വിവാഹ സല്‍ക്കാരത്തിനിടെ പരമ്പരാഗത വേഷം ധരിച്ച വിരുഷ്‌ക ദമ്പതികളുടെ നൃത്തം വൈറലായി; ഗുര്‍ദാസ്മാന്റെ ഗാനാലാപനത്തി വിരുന്നില്‍ സംഘനൃത്തവും, പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം പങ്കെടുത്ത ചടങ്ങിന്റെ ദൃശ്യങ്ങള്‍ വൈറല്‍

Date : December 22nd, 2017

വിവാഹത്തിന് ശേഷം ഇന്ത്യയില്‍ ഒരുക്കിയ സല്‍ക്കാര ചടങ്ങില്‍ പരമ്പരാഗത വേഷം ധരിച്ച് വിരുഷ്‌ക ദമ്പതികള്‍ ചെയ്ത നൃത്തമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. .

ന്യൂഡല്‍ഹിയിലെ ഹോട്ടല്‍ താജ് പാലസില്‍ നടന്ന ചടങ്ങിലാണ് വിരാട് കോഹ്ലി-അനുഷ്‌ക ശര്‍മയും നൃത്തം ചെയ്തത്. സബ്യാസാചി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ അണിഞ്ഞാണ് ഇരുവരും റിസപ്ഷന് എത്തിയത്. കോഹ്ലിയുടെയും അനുഷ്‌കയുടെയും കുടുംബങ്ങളെ കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്‌ന, ശിഖര്‍ ധവാന്‍, ഗൗതം ഗംഭീര്‍ എന്നിവരും വിരുന്നില്‍ പങ്കെടുത്തു.

പഞ്ചാബി ഗായകന്‍ ഗുര്‍ദാസ്മാന്റെ ഗാനാലാപനം വിരുന്നിനെ കൂടുതല്‍ മനോഹരമാക്കി. പഞ്ചാബി ഗാനങ്ങളുടെ ഇഷ്ടക്കാരനായ കോഹ്ലി വിരുന്നിനിടയില്‍ മതിമറന്ന് നൃത്തം ചെയ്യുകയും ചെയ്തു. കോഹ്ലിക്കൊപ്പം ഭാര്യ അനുഷ്‌ക ശര്‍മയും നൃത്തം വയ്ക്കുകയായിരുന്നു. ഡിസംബര്‍ 11 നായിരുന്നു കോഹ്ലി-അനുഷ്‌ക വിവാഹം.

 

ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് കോഹ്ലിയും അനുഷ്‌കയും വിവാഹിതരായത്. ഇറ്റലിയിലെ മിലാനിലെ ആഡംബര റിസോര്‍ട്ടില്‍ വച്ച് പാരമ്പര്യ രീതിയിലായിരുന്നു കോഹ്ലി-അനുഷ്‌ക വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടക്കം ചുരുക്കം ചിലര്‍ക്കേ വിവാഹത്തിന് ക്ഷണമുണ്ടായിരുന്നുളളൂ.

ഡിസംബര്‍ 26നാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കും ബോളിവുഡ് താരങ്ങള്‍ക്കുമായുള്ള വിവാഹ സല്‍ക്കാരം. തുടര്‍ന്ന് ഇരുവരും ദക്ഷിണാഫ്രിക്കയിലേക്ക് പോകും. ദക്ഷിണാഫ്രിക്കയില്‍വച്ചായിരിക്കും ഇരുവരും ന്യൂ ഇയര്‍ ആഘോഷിക്കുക.