ആര്‍കെ നഗര്‍ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ക്ക് മുമ്പ് നിര്‍ണായക നീക്കവുമായി ടിടിവി ദിനകരന്‍; ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ)

Date : December 20th, 2017

ആർകെ നഗർ വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ നിർണായക നീക്കവുമായി ടി.ടി.വി.ദിനകരൻ വിഭാഗം. അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങൾ ദിനകരവിഭാഗം നേതാവ് പി.വെട്രിവേൽ പുറത്തുവിട്ടു. ആശുപത്രിയിൽ കഴിയുന്ന ജയലളിത ജ്യൂസ് കുടിക്കുന്നതിന്റെ വിഡിയോയാണു പുറത്തുവിട്ടത്. മുഖ്യമന്ത്രി എടപ്പാടി പളനിസാമി – ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം എന്നിവരുടെ വാദങ്ങൾ തെറ്റാണെന്നു തെളിയിക്കുന്നതിനാണ് ദിനകരന്റെ ശ്രമം. ജയലളിത ആശുപത്രിയിൽ കഴിഞ്ഞത് പൂർണബോധത്തോടെയാണെന്നും കൂടുതൽ ദൃശ്യങ്ങൾ കയ്യിലുണ്ടെന്നും വെട്രിവേൽ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

jayalalithaa ആര്‍കെ നഗര്‍ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ക്ക് മുമ്പ് നിര്‍ണായക നീക്കവുമായി ടിടിവി ദിനകരന്‍; ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ)