ഒരോവറില്‍ ആറു സിക്‌സ്; ട്വന്റി 20യില്‍ ജഡ്ഡുവിന്റെ തകര്‍പ്പന്‍ പ്രകടനം; 69 ബോളില്‍ ജഡേജ അടിച്ചുകൂട്ടിയത് 154 റണ്‍സ്

Date : December 16th, 2017

ഒരോവറില്‍ ആറു സിക്‌സുമായി രവീന്ദ്ര ജഡേജയുടെ തകര്‍പ്പന്‍ പ്രകടനം. ട്വന്റി20 മത്സരത്തിലാണ് കൊടുങ്കാറ്റായി ജഡ്ഡുവിന്റെ ബാറ്റിങ്. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ജംനാഗര്‍ അംറേലി ജില്ലാ ടി20 മത്സരത്തിലാണ് അപൂര്‍വ പ്രകടനത്തിലൂടെ ആറു ബോളില്‍ ആറു സിക്‌സ് നേടുന്ന ബാറ്റ്‌സ്മാന്മാരുടെ പട്ടികയിലേക്കു ജഡേജയുമെത്തിയത്.

ജംനാഗര്‍ ജില്ലയ്ക്കുവേണ്ടി ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്‍ 69 ബോളില്‍ 154 റണ്‍സാണ് അടിച്ചുകൂട്ടിയത്. 20 ഓവറില്‍ ജഡേജയുടെ ടീം 239 റണ്‍സും നേടി. പത്താം ഓവര്‍ മുതലാണു ജഡേജ ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിക്കാന്‍ തുടങ്ങിയത്. 15-ാമത്തെ ഓവറില്‍ ആറു ബോളില്‍ ആറു സിക്‌സും നേടി. അംറേലിയുടെ നീലം വംജയെയാണു പറത്തിയത്. കളിയില്‍ ആകെ പത്തു സിക്‌സും 15 ഫോറുകളും ജഡേജ നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ അംറേലിക്ക് നിശ്ചിത 20 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. വിശാല്‍ വസോയ 36 റണ്‍സും നീലം വംജ 32 റണ്‍സ് എടുത്തതുമാണ് ഉയര്‍ന്ന സ്‌കോര്‍. പന്തെറിയാനെത്തിയ ജഡേജ, നാലോവറില്‍ മൂന്നു വിക്കറ്റും സ്വന്തമാക്കി. വെറും ആറു റണ്‍സ് മാത്രമാണു വിട്ടു നല്‍കിയത്.

ജഡേജയുടെ മിന്നുന്ന പ്രകടനത്തിന്റെ മികവില്‍ 121 റണ്‍സിന്റെ വിജയമാണ് നേടിയത്. ജില്ലാ തലത്തിലാണെങ്കിലും ദേശീയ ഏകദിന ടീമില്‍നിന്ന് ഒഴിവാക്കിയ സെലക്ടര്‍മാരുടെ കണ്ണു തുറപ്പിക്കുമെന്ന വിലയിരുത്തലും ക്രിക്കറ്റ് ലോകത്തുനിന്ന് ഉയരുന്നുണ്ട്.

email ഒരോവറില്‍ ആറു സിക്‌സ്; ട്വന്റി 20യില്‍ ജഡ്ഡുവിന്റെ തകര്‍പ്പന്‍ പ്രകടനം; 69 ബോളില്‍ ജഡേജ അടിച്ചുകൂട്ടിയത് 154 റണ്‍സ്pinterest ഒരോവറില്‍ ആറു സിക്‌സ്; ട്വന്റി 20യില്‍ ജഡ്ഡുവിന്റെ തകര്‍പ്പന്‍ പ്രകടനം; 69 ബോളില്‍ ജഡേജ അടിച്ചുകൂട്ടിയത് 154 റണ്‍സ്0facebook ഒരോവറില്‍ ആറു സിക്‌സ്; ട്വന്റി 20യില്‍ ജഡ്ഡുവിന്റെ തകര്‍പ്പന്‍ പ്രകടനം; 69 ബോളില്‍ ജഡേജ അടിച്ചുകൂട്ടിയത് 154 റണ്‍സ്0google ഒരോവറില്‍ ആറു സിക്‌സ്; ട്വന്റി 20യില്‍ ജഡ്ഡുവിന്റെ തകര്‍പ്പന്‍ പ്രകടനം; 69 ബോളില്‍ ജഡേജ അടിച്ചുകൂട്ടിയത് 154 റണ്‍സ്0twitter ഒരോവറില്‍ ആറു സിക്‌സ്; ട്വന്റി 20യില്‍ ജഡ്ഡുവിന്റെ തകര്‍പ്പന്‍ പ്രകടനം; 69 ബോളില്‍ ജഡേജ അടിച്ചുകൂട്ടിയത് 154 റണ്‍സ്