16ലെ ഹര്‍ത്താലില്‍ രമേശ് ചെന്നിത്തല കുടുങ്ങി, പ്രതിപക്ഷ നേതാവിനെതിരെ കേസെടുക്കണം, നാശനഷ്ടമുണ്ടായാല്‍ പണവും ഈടാക്കണം: ഹൈക്കോടതിയില്‍ ഹര്‍ജി’

Date : October 12th, 2017

കൊച്ചി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ സമരപ്രഖ്യാപനമായി ഹര്‍ത്താല്‍ നടത്താനിറങ്ങിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുടുങ്ങി. ഈ മാസം 16ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയതോടെയാണ് നേതാക്കള്‍ വെട്ടിലായത്. ചങ്ങനാശേരി മാടപ്പള്ളി പഞ്ചായത്തംഗം സോജന്‍ പവിയാനോസാണ് കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

ramesh-chennithala-letter 16ലെ ഹര്‍ത്താലില്‍ രമേശ് ചെന്നിത്തല കുടുങ്ങി, പ്രതിപക്ഷ നേതാവിനെതിരെ കേസെടുക്കണം, നാശനഷ്ടമുണ്ടായാല്‍ പണവും ഈടാക്കണം: ഹൈക്കോടതിയില്‍ ഹര്‍ജി'

ഹര്‍ത്താല്‍ ഭരണഘടനാ ലംഘനവും നിയമവിരുദ്ധവുമാണെന്നു ഹര്‍ജി പറയുന്നു. ഇതിന് ആഹ്വാനം ചെയ്ത പ്രതിപക്ഷനേതാവിന്റെ നടപടി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 166 ാം വകുപ്പനുസരിച്ച് കുറ്റകരമാണ്. ഈ വകുപ്പു ചുമത്തി കേസെടുക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ത്താല്‍ മൂലമുണ്ടാകുന്ന നഷ്ടത്തിന്റെ ഉത്തരവാദിത്തം രമേശ് ചെന്നിത്തലയ്ക്കു മേല്‍ ചുമത്തി തുക ഈടാക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഹര്‍ജിയില്‍ കോടതി അനുകൂല വിധി പ്രഖ്യാപിക്കുകയാണെങ്കില്‍ 16 എന്ത് അക്രമമുണ്ടായാലും അതിന് പ്രതിപക്ഷ നേതാവ് നഷ്ടപരിഹാരം നല്‍കേണ്ടിവരും.