ലേറ്റായെങ്കിലും ലേറ്റസ്റ്റാ വന്തേന്‍! തമിഴ്‌നാട് രാഷ്ട്രീയം അടിമുടി കലങ്ങി മറിയുമ്പോള്‍ രജനിയുടെ രംഗപ്രവേശം; ദ്രാവിഡ രാഷ്ട്രീയത്തിന്റെ മണ്ണില്‍ ശിവാജി റാവു ഗെയ്ക്ക്‌വാദ് എന്ന രജനിയുടെ ആത്മീയ രാഷ്ട്രീയത്തിന് വിജയസാധ്യത എത്രമാത്രം?

Date : January 1st, 2018

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയം അടിമുടി കലങ്ങി മറിഞ്ഞിരിക്കുമ്പോഴുള്ള രജനിയുടെ രാഷ്ട്രീയ പ്രവേശനം തന്ത്രപരമായ സമയത്തെന്നു വിലയിരുത്തല്‍. അണ്ണാ ഡിഎംകെയില്‍ തമ്മില്‍ത്തല്ലും സിറ്റിങ് സീറ്റായ ആര്‍കെ നഗറിലെ തോല്‍വിയും ഡിഎംകെയുടെ ശക്തി ക്ഷയവും ബിജെപിയുടെ തകര്‍ച്ചയുമെല്ലാം വിലയിരുത്തിയ ശേഷമാണു രജനി പാര്‍ട്ടി പ്രഖ്യാപിച്ചത്. ലേറ്റെങ്കിലും ലേറ്റസ്റ്റായ നീക്കം. ദിവസങ്ങള്‍ക്കു മുമ്പ് നടന്ന ആര്‍.കെ. നഗര്‍ ഉപതെരഞ്ഞെടുപ്പിലെ ജനഹിതം കൂടി അറിഞ്ഞശേഷമാണ് അദ്ദേഹം രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. ബി.ജെ.പി, ഡി.എം.കെ. എന്നിവയുടെ വാഗ്ദാനങ്ങളെ തള്ളി സ്വന്തം കാലില്‍നില്‍ക്കാനുള്ള തീരുമാനം തമിഴ്‌നാടിന്റെ രാഷ്ട്രീയ മാറ്റംതന്നെയാണ്. ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും രാഷ്ട്രീയത്തിലിറങ്ങിയാല്‍ അടുത്ത മുഖ്യമന്ത്രിയാകാന്‍ ഏറ്റവും സാധ്യത രജനിക്കാണെന്നും വ്യക്തമാക്കുന്നു.

എന്നാല്‍, ഇതിനുവേണ്ടി അല്‍പ്പം കഷ്ടപ്പെടേണ്ടി വരുമെന്നു തന്നെയാണു വിലയിരുത്തല്‍. മറ്റു പാര്‍ട്ടികളെപ്പോലെ സംഘടനാ രൂപത്തിലേക്ക് എത്തണമെങ്കില്‍ കുറച്ചു സമയമെടുക്കും. ആരാധകരെ പാര്‍ട്ടി ചട്ടക്കൂടിലേക്കു മാറ്റുക അത്ര എളുപ്പമല്ല. മറ്റു പാര്‍ട്ടിക്കാര്‍ക്കു ജനങ്ങള്‍ക്കിടയില്‍ അടിസ്ഥാന സ്വാധീനവും സംഘടനാ സംവിധാനങ്ങളുമുണ്ട്. ഇതിനെ തന്റെ സ്വാധീനം കൊണ്ടു മറികടക്കാമെന്നാണു വിചാരിക്കുന്നതെങ്കിലും സംഘടനാ സംവിധാനത്തിലേക്ക് ആരാധകരെ മാറ്റുമ്പോള്‍ അവിടെയും തൊഴുത്തില്‍കുത്തുകള്‍ ഉണ്ടാകാം.

കാര്യശേഷിയും പരിചയസമ്പത്തുമുള്ള ഒരു ടീമിനെയാണ് ഇനി രജനിക്കാവശ്യം. ഇവരു നേതൃത്വത്തിലാകും അടിസ്ഥാനസ്വാധീനമുണ്ടാക്കാന്‍ കഴിയൂ. യുപിയിലടക്കം ബിജെപി പരീക്ഷിച്ച മാര്‍ഗം ഇത്തരത്തിലുള്ളതാണ്. 21 പേരുടെ ബൂത്ത് കമ്മിറ്റികള്‍ രൂപീകരിച്ച് ആളുകളിലേക്ക് ഇറക്കുകയാണ് അമിത് ഷാ ചെയ്തത്. എന്നാല്‍, ആവശ്യത്തിനു വിദഗ്ധരെ സംഘടിപ്പിച്ചാലും ആരാധന വോട്ടായി മാറുമോയെന്നു കാത്തിരുന്നു കാണണം.

rajinikanth111 ലേറ്റായെങ്കിലും ലേറ്റസ്റ്റാ വന്തേന്‍! തമിഴ്‌നാട് രാഷ്ട്രീയം അടിമുടി കലങ്ങി മറിയുമ്പോള്‍ രജനിയുടെ രംഗപ്രവേശം; ദ്രാവിഡ രാഷ്ട്രീയത്തിന്റെ മണ്ണില്‍  ശിവാജി റാവു ഗെയ്ക്ക്‌വാദ് എന്ന രജനിയുടെ ആത്മീയ രാഷ്ട്രീയത്തിന് വിജയസാധ്യത എത്രമാത്രം?

രജനിയുടെ പ്രായംതന്നെയാണ് വിമര്‍ശകര്‍ ഉയര്‍ത്തിക്കാട്ടുന്ന മറ്റൊന്ന്. എന്നാല്‍, ഇതിനെ പ്രധാനമന്ത്രിയെത്തന്നെ ചൂണ്ടിക്കാട്ടിയാണ് അണികള്‍ പ്രതിരോധിക്കുന്നത്. മോഡിയും ഇതേ പ്രായത്തിലാണ് ലോകമെമ്പാടും കറങ്ങി നടക്കുന്നത്. അവസാനം ഗുജറാത്തില്‍ ബിജെപിയെ രക്ഷിച്ചെടുത്തതും മോഡി വിശ്രമമില്ലാതെ നടത്തിയ റാലികളാണ്.

ബിജെപിയോടുള്ള രജനിയുടെ ചായ്‌വ് ദോഷം ചെയ്യുമെന്ന വിലയിരുത്തലുകളുമുണ്ട്. ‘സ്പിരിച്വല്‍ പൊളിറ്റിക്‌സ്’ എന്ന വിശേഷണവുമായി രംഗത്തെത്തിയ രജനിക്ക് ബിജെപി നേതാക്കളാണ് കൂടുതല്‍ പിന്തുണ നല്‍കിയത്. ആര്‍എസ്എസ് സൈദ്ധാന്തികന്‍ എസ് ഗുരുമൂര്‍ത്തി ട്വിറ്ററില്‍ എഴുതിയ കുറിപ്പും ഇതിനു പിന്നാലെ ചര്‍ച്ചയായി. രജനിയുടെ രാഷ്ട്രീയ പ്രവേശനം തമിഴ്‌നാട് കഴിഞ്ഞ അറുപതു വര്‍ഷമായി ഉറച്ചുപോയ ദ്രവീഡിയന്‍ രാഷ്ട്രീയത്തില്‍നിന്നുള്ള മാറ്റമാകും ഉണ്ടാക്കുകയെന്നും അദ്ദേഹത്തിന്റെ സ്പിരിച്വല്‍ പൊളിറ്റിക്‌സ് മോഡിയുമായിട്ടാണു ചേര്‍ന്നു നില്‍ക്കുന്നത് എന്നുമാണ് ഗുരുമൂര്‍ത്തി പറഞ്ഞത്. ഇതിനെ സാധൂകരിക്കുന്ന രീതിയിലാണു രജനിയുടെ നീക്കങ്ങളെങ്കില്‍ ന്യൂനപക്ഷങ്ങളുടെ വോട്ട് നേടാന്‍ കഴിയില്ല.

എങ്കിലും തമിഴ്‌നാട് രാഷ്ട്രീയം അടിമുടി മുങ്ങിക്കുളിച്ചിരിക്കുന്ന അഴിമതി തന്നെയാണു സ്‌റ്റൈല്‍ മറ്റന്റെയും കച്ചിത്തുരുമ്പ്. അദ്ദേഹം പ്രസംഗങ്ങളില്‍ ഇതു പലവട്ടം വ്യക്തമാക്കിയതുമാണ്. ജനാധിപത്യത്തിന്റെ പേരില്‍ രാഷ്ട്രീയക്കാര്‍ നമ്മുടെ സ്വന്തം പണവും ഭൂമിയുമാണ് കൊള്ളയടിക്കുന്നത് എന്നായിരുന്നു രജനി പറഞ്ഞത്. ജനങ്ങളില്‍ മാറ്റം കൊണ്ടുവരാന്‍ കഴിഞ്ഞില്ലെങ്കില്‍ അധികാരത്തിലെത്തിയാല്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ സ്ഥാനമൊഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം പ്രഖ്യാപനങ്ങള്‍ അദ്ദേഹത്തില്‍ കൂടുതല്‍ വിശ്വാസ്യതയുണ്ടാക്കാന്‍ സഹായിക്കുമെന്നാണു കരുതുന്നത്.

Rajini ലേറ്റായെങ്കിലും ലേറ്റസ്റ്റാ വന്തേന്‍! തമിഴ്‌നാട് രാഷ്ട്രീയം അടിമുടി കലങ്ങി മറിയുമ്പോള്‍ രജനിയുടെ രംഗപ്രവേശം; ദ്രാവിഡ രാഷ്ട്രീയത്തിന്റെ മണ്ണില്‍  ശിവാജി റാവു ഗെയ്ക്ക്‌വാദ് എന്ന രജനിയുടെ ആത്മീയ രാഷ്ട്രീയത്തിന് വിജയസാധ്യത എത്രമാത്രം?

1996 ലും രജനീകാന്ത് രാഷ്ട്രീയ താല്‍പര്യം വ്യക്തമാക്കിയിരുന്നു. അന്നു അണ്ണാ ഡി.എം.കെയുടെ ജയലളിതയ്‌ക്കെതിരേ ഡി.എം.കെയാണു പിന്തുണച്ചത്. പടുകൂറ്റന്‍ ജയമാണ് അന്നു കരുണാനിധിയും കൂട്ടരും നേടിയത്. രജനി തമിഴ്‌നാട്ടുകാരനല്ലെന്ന ആരോപണമാകും ആദ്യഘട്ടത്തില്‍ രാഷ്ട്രീയക്കാര്‍ ഉന്നയിക്കുക. എന്നാല്‍, മുഖ്യമന്ത്രിമാരായ എം.ജി.ആറും ജയലളിതയും തമിഴ്‌നാട്ടിനു പുറത്താണു ജനിച്ചതെന്ന മറുപടി ധാരാളമാകും. 2002ല്‍ കാവേരി നദീജല തര്‍ക്കത്തില്‍ കര്‍ണാടകത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ഉപവാസ സമരം നടത്തിയതും വിമര്‍ശകര്‍ക്കു മറുപടിയാകും. രാഷ്ട്രീയത്തിലെ ചേരിമാറ്റവും സ്‌െറ്റെല്‍ മന്നന് വഴങ്ങും. അണ്ണാ ഡി.എം.കെ. അധികാരത്തിലെത്തിയാല്‍ െദെവത്തിനുപോലും തമിഴ്‌നാടിന്റെ രക്ഷിക്കാന്‍ കഴിയില്ലെന്നു 1996 ല്‍ പ്രഖ്യാപിച്ച രജനീകാന്ത്, 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി- അണ്ണാ ഡി.എം.കെ മുന്നണിയെയാണു തുണച്ചത്.

കര്‍ണാടക-തമിഴ്‌നാട് അതിര്‍ത്തിയിലുളള നാച്ചിക്കുപ്പം എന്നഗ്രാമത്തിലേക്ക് കുടിയേറിയ മറാഠ കുടുംബത്തിലാണു രജനീകാന്തിന്റെ പിതാവായ റാണോജിറാവു ഗെയ്ക്‌വാദ് ജനിച്ചത്. അദ്ദേഹം പിന്നീട് ബംഗളുരുവിലേക്കു മാറി. 1950 ഡിസംബര്‍ 12 നാണു ശിവാജി റാവു ഗെയ്ക്ക്‌വാദ് എന്ന രജനീകാന്ത് ജനിച്ചത്. ശിവാജിയുടെ ഏഴാമത്തെ വയസില്‍ അമ്മ റാംബായി മരിച്ചു. ബംഗളുരുവിലെ ആചാര്യ പാഠശാലയിലും വിവേകാനന്ദ ബാലക് സംഘിലുമായിരുന്നു പഠനം. മകനെ തന്നെപ്പോലെ പോലീസ് കോണ്‍സ്റ്റബിള്‍ ആക്കണമെന്നായിരുന്നു റാണോജിറാവുവിന്റെ ആഗ്രഹം. എന്നാല്‍, വീട്ടില്‍ നിന്നും പണം മോഷ്ടിച്ച് സിനിമകള്‍ കാണുന്ന ശിവാജി അദ്ദേഹത്തെ ഞെട്ടിച്ചു. ഇതോടെയാണു ചെെന്നെയില്‍ അയച്ചു പഠിപ്പിക്കാന്‍ അദ്ദേഹം തീരുമാനിച്ചത്. കോളജില്‍ പോയി പഠിച്ചുമിടുക്കനായി വരാന്‍ അനുഗ്രഹവും നല്‍കി.

Rajnikanth ലേറ്റായെങ്കിലും ലേറ്റസ്റ്റാ വന്തേന്‍! തമിഴ്‌നാട് രാഷ്ട്രീയം അടിമുടി കലങ്ങി മറിയുമ്പോള്‍ രജനിയുടെ രംഗപ്രവേശം; ദ്രാവിഡ രാഷ്ട്രീയത്തിന്റെ മണ്ണില്‍  ശിവാജി റാവു ഗെയ്ക്ക്‌വാദ് എന്ന രജനിയുടെ ആത്മീയ രാഷ്ട്രീയത്തിന് വിജയസാധ്യത എത്രമാത്രം?

എന്നാല്‍, സിനിമയില്‍ മുഖംകാട്ടാനുള്ള ശ്രമമാണു ശിവാജി നടത്തിയത്. ചെറിയ ജോലികള്‍ ചെയ്തു പിടിച്ചു നില്‍ക്കുവാനുള്ള ശ്രമവും പരാജയപ്പെട്ടു. െകെയിലുണ്ടായിരുന്ന പണം തീര്‍ന്നപ്പോള്‍ ബംഗളുരുവിലേക്കു മടങ്ങി. മൂത്ത സഹോദരന്‍ സത്യനാരായണ റാവു മുന്‍െകെയെടുത്ത് കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍ കണ്ടക്ടറായി ജോലി സംഘടിപ്പിച്ചു നല്‍കി. എങ്കിലും നാടക നടനെന്ന നിലയില്‍ നിലയുറപ്പിക്കാനായിരുന്നു ശ്രമം. മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ അഭിനയ കോഴ്‌സില്‍ ചേരാന്‍ സഹായിച്ചത് കൂട്ടുകാരനായ രാജ് ബഹാദൂറാണ്. 1973-ല്‍ മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേര്‍ന്ന ശിവാജിക്ക് രണ്ടു വര്‍ഷത്തെ പഠനകാലത്ത് ആവശ്യമായ സാമ്പത്തിക സഹായങ്ങള്‍ ചെയ്തു കൊടുക്കാനും രാജ് ബഹാദൂര്‍ ശ്രദ്ധിച്ചിരുന്നു.

1975ല്‍ കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത ‘അപൂര്‍വ രാഗങ്ങള്‍’ എന്ന ചിത്രത്തിലൂടെയാണ് ശിവാജി റാവു തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ശിവാജി റാവുവിന്റെ പേര് രജനീകാന്ത് എന്ന് മാറ്റിയതും ബാലചന്ദറാണ്. ഇതേ വര്‍ഷം പുറത്തിറങ്ങിയ കന്നട ചിത്രമായ ‘കഥാ സംഗമ’യാണ് രജനിയുടെ ആദ്യ ചിത്രമായി കണക്കാക്കപ്പെടുന്നത്. എഴുപതുകളുടെ അവസാനത്തില്‍ കമല്‍ഹാസന്‍ നായകനായ ചിത്രങ്ങളില്‍ വില്ലന്‍ വേഷമായിരുന്നു രജനി.

ra-2 ലേറ്റായെങ്കിലും ലേറ്റസ്റ്റാ വന്തേന്‍! തമിഴ്‌നാട് രാഷ്ട്രീയം അടിമുടി കലങ്ങി മറിയുമ്പോള്‍ രജനിയുടെ രംഗപ്രവേശം; ദ്രാവിഡ രാഷ്ട്രീയത്തിന്റെ മണ്ണില്‍  ശിവാജി റാവു ഗെയ്ക്ക്‌വാദ് എന്ന രജനിയുടെ ആത്മീയ രാഷ്ട്രീയത്തിന് വിജയസാധ്യത എത്രമാത്രം?

ranjnikanth

1980-കളില്‍ അമിതാഭ് ബച്ചന്‍ ചിത്രങ്ങളുടെ റീമേക്കുകളിലൂടെ രജനി തമിഴ്‌നാട്ടില്‍ താരമായി. ഖുദ്-ദാര്‍, നമക് ഹലാല്‍, ലവാരീസ്, ത്രിശൂല്‍, കസ്‌മേ വാദേ തുടങ്ങിയ ബച്ചന്‍ ചിത്രങ്ങള്‍ പഠിക്കാത്തവന്‍, വേെലെക്കാരന്‍, പണക്കാരന്‍, മിസ്റ്റര്‍ ഭരത്, ധര്‍മത്തിന്‍ തെലെവന്‍ തുടങ്ങിയ പേരുകളില്‍ തമിഴില്‍ പുറത്തിറങ്ങി. 20 വര്‍ഷത്തിനുള്ളില്‍ ജപ്പാന്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങിലും അദ്ദേഹം താരമായി. 2007-ല്‍ പുറത്തിറങ്ങിയ ശിവാജി ദ് ബോസ് എന്ന ചിത്രം ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും ടോപ് ചാര്‍ട്ടില്‍ സ്ഥാനം പിടിക്കുന്ന ആദ്യ തമിഴ് ചിത്രമായി.

തമിഴിനു പുറമെ തെലുങ്ക്, കന്നട, മലയാളം, ഹിന്ദി, ബംഗാളി ചിത്രങ്ങളില്‍ രജനി അഭിനയിച്ചിട്ടുണ്ട്. അന്ധാ കാനൂന്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച അവിടെ ചുവടുറപ്പിക്കാനായില്ല. 1988-ല്‍ ഹോളിവുഡ് ചിത്രമായ ബ്ലഡ് സ്‌േറ്റാണിലും വേഷമിട്ടു. 1981 ഫെബ്രുവരി 26ന് രജനികാന്ത് ലതയെ വിവാഹം ചെയ്തു. രണ്ടു മക്കള്‍: ഐശ്വര്യ, സൗന്ദര്യ. യുവ നടന്‍ ധനുഷ് ആണ് ഐശ്വര്യയെ വിവാഹം ചെയ്തിരിക്കുന്നത്.