലാത്തതാണ് ഇതിനു കാരണമെന്നും ജസ്റ്റിസ് എസ്.സി. ധര്‍മാധികാരി, ജസ്റ്റിസ് ഭാരതി ദാംഗ്രേ എന്നിവരുള്‍പ്പെട്ട ബെഞ്ച് നിരീക്ഷിച്ചു.

‘ആളുകളുടെ നിലപാടുകളുടെ പേരില്‍ കൂടുതലായി ഉന്നമിടപ്പെടുന്ന കാലമാണിത്. ചിന്തകര്‍ മാത്രമല്ല, വ്യക്തിയോ സംഘടനയെന്നോ വ്യത്യാസമില്ല. അവര്‍ സ്വതന്ത്രമായി വിശ്വസിക്കുകയും എതിര്‍ക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിന്റെ പേരിലാണിത്. തനിക്കെതിരേ ഒരാള്‍ നിലപാടെടുത്താല്‍ എന്തു വിലകൊടുത്തും അയാളെ ഇല്ലാതാക്കുകയാണു ലക്ഷ്യം’-കോടതി നിരീക്ഷിച്ചു. എല്ലാ എതിരാളികളെയും കൊന്നൊടുക്കു അപകടകരമാണ്. ഇത് രാജ്യത്തിന്റെ സല്‍പ്പേരിനു കളങ്കമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Bombay-High-Court_131016-1- എതിര്‍ക്കുന്നരെ കൊന്നൊടുക്കുന്നത് അപകടകരമായ സ്ഥിതിവിശേഷം; രാജ്യത്തിന്റെ സല്‍പ്പേരിനു കളങ്കം: ധബോല്‍ക്കര്‍, പന്‍സാരെ വധ കേസില്‍ ബോംബെ ഹൈക്കോടതി

ഹിന്ദുത്വ ശക്തികളുടെ ഭാഗത്തുനിന്നുള്ള ഗൂഢാലോചനയുടെ ഫലമായി വാടക്കൊലയാളികള്‍ കൊലപ്പെടുത്തിയ ഗോവിന്ദ് പന്‍സാരെയുടെലും നരേന്ദ്ര ധബോല്‍ക്കറിന്റെയും കുടുംബങ്ങളുടെ ഹര്‍ജി പരിഗണിച്ചുകൊണ്ടാണു കോടതി നിര്‍ണായകമായ നിരീക്ഷണങ്ങള്‍ നടത്തിയത്. അന്വേഷണങ്ങള്‍ക്കു കോടതി മേല്‍നോട്ടം വഹിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

ധബോല്‍ക്കറുടെ കൊലപാതകം സിബിഐയും പന്‍സാരെയുടെ കൊലപാതകം പ്രത്യേക അന്വേഷണ സംഘവുമാണ് അന്വേഷിക്കുന്നത്. ഇതുവരെ നടത്തിയ അന്വേഷണങ്ങളുടെ വിവരങ്ങള്‍ ഇവര്‍ കോടതിക്കു കൈമാറി. എന്നാല്‍, കോടതിയുടെ ഓരോ സിറ്റിങ്ങിനുശേഷവും വിലപ്പെട്ട ജീവനുകള്‍ നഷ്ടമാകുന്നതിലും കോടതി ആശങ്ക വെളിപ്പെടുത്തി. അടുത്തിടെ കൊല്ലപ്പെട്ട ഗൗരി ലങ്കേഷിന്റെ കേസ് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ ഈ നിരീക്ഷണം.

gauri11 എതിര്‍ക്കുന്നരെ കൊന്നൊടുക്കുന്നത് അപകടകരമായ സ്ഥിതിവിശേഷം; രാജ്യത്തിന്റെ സല്‍പ്പേരിനു കളങ്കം: ധബോല്‍ക്കര്‍, പന്‍സാരെ വധ കേസില്‍ ബോംബെ ഹൈക്കോടതി

അന്വേഷണ ഏജന്‍സികള്‍ രീതി മാറ്റണമെന്നും ടെക്‌നോളജിയുടെ സഹായത്താല്‍ കൊലയാളികളെ കണ്ടെത്താന്‍ ശ്രമിക്കണമെന്നും കൊലപാതകികള്‍ ഇത്തരക്കാരാണെന്നും കോടതി ചൂണ്ടിക്കാട്ടി. അവര്‍ക്ക് സംഘനകളുടെ പിന്തുണയുണ്ട്. സാങ്കേതിക സഹായവും ലഭിച്ചിട്ടുണ്ട്. ആയുധങ്ങളും അവ നശിപ്പിക്കാനും സഹായം കിട്ടിയിട്ടുണ്ടാകാമെന്നും കോടതി പറഞ്ഞു.

ധബോല്‍ക്കറുടെ മരണത്തില്‍ സംഘപരിവാര്‍ സംഘടനയായ സനാതന്‍ സന്‍സ്തയുടെ ഡോ. വിരേന്ദ്ര തോവ്‌ദെ ജയിലിലാണ്. എന്നാല്‍, സംഘടനയുടെ മറ്റ് അംഗങ്ങളായ സനീര്‍ ഗെയ്ക്‌വാദ് അറസ്റ്റിലായെങ്കിലും ജാമ്യം കിട്ടി പുറത്തിറങ്ങി. സനാതന്‍ സന്‍സ്തയെ കേന്ദ്രീകരിച്ചാണ് ഏജന്‍സികളുടെ അന്വേഷണം പുരോഗമിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.

2013 ഓഗസ്റ്റ 20നാണ് ധബോല്‍ക്കര്‍ കൊല്ലപ്പെട്ടത്. പന്‍സാരെ 2015 ഫെബ്രുവരി 16നും കൊല്ലപ്പെട്ടു. ഈ രണ്ടു സംഭവങ്ങള്‍ക്കും സമാനതയുണ്ടെന്നും ഒരേ ആയുധങ്ങളാണ് ഉപയോഗിച്ചതെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.