ബോളിവുഡ് നടിമാര്‍ ഉള്‍പ്പെട്ട പെണ്‍വാണിഭ സംഘത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ റെയിഡ് നടത്തി പിടികൂടി; അറസ്റ്റിലായത് റിച്ച സക്സേനയും, ശുഭ്ര ചാറ്റര്‍ജിയും, ഇടപാടുകാരില്‍ നിന്ന് ഈടാക്കിയത് ഒരു രാത്രിക്ക് ഒരു ലക്ഷം രൂപ

Date : December 18th, 2017

ബോളിവുഡ് നടിമാര്‍ ഉള്‍പ്പെട്ട ഹൈടെക് പെണ്‍വാണിഭ സംഘത്തെ ഹൈദരാബാദിലെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ റെയിഡ് നടത്തി പോലീസ് പിടികൂടി. ബോളിവുഡ് നടിമാരായ റിച്ച സക്സേന, ശുഭ്ര ചാറ്റര്‍ജി എന്നിവരെയാണ് ഹൈദരാബാദ് പോലീസ് കസ്റ്റഡിയിലെടുത്തത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹൈദരാബാദിലെ ആഡംബരഹോട്ടലുകളായ താജ് ബഞ്ജാര, താജ് ഡെക്കാന്‍ എന്നിവിടങ്ങളില്‍ റെയ്ഡ് നടത്തിയാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. സംഘത്തിലെ മുഖകണ്ണിയായ ജനാര്‍ദന്‍ എന്ന ജനിക്കായി പോലീസ് തെരച്ചില്‍ തുടരുകയാണ്. നടമാര്‍ക്കൊപ്പം ഇവരുമായി ഇടപാടിന് എത്തിയവരെയും ഹോട്ടലുകളുടെ മാനേജര്‍മാരെയും ഏജന്റുമാരെയും പോലീസ് കസ്റ്റഡിയിലെടുത്തു.

മുംബൈയിലായിരുന്ന നടിമാര്‍ ഇടപാടുകള്‍ക്കായി തിങ്കളാഴ്ചാണ് ഹൈദരാബാദിലെത്തിയത്. ബോളിവുഡ് കോസ്റ്റ്യൂം ഡിസൈനര്‍ മോനിക് കക്കാദിയ സംഘവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഇയാളെയും കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. കഴിഞ്ഞ ആറുമാസമായി സംഘം ഹൈദാരാബാദില്‍ സജീവമായി ഇടപാടുകള്‍ നടത്തിയിരുന്നെന്നാണു പോലീസ് പറയുന്നത്.

ജൂണ്‍ 1:43 എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് റിച്ച സക്സേന പ്രശസ്തിയിലേക്കുയരുന്നത്. നിരവധി ബംഗാളി/ഹിന്ദി സീരിയലുകളില്‍ അഭിനയിച്ചിട്ടുള്ള ശുഭ്ര ചില ബോളിവുഡ് ചിത്രങ്ങളില്‍ മുഖം കാണിച്ചിട്ടുണ്ട്. മുംബൈയില്‍ നിന്ന് തിങ്കളാഴ്ച കാലത്താണ് നടികള്‍ ഹൈദരാബാദില്‍ എത്തിയത്. ഇടപാടുകാരില്‍ നിന്ന് ഒരു രാത്രിക്ക് ഒരു ലക്ഷം രൂപ വരെയാണ് ഇവര്‍ ഈടാക്കിയിരുന്നതെന്ന് പോലീസ് പറഞ്ഞു