”ഞാന്‍ ഒരാളെ പ്രേമിക്കുന്നുണ്ടെന്ന് അച്ഛനോട് പറഞ്ഞു; പയ്യന്റെ പേര് ഹുസൈന്‍ എന്ന് പറഞ്ഞതോടെ പ്രശ്നങ്ങളായി”; അച്ഛനെ ധിക്കരിച്ചാണ് ഹുസൈനെ വിവാഹം കഴിച്ചതെന്ന് മണിമേഖല, ‘എനിക്ക് പേടിയില്ലെങ്കിലും രജിസ്റ്റര്‍ ഓഫീസിലെ ഉദ്യോഗസ്ഥന് ഭയമായിരുന്നു’

Date : December 22nd, 2017

ഞാന്‍ ഒരാളെ പ്രേമിക്കുന്നുണ്ടെന്ന് അച്ഛനോട് പറഞ്ഞു. പയ്യന്റെ പേര് ഹുസൈന്‍ എന്ന് പറഞ്ഞതോടെ പ്രശ്നങ്ങള്‍ക്ക് തുടക്കമായി. പിന്നീടുള്ള ദിവസങ്ങളില്‍ തര്‍ക്കം മൂത്തു. നിയന്ത്രിക്കാന്‍ കഴിയാതെ വന്നപ്പോള്‍ അച്ഛനെ എതിര്‍ക്കേണ്ടി വന്നു. അച്ഛനെ ധിക്കരിച്ച് വിവാഹിതയായ ടെലിവിഷന്‍ അവതാരക മണിമേഖല തന്റെ പ്രണയത്തെയും വിവാഹത്തെയും കുറിച്ച് ആദ്യമായി തുറന്നു പറയുന്നു. പെട്ടെന്നുള്ള വിവാഹം മണിമേഖലയുടെ സുഹൃത്തുക്കളും ബന്ധുക്കളും ഞെട്ടലോടെയാണ് ഏറ്റെടുത്തത്. എന്നാല്‍ ഹുസൈന്റെ വീട്ടുകാര്‍ക്ക് വിവാഹത്തില്‍ സമ്മതമായിരുന്നു.

വിവാഹദിവസം തലേന്ന് ആറ് മണിയോടെ ഞങ്ങള്‍ വിവാഹിതരാകാന്‍ തീരുമാനിച്ചു. അച്ഛന് എന്റെ കൂട്ടുകാരെ അറിയാം. അതുകൊണ്ട് ഞാന്‍ അവരോട് വിവാഹക്കാര്യം പറഞ്ഞില്ല. ഹുസൈന് നിരവധി കൂട്ടുകാര്‍ ഉണ്ടായിരുന്നു. അവരാണ് വിവാഹത്തിന് പിന്തുണയര്‍പ്പിച്ച് മുന്നോട്ട് വന്നത്.

വിവാഹ ദിവസം രജിസ്റ്റര്‍ ഓഫീസിലെത്തി. എനിക്ക് പേടിയില്ലെങ്കിലും രജിസ്റ്റര്‍ ഓഫീസിലെ ഉദ്യോഗസ്ഥന് ഭയങ്കര പേടിയായിരുന്നു. അദ്ദേഹം എന്നോട് പറഞ്ഞു’ അയ്യോ, മാഡം ഈ സ്‌കാര്‍ഫ് ധരിക്കൂ’ എന്ന്. എന്തായാലും വിവാഹ ചിത്രങ്ങള്‍ പ്രചരിക്കുമെന്നുള്ളത് എനിക്കറിയാമായിരുന്നു. എങ്കിലും അദ്ദേഹത്തിന്റെ നിര്‍ദേശം ഞാന്‍ സ്വീകരിച്ചു. മണിമേഖല പറഞ്ഞു.

‘ഞങ്ങള്‍ വിവാഹിതരാകാന്‍ നേരത്തെ തന്നെ തീരുമാനിച്ചതാണ്. ഏത് ദിവസം എന്നുള്ളത് മാത്രം തീരുമാനിച്ചില്ല. വിവാഹ തലേന്ന് 10 മണിയോടെയാണ് ഞാന്‍ വീട്ടില്‍ അവതരിപ്പിച്ചത്. അച്ഛന്‍ ഷൂട്ടിങ് തിരക്കിലായിരുന്നു. അമ്മയോടാണ് കാര്യം അവതരിപ്പിച്ചത്. ആദ്യമൊന്ന് പതറി, പിന്നീട് അച്ഛനെ വിളിച്ച് സംസാരിച്ചു. പെട്ടെന്ന് ഇങ്ങനെ പറഞ്ഞാല്‍ എനിക്ക് വരാന്‍ കഴിയില്ല. അമ്മയെ വിളിച്ച് പോയാല്‍ മതിയെന്ന് അച്ഛന്‍ പറഞ്ഞു.” ഹുസൈന്‍ പറഞ്ഞു.