ഒരു മിനുട്ടിന് ഒരു കോടി; അഞ്ചു മിനുട്ടിന് അഞ്ചു കോടി! അവാര്‍ഡ് നിശയിലെ ഒറ്റ നൃത്തത്തിന്റെ പേരില്‍ ബോളിവുഡ് നടി പ്രിയങ്കാ ചോപ്ര പോക്കറ്റിലാക്കുന്നത് റെക്കോഡ് തുക; പ്രശസ്തി കണക്കാക്കുമ്പോള്‍ ചെറിയ തുകയെന്ന് അണിയറക്കാര്‍

Date : December 16th, 2017

മുംബൈ: ക്വാന്റിക്കോ മൂന്നാം സീസണ്‍ പൂര്‍ത്തിയാക്കിയ വീട്ടിലേക്കു മടങ്ങാരിക്കുന്ന വാര്‍ത്ത ബോളിവുഡ് നടി പ്രിയങ്ക ചോപ്ര നേരത്തേ ഇന്‍സ്റ്റാഗ്രാമിലൂടെ വ്യക്തമാക്കിയിരുന്നു. വീട്ടിലെത്തിയാല്‍ സ്വന്തം നിര്‍മാണക്കമ്പനി ഏറ്റെടുത്ത പ്രോജക്ടുകളെക്കുറിച്ചുള്ള ചര്‍ച്ചയിലായിരിക്കും നടി. എന്നാല്‍, അതൊന്നുമല്ല ഇപ്പോള്‍ ഞെട്ടിക്കുന്നത്.

മുംബൈയില്‍ ഡിസംബര്‍ 19നു നടക്കുന്ന അവാര്‍ഡ് നിശയില്‍ നൃത്തം അവതരിപ്പിക്കാന്‍ താരത്തിനു ലഭിക്കുന്ന പ്രതിഫലമാണിത്. ഇത്തരം ഇവന്റുകളില്‍ സിനിമാ താരങ്ങളുടെ നൃത്തം വലിയ സംഭവമൊന്നുമല്ലെങ്കിലും കൂറ്റന്‍ പ്രതിഫലം നല്‍കിയാണ് പ്രിയങ്കയെ വേദിയിലെത്തിക്കുന്നത്. ഒരു പാട്ടിനൊപ്പം അഞ്ചു മിനുട്ട് നൃത്തം അവതരിപ്പിക്കാന്‍ പ്രിയങ്കയ്ക്കു കിട്ടുന്ന് അഞ്ചു കോടിയോളം രൂപയെന്നാണു വിവരം. അതായത് ഒരു മിനുട്ടിന് ഒരുകോടി!

പ്രിയങ്കയ്ക്ക് അഞ്ചു മിനുട്ടു മാത്രം പെര്‍ഫോമന്‍സ് നടത്തിയാല്‍ മതിയെങ്കിലും അവരുടെ രാജ്യാന്തര തലത്തിലെ പ്രശസ്തി കണക്കാക്കുമ്പോള്‍ ഇതു വലിയ പ്രതിഫലമല്ലെന്നാണ് അവാര്‍ഡ് നിശയുമായി ബന്ധപ്പെട്ട വൃത്തങ്ങളുടെ ന്യായീകരണം.

2016ലെ പ്രൊഡ്യൂസേള്‍സ് ഗില്‍ഡ് അവാര്‍ഡിലായിരുന്നു പ്രിയങ്ക അവസാനമായി പരിപാടി അവതരിപ്പിച്ചത്. അവര്‍തന്നെ അഭിനയിച്ച ചിത്രത്തിലെ ഗാനത്തിനൊപ്പമായിരിക്കും ചുവടു വയ്ക്കുകയെന്നും സൂചനയുണ്ട്. പരിപാടിയിലെ ഏറ്റവും ആകര്‍ഷകമായ ഇനവും ഇതാകുമെന്നാണു വിവരം. രണ്‍വീര്‍ സിജ്, ഷാഹിദ് കപൂര്‍, കത്രീന കൈഫ്, സിദ്ധാര്‍ഥ് മല്‍ഹോത്ര, ജാക്വലിന്‍ ഫെര്‍ണാണ്ടസ് എന്നിവരും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.