മലയാള സിനിമയില്‍ തനിക്കൊരു ശത്രു ഉണ്ടെന്ന് ഷംന കാസിം; ‘കാസ്റ്റിംഗ് കഴിഞ്ഞശേഷം തന്നെ പല സിനിമയില്‍ നിന്നും ഒഴിവാക്കുന്നു’, സിനിമകളില്‍ പേരിനു വേണ്ടി മാത്രം അഭിനയിക്കാന്‍ താത്പര്യമില്ലന്നും നടി

Date : December 16th, 2017

മലയാള സിനിമയില്‍ തനിക്കൊരു ശത്രു ഉണ്ടെന്ന് ഷംന കാസിം. എന്നാല്‍ അതാരാണെന്ന് തനിക്ക് അറിയില്ലെന്നും നടി പറയുന്നു. കാസ്റ്റിംഗ് കഴിഞ്ഞശേഷമാണ് തന്നെ പല സിനിമയില്‍ നിന്നും ഒഴിവാക്കുന്നതെന്നും ഷംന പറയുന്നു.

shamna5 മലയാള സിനിമയില്‍ തനിക്കൊരു ശത്രു ഉണ്ടെന്ന് ഷംന കാസിം; 'കാസ്റ്റിംഗ് കഴിഞ്ഞശേഷം തന്നെ പല സിനിമയില്‍ നിന്നും ഒഴിവാക്കുന്നു', സിനിമകളില്‍ പേരിനു വേണ്ടി മാത്രം അഭിനയിക്കാന്‍ താത്പര്യമില്ലന്നും നടി

മലയാളം എനിക്ക് തന്ന നല്ല പടമാണ് ചട്ടക്കാരി. അതിലെ പാട്ടുകളെക്കുറിച്ച് എവിടെ ചെന്നാലും ആളുകള്‍ നല്ല അഭിപ്രായം പറയാറുണ്ട്. എനിട്ടും മലയാളത്തില്‍ കാസ്റ്റിംഗ് കഴിഞ്ഞ് സിനിമ തുടങ്ങാറാകുമ്പോള്‍ സോറി, ഷംന ഇതിലില്ല എന്നു പറയുന്ന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

shamna-Poorna-9 മലയാള സിനിമയില്‍ തനിക്കൊരു ശത്രു ഉണ്ടെന്ന് ഷംന കാസിം; 'കാസ്റ്റിംഗ് കഴിഞ്ഞശേഷം തന്നെ പല സിനിമയില്‍ നിന്നും ഒഴിവാക്കുന്നു', സിനിമകളില്‍ പേരിനു വേണ്ടി മാത്രം അഭിനയിക്കാന്‍ താത്പര്യമില്ലന്നും നടി

ആരാണ് മലയാളത്തില്‍ എന്റെ ശത്രു എന്നെനെക്കിറിയില്ല. പക്ഷേ, ആരോ ഉണ്ട്, ഇനി എന്റെ ആറ്റിറ്റിയൂഡാണോ, മുഖമാണോ മലയാളത്തിന് ചേരാത്തത് എന്നും അറിയില്ല. ഓടത്താ പടങ്ങളില്‍ പേരിനു വേണ്ടി മാത്രം അഭിനയിക്കാന്‍ ഏതായാലും താത്പര്യമില്ല. അന്യഭാഷകളില്‍ നല്ല റോളുകള്‍ കിട്ടുന്നുണ്ട്. അതുകൊണ്ടവിടെ സജീവമാകുന്നു എന്നു മാത്രമെന്ന് ഷംന മലയാളത്തിലെ ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

shamna-Poorna-34-copy മലയാള സിനിമയില്‍ തനിക്കൊരു ശത്രു ഉണ്ടെന്ന് ഷംന കാസിം; 'കാസ്റ്റിംഗ് കഴിഞ്ഞശേഷം തന്നെ പല സിനിമയില്‍ നിന്നും ഒഴിവാക്കുന്നു', സിനിമകളില്‍ പേരിനു വേണ്ടി മാത്രം അഭിനയിക്കാന്‍ താത്പര്യമില്ലന്നും നടി
മലയാള സിനിമയിലാണ് തുടക്കമെങ്കിലും ഷംന കാസിം എന്ന പൂര്‍ണ ഇപ്പോള്‍ തമിഴ്, തെലുങ്ക് ഭാഷകളിലാണ് സജീവം. ശശികുമാര്‍ നായകനായ കൊടിവീരന്‍ എന്ന സിനിമയാണ് ഷംനയുടേതായി ഒടുവില്‍ പുറത്തു വന്ന ചിത്രം. രൂപത്തില്‍ ഏറെ പ്രത്യേകതയുള്ളതാണ് കൊടിവീരനിലെ ഷംനയുടെ കഥാപാത്രം. പറ്റേ വെട്ടിയ മുടിയുമായാണ് ഷംന ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. കഥാപാത്രത്തിനു വേണ്ടി മുടി മുറിക്കാന്‍ തയ്യാറായ ഷംനയെ തേടി നിരവധി അഭിനന്ദനങ്ങളാണ് എത്തുന്നത്.