ആഷസ്; സ്മിത്തിന്റെ ഡബിളില്‍ ഓസ്‌ട്രേലിയ കൂറ്റന്‍ സ്‌കോറിലേക്ക്; മൂന്നാം ദിനം 549/4; അഞ്ചാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത് 301 റണ്‍സ്

Date : December 17th, 2017

പെര്‍ത്ത്: ആഷസ് ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഓസ്‌ട്രേലിയ കൂറ്റന്‍ സ്‌കോറിലേക്ക്. മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ അവര്‍ നാലിന് 549 റണ്ണെന്ന നിലയിലാണ്. ഇരട്ട സെഞ്ചുറി നേടിയ നായകന്‍ സ്റ്റീവ് സ്മിത്തും (390 പന്തില്‍ ഒരു സിക്‌സറും 28 ഫോറുമടക്കം 229) കന്നി ടെസ്റ്റ് സെഞ്ചുറി നേടിയ മിച്ചല്‍ മാര്‍ഷുമാണ് (234 പന്തില്‍ 29 ഫോറുകളടക്കം 181) ക്രീസില്‍.

smith ആഷസ്; സ്മിത്തിന്റെ ഡബിളില്‍ ഓസ്‌ട്രേലിയ കൂറ്റന്‍ സ്‌കോറിലേക്ക്; മൂന്നാം ദിനം 549/4; അഞ്ചാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത് 301 റണ്‍സ്

ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 301 റണ്‍ കൂട്ടിച്ചേര്‍ത്തു. ആറു വിക്കറ്റുകള്‍ കൈയിലിരിക്കേ 146 റണ്ണിന്റെ ലീഡ് നേടാനും ഓസീസിനായി. സ്‌കോര്‍: ഇംണ്ട് ഒന്നാം ഇന്നിങ്‌സ് 403. ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സ് നാലിന് 549. കരിയറിലെ രണ്ടാം ഇരട്ട സെഞ്ചുറി കുറിച്ച സ്മിത്ത് കലണ്ടര്‍ വര്‍ഷത്തില്‍ 1000 റണ്ണും നേടി. പരമ്പരയില്‍ 2-0 ത്തിനു മുന്നില്‍ നില്‍ക്കുന്ന ഓസീസിന് ജയം ആവര്‍ത്തിച്ചാല്‍ ആഷസ് തിരിച്ചുപിടിക്കാം. 92 റണ്ണുമായി മൂന്നാം ദിവസം കളി തുടര്‍ന്ന സ്മിത്ത് 138 പന്തിലാണു സെഞ്ചുറി കടന്നത്. ടെസ്റ്റില്‍ ഓസീസ് നായകന്റെ 22-ാം സെഞ്ചുറിയായിരുന്നു അത്. പന്തുകളുടെ അടിസ്ഥാനത്തില്‍ സ്മിത്ത് നേടുന്ന ഏറ്റവും വേഗമേറിയ സെഞ്ചുറിയാണിത്.

australia ആഷസ്; സ്മിത്തിന്റെ ഡബിളില്‍ ഓസ്‌ട്രേലിയ കൂറ്റന്‍ സ്‌കോറിലേക്ക്; മൂന്നാം ദിനം 549/4; അഞ്ചാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത് 301 റണ്‍സ്

മാത്യു ഹെയ്ഡനു ശേഷം തുടര്‍ച്ചയായി നാലു കലണ്ടര്‍ വര്‍ഷങ്ങളില്‍ 1000 റണ്ണെടുക്കുന്ന ഓസീസ് താരം കൂടിയാണു സ്മിത്ത്. 2001 മുതല്‍ 2005 വരെ തുടര്‍ച്ചയായി അഞ്ചു തവണയാണ് ഹെയ്ഡന്‍ ആയിരം റണ്ണെടുത്തത്. നാലു വര്‍ഷവും സ്മിത്തിന്റെ ശാരരശി 60 റണ്‍ ശരാശരിക്കു മുകളിലായിരുന്നു. ഹെയ്ഡന്റെ ശരാശരി ആദ്യ മൂന്നു വര്‍ഷങ്ങളില്‍ 60 റണ്‍ ആയിരുന്നെങ്കിലും 2004 ല്‍ 43.19 ലേക്കു താഴ്ന്നു.

തുടര്‍ച്ചയായി മൂന്നു വര്‍ഷം 50 റണ്ണിനു മേല്‍ ശരാശരി നേടിയ മറ്റു താരങ്ങള്‍ വെസ്റ്റിന്‍ഡീസിന്റെ ബാറ്റിങ് ഇതിഹാസം ബ്രയാന്‍ ലാറയും ഇംണ്ടിന്റെ കെവിന്‍ പീറ്റേഴ്‌സണുമാണ്. 2014 മുതല്‍ സ്മിത്ത് 75.25 ശരാശരിയില്‍ 4816 റണ്ണെടുത്തു. 20 സെഞ്ചുറികളും സ്മിത്ത് സ്വന്തമാക്കി. ആഷസ് ടെസ്റ്റില്‍ ഇന്നലെ ഇംണ്ടിന് ഒരു വിക്കറ്റ് മാത്രമാണു നേടാന്‍ കഴിഞ്ഞത്. 75 പന്തില്‍ 28 റണ്ണെടുത്ത ഷോണ്‍ മാര്‍ഷിനെ ഓഫ് സ്പിന്നര്‍ മൊയീന്‍ അലിയുടെ പന്തില്‍ ജോ റൂട്ട് പിടികൂടി. മിച്ചല്‍ മാര്‍ഷ് സ്മിത്തിനൊപ്പം ചേര്‍ന്നതോടെ ഇംീഷ് ബൗളര്‍മാര്‍ വീണ്ടും പിന്നാക്കമായി. 75 പന്തിലാണ് മിച്ചല്‍ അര്‍ധ സെഞ്ചുറി കടന്നത്.

list-century-quick ആഷസ്; സ്മിത്തിന്റെ ഡബിളില്‍ ഓസ്‌ട്രേലിയ കൂറ്റന്‍ സ്‌കോറിലേക്ക്; മൂന്നാം ദിനം 549/4; അഞ്ചാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത് 301 റണ്‍സ്

അധികം പരീക്ഷണങ്ങള്‍ക്കു മുതിരാത്ത അദ്ദേഹം 130 പന്തിലാണു കന്നി സെഞ്ചുറിയിലെത്തിയത്. ആഷസില്‍ സെഞ്ചുറിയടിക്കുന്ന മാര്‍ഷ് കുടുംബത്തിലെ മൂന്നാമനാണ് മിച്ചല്‍. മിച്ചലിന്റെ മൂത്ത സഹോദരന്‍ ഷോണ്‍ അഡ്‌ലെയ്ഡ് ഓവലില്‍ നടന്ന ആഷസ് മത്സരത്തില്‍ 126 റണ്ണുമായി പുറത്താകാതെനിന്നു ടീമിനെ രക്ഷിച്ചു.
ഇവരുടെ പിതാവ് ജെഫ് മാര്‍ഷ് 1989 ലെ നോട്ടിങാം ടെസ്റ്റില്‍ 138 റണ്ണുമായി മികച്ച പ്രകടനം പുറത്തെടുത്തു. അലന്‍ ബോര്‍ഡറുടെ നേതൃത്വത്തിലാണ് അന്ന് ഓസീസ് ടീം ഇംണ്ടിലെത്തിയത്. ഇംണ്ട് ഒന്നാം ഇന്നിങ്‌സില്‍ 403 റണ്ണിന് ഓള്‍ഔട്ടായി. കന്നി സെഞ്ചുറി നേടിയ ഡേവിഡ് മാലാന്‍ (140), വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോണി ബെയര്‍സ്‌റ്റോ (215 പന്തില്‍ 119) എന്നിവരുടെ പ്രകടനമാണ് ഇംീഷുകാര്‍ക്കു തുണയായത്.