മമ്മൂട്ടിയെ വിമര്‍ശിച്ച ലേഖനം പോസ്റ്റ് ചെയ്ത സിനിമയിലെ വനിതാ സംഘടനയുടെ ഫേസ്ബുക്ക് പേജിന്റെ റേറ്റിങ് കുറയ്ക്കാനും ആസൂത്രിത നീക്കം; നടിമാര്‍ക്കു പിന്തുണയുമായി സാംസ്‌കാരിക ലോകം; കണ്ണു കുത്തിപ്പൊട്ടിച്ചാല്‍ കാഴ്ചപ്പാട് ഇല്ലാതാകില്ലെന്ന് കെ.ആര്‍. മീര

Date : January 3rd, 2018

കസബ വിവാദവുമായി ബന്ധപ്പെട്ട് മമ്മൂട്ടിയെ വിമര്‍ശിച്ചുകൊണ്ടു ദേശീയ മാധ്യമത്തില്‍ വന്ന ലേഖനം പോസ്റ്റ് ചെയ്ത വിമന്‍ സിനിമാ കലക്ടീവിന്റെ ഫേസ്ബുക്ക് പേജിനെതിരേ കാമ്പെയ്ന്‍. ‘2017 എന്നത് സിനിമാലോകത്തിന് വളരെ അര്‍ത്ഥവത്തായ വര്‍ഷമായിരുന്നു. മലയാളസിനിമയെ സംബന്ധിച്ചടത്തോളം ഒരു ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ വര്‍ഷമായിരുന്നു. സ്വാതന്ത്ര്യവും ജനാധിപത്യവും തുല്യതയും ഉറപ്പുവരുത്തുന്ന രീതിയിലാകട്ടെ ആ ഉയര്‍ത്തെഴുന്നേല്‍പ്പും വിമര്‍ശനങ്ങളും ചെന്നെത്തേണ്ടതെന്ന് ഞങ്ങള്‍ ആശംസിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണു ലേഖനം പോസ്റ്റ് ചെയ്തത്. ഇതു പിന്നീടു നീക്കം ചെയ്‌തെങ്കിലും സിനിമാ പ്രവര്‍ത്തകര്‍ അടക്കം വിമര്‍ശനവുമായി രംഗത്തു വന്നിരുന്നു.

നേരത്തേ, പാര്‍വതി അഭിനയിച്ച ‘മൈ സ്‌റ്റോറി’യെന്ന സിനിമയിലെ ഗാനം ഡിസ്‌ലൈക്ക് ചെയ്യണമെന്ന കാമ്പെയ്‌നുമായി ഒരുപറ്റം രംഗത്തു വന്നിരുന്നു. ഈ പാട്ടിനു കീഴില്‍ വളരെ മോശം കമന്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു. അറുപതിനായിരത്തിലേറെ ഡിസ്‌ലൈക്കുകളാണു ഗാനത്തിനു കിട്ടിയത്. ഇതിനു പിന്നില്‍ സംഘടിത ആസൂത്രണമുണ്ടെന്ന സൂചനയും പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണു പുതിയ വിവാദവും.

മലയാളത്തില്‍ നടിക്കെതിരായ ആക്രമണത്തിനുശേഷമുണ്ടായ പ്രശ്‌നങ്ങളും ഈ വിഷയങ്ങളില്‍ മമ്മൂട്ടിയെയും ദിലീപിനെയും കടന്നാക്രമിച്ചുമായിരുന്നു ‘ഡെയ്‌ലി ഒ’ എന്ന മാധ്യമത്തില്‍ വന്ന ലേഖനം. ഇതു പിന്നീടു നീക്കം ചെയ്യുകയുമുണ്ടായി. ഇത്തരമൊരു ലേഖനം പോസ്റ്റ് ചെയ്തതു പിഴവാണെന്നും അതുകൊണ്ടാണു നീക്കം ചെയ്തതെന്നും വ്യക്തമാക്കിയെങ്കിലും പേജ് ഡിസ്‌ലൈക്ക് ചെയ്യണമെന്ന ക്യാമ്പെയ്‌നുമായി ഒരുപറ്റം ആളുകള്‍ രംഗത്തിറങ്ങുകയായിരുന്നു. മമ്മൂട്ടിയെ വ്യക്തിപരമായി അപമാനിച്ചെന്നു ചൂണ്ടിക്കാട്ടിയായിരുന്നു റേറ്റിങ് കുറയ്ക്കാനുള്ള നീക്കം.

wcc- മമ്മൂട്ടിയെ വിമര്‍ശിച്ച ലേഖനം പോസ്റ്റ് ചെയ്ത സിനിമയിലെ വനിതാ സംഘടനയുടെ ഫേസ്ബുക്ക് പേജിന്റെ റേറ്റിങ് കുറയ്ക്കാനും ആസൂത്രിത നീക്കം; നടിമാര്‍ക്കു പിന്തുണയുമായി സാംസ്‌കാരിക ലോകം; കണ്ണു കുത്തിപ്പൊട്ടിച്ചാല്‍ കാഴ്ചപ്പാട് ഇല്ലാതാകില്ലെന്ന് കെ.ആര്‍. മീര

ഡബ്ല്യു.സി.സി പോസ്റ്റ് ചെയ്ത ശേഷം പിന്‍വലിച്ച ലേഖനം

 

പേജിനെതിരേ സംഘടിതമായ ആക്രമണമാണ് നടക്കുന്നതെന്നും വ്യക്തമാണ്. ‘7.8 കെ’ റിവ്യൂകളാണ് പേജിനു കിട്ടിയത്. ഇതില്‍ 1000 എണ്ണം ചൊവ്വാഴ്ച മാത്രം റേറ്റിങ് ഒന്ന് രേഖപ്പെടുത്തിയതാണ്. നിലവില്‍ ഇത് 5000 ആയിട്ടുമുണ്ട്. ‘ഫ…ങ് പേജ്, ഈ പേജ് സമൂഹത്തിനു നാണക്കേടാണ്… ഇവര്‍ നല്ലയാളുകളെ അപകീര്‍ത്തിപ്പെടുത്തുന്നു’ എന്നായിരുന്നു ഒരു ഫേസ്ബുക്ക് യൂസറുടെ കമന്റ്്.

എന്നാല്‍, പ്രചാരണം ശക്തമാകുമ്പോഴും പേജിനെ അനുകൂലിച്ചു നിരവധിപ്പേര്‍ രംഗത്തു വന്നിട്ടുണ്ട്. ഇവര്‍ പേജിന് 5സ്റ്റാര്‍ റേറ്റിങ് നല്‍കി. ഏറ്റവുമൊടുവില്‍ എഴുത്തുകാരി കെ.ആര്‍ മീരയും ഡബ്ലിയു.സി.സിക്കു പിന്തുണയുമായി രംഗത്തുവന്നു. തൊഴിലെടുക്കാനും യാത്ര ചെയ്യാനും ജീവിക്കാനുമുള്ള മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി തങ്ങളല്ലാതെ മറ്റാരും ശബ്ദമുയര്‍ത്തുകയില്ല എന്ന തിരിച്ചറിവില്‍ മുന്നോട്ടു വന്ന സ്ത്രീകളുടെ ഒത്തുചേരലാണ് ഡബ്ല്യു.സി.സിയെന്ന് കെ ആര്‍ മീര പറഞ്ഞു; ‘കണ്ണു കുത്തിപ്പൊട്ടിച്ചെന്നു കരുതി കാഴ്ചപ്പാട് ഇല്ലാതാകുമോ?’

‘ഡെയ്‌ലി ഒ’യില്‍ വന്ന ലേഖനം വായിക്കാം

മറ്റൊരു സംഘടനയുടെയും പോഷക സംഘടനയല്ല. ഡബ്ലിയു.സി.സിക്കു പുരുഷന്‍മാരായ രക്ഷാധികാരികളോ വഴികാട്ടികളോ ഇല്ല. സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് ഒരു സംഘടന രൂപീകരിക്കാമെന്നും തങ്ങള്‍ക്കു വേണ്ടി സംസാരിക്കാന്‍ മറ്റാരെയും ആവശ്യമില്ലെന്നും തെളിയിച്ച സംഘടനയാണ്. ഡബ്ല്യു.സി.സിയെന്നു മീര ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. അതുകൊണ്ട്, ആ സംഘടന എക്കാലവും നിലനില്‍ക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. അത് ഒരു ചരിത്ര ദൗത്യത്തിന്റെ പൂര്‍ത്തീകരണമാണ്.ആസൂത്രിതമായി ആ പേജ് ഡിസ് ലൈക്ക് ചെയ്യുന്നതും അംഗങ്ങളെ തെറി വിളിക്കുന്നതും കൊണ്ട് പ്രയോജനമൊന്നുമില്ലെന്നും മീര വ്യക്തമാക്കി.

krmeera മമ്മൂട്ടിയെ വിമര്‍ശിച്ച ലേഖനം പോസ്റ്റ് ചെയ്ത സിനിമയിലെ വനിതാ സംഘടനയുടെ ഫേസ്ബുക്ക് പേജിന്റെ റേറ്റിങ് കുറയ്ക്കാനും ആസൂത്രിത നീക്കം; നടിമാര്‍ക്കു പിന്തുണയുമായി സാംസ്‌കാരിക ലോകം; കണ്ണു കുത്തിപ്പൊട്ടിച്ചാല്‍ കാഴ്ചപ്പാട് ഇല്ലാതാകില്ലെന്ന് കെ.ആര്‍. മീര

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കുറേക്കാലം മുമ്പ് ഞാന്‍ ഒരു തീരുമാനമെടുത്തു.വനിതാ സംഘടനകളുടെ യോഗങ്ങളിലും വലിയ സംഘടനകളുടെ വനിതാ സമ്മേളനങ്ങളിലും പങ്കെടുക്കുകയില്ല. കാരണം, ഇവ വലിയ തട്ടിപ്പുകളാണ്. പ്രധാന സംഘടനയുടെ പ്രധാന ഭാരവാഹി സ്ഥാനങ്ങള്‍ സ്ത്രീകള്‍ക്കു വിട്ടു കൊടുക്കാന്‍ തയ്യാറല്ലാത്തവര്‍ നടത്തുന്ന ജനാധിപത്യധ്വംസനം.

വര്‍ഷത്തിലൊരിക്കല്‍ സ്റ്റേജില്‍ കയറാനും എന്തെങ്കിലും പറയാനും സാധിച്ചാല്‍ പെണ്ണുങ്ങള്‍ക്ക് ഒരു റിലാക്‌സേഷന്‍ കിട്ടുന്നെങ്കില്‍ ആയിക്കോട്ടെ എന്ന ആണ്‍ അധികാരികളുടെ ഔദാര്യം. കുട്ടികളുടെ പാര്‍ലമെന്റ്, കുട്ടികളുടെ പ്രധാനമന്ത്രി എന്നൊക്കെ പറയുന്നതു പോലെയേയുള്ളൂ, ഇവര്‍ക്കൊക്കെ പെണ്ണുങ്ങളുടെ സംഘടനകളും പെണ്ണുങ്ങളായ ഭാരവാഹികളും.

രാഷ്ട്രീയ പാര്‍ട്ടികളുടെ വനിതാ സംഘടനകളുടെ അവസ്ഥയാണ് ഏറ്റവും ദയനീയം. നമ്മുടെ രാജ്യത്തെ ഭരണഘടനയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്നുണ്ടെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ വനിതാ സംഘടനകള്‍ ആദ്യം ചെയ്യേണ്ടത് സ്വന്തം സംഘടനകള്‍ പിരിച്ചു വിടുകയാണ്.

സ്വന്തം പാര്‍ട്ടിയുടെ പ്രധാന ഭാരവാഹി സ്ഥാനങ്ങള്‍ പിടിച്ചു വാങ്ങാന്‍ കഴിയാത്തവരാണോ നാട്ടിലെ മുഴുവന്‍ മഹിളകളുടെയും അവകാശങ്ങള്‍ നടത്തിയെടുക്കുന്നത്?. സംവരണ ബില്‍ പാസ്സാക്കുന്നതു പോകട്ടെ, ഇത്രയും രാഷ്ട്രീയ പാര്‍ട്ടികളും അവര്‍ക്കൊക്കെ വനിതാ സംഘടനകളും ഉണ്ടായിട്ടും സ്വാതന്ത്ര്യത്തിന്റെ എഴുപതു വര്‍ഷങ്ങള്‍ക്കുശേഷവും ഇന്നും രാജ്യത്തെ സ്ത്രീകള്‍ക്കു നിര്‍ഭയം വഴി നടക്കാനുള്ള അവകാശം നേടിയെടുക്കാന്‍ പോലും സാധിച്ചില്ല എന്നതു മാത്രം മതി, ഇവ എത്ര പ്രയോജന രഹിതമാണ് എന്നു വ്യക്തമാകാന്‍.

പക്ഷേ, കേരളത്തില്‍ ഒരു വനിതാ സംഘടനയുടെ രൂപീകരണം എന്നെ അങ്ങേയറ്റം ആനന്ദിപ്പിച്ചു. എന്റെ കാഴ്ചപ്പാടില്‍, 2017ലെയും ഈ മിലേനിയത്തിലെ തന്നെയും ഏറ്റവും പ്രധാനപ്പെട്ട ചുവടുവയ്പാണ്, ആ സംഘടനയുടെ രൂപീകരണം.

മലയാള സിനിമയിലെ സ്ത്രീകളുടെ സംഘടന. വിമന്‍ കളക്ടീവ് ഇന്‍ സിനിമ എന്ന ഡബ്ല്യു.സി.സി. മലയാള സിനിമാലോകത്തെ അവസ്ഥ വച്ചു നോക്കുമ്പോള്‍ അത്തരമൊരു സംഘടന സ്വപ്നം കാണാന്‍ അസാമാന്യ ധൈര്യം തന്നെ വേണം. കാരണം ആണ്‍ അധികാരികള്‍ തങ്ങളുടെ കൂട്ടത്തിലെ ‘ വെറും ‘ പെണ്ണുങ്ങള്‍ക്കു ദയാവായ്‌പോടെ സമ്മാനിച്ച ഒരു സമാശ്വാസ സമ്മാനമല്ല, ഈ സംഘടന.

തൊഴിലെടുക്കാനും യാത്ര ചെയ്യാനും ജീവിക്കാനുമുള്ള മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി തങ്ങളല്ലാതെ മറ്റാരും ശബ്ദമുയര്‍ത്തുകയില്ല എന്ന തിരിച്ചറിവില്‍ മുന്നോട്ടു വന്ന സ്ത്രീകളുടെ ഒത്തുചേരലാണ്. ഡബ്ല്യു.സി.സി മറ്റൊരു സംഘടനയുടെയും പോഷക സംഘടനയല്ല. WCC ക്കു പുരുഷന്‍മാരായ രക്ഷാധികാരികളോ വഴികാട്ടികളോ ഇല്ല. സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് ഒരു സംഘടന രൂപീകരിക്കാമെന്നും തങ്ങള്‍ക്കു വേണ്ടി സംസാരിക്കാന്‍ മറ്റാരെയും ആവശ്യമില്ലെന്നും തെളിയിച്ച സംഘടനയാണ്.

അതുകൊണ്ട്, ആ സംഘടന എക്കാലവും നിലനില്‍ക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. അത് ഒരു ചരിത്ര ദൗത്യത്തിന്റെ പൂര്‍ത്തീകരണമാണ്.ആസൂത്രിതമായി ആ പേജ് ഡിസ് ലൈക്ക് ചെയ്യുന്നതും അംഗങ്ങളെ തെറി വിളിക്കുന്നതും കൊണ്ട് പ്രയോജനമൊന്നുമില്ല. കണ്ണു കുത്തിപ്പൊട്ടിച്ചെന്നു കരുതി കാഴ്ചപ്പാട് ഇല്ലാതാകുമോ? ഡബ്ല്യു.സി.സി പേജിന് എക്‌സലന്റ് റേറ്റിങ് കൊടുത്തു കൊണ്ട് 2018 ആരംഭിക്കുമ്പോള്‍, എനിക്ക് എന്തൊരു റിലാക്‌സേഷന്‍ !

email മമ്മൂട്ടിയെ വിമര്‍ശിച്ച ലേഖനം പോസ്റ്റ് ചെയ്ത സിനിമയിലെ വനിതാ സംഘടനയുടെ ഫേസ്ബുക്ക് പേജിന്റെ റേറ്റിങ് കുറയ്ക്കാനും ആസൂത്രിത നീക്കം; നടിമാര്‍ക്കു പിന്തുണയുമായി സാംസ്‌കാരിക ലോകം; കണ്ണു കുത്തിപ്പൊട്ടിച്ചാല്‍ കാഴ്ചപ്പാട് ഇല്ലാതാകില്ലെന്ന് കെ.ആര്‍. മീരpinterest മമ്മൂട്ടിയെ വിമര്‍ശിച്ച ലേഖനം പോസ്റ്റ് ചെയ്ത സിനിമയിലെ വനിതാ സംഘടനയുടെ ഫേസ്ബുക്ക് പേജിന്റെ റേറ്റിങ് കുറയ്ക്കാനും ആസൂത്രിത നീക്കം; നടിമാര്‍ക്കു പിന്തുണയുമായി സാംസ്‌കാരിക ലോകം; കണ്ണു കുത്തിപ്പൊട്ടിച്ചാല്‍ കാഴ്ചപ്പാട് ഇല്ലാതാകില്ലെന്ന് കെ.ആര്‍. മീര0facebook മമ്മൂട്ടിയെ വിമര്‍ശിച്ച ലേഖനം പോസ്റ്റ് ചെയ്ത സിനിമയിലെ വനിതാ സംഘടനയുടെ ഫേസ്ബുക്ക് പേജിന്റെ റേറ്റിങ് കുറയ്ക്കാനും ആസൂത്രിത നീക്കം; നടിമാര്‍ക്കു പിന്തുണയുമായി സാംസ്‌കാരിക ലോകം; കണ്ണു കുത്തിപ്പൊട്ടിച്ചാല്‍ കാഴ്ചപ്പാട് ഇല്ലാതാകില്ലെന്ന് കെ.ആര്‍. മീര0google മമ്മൂട്ടിയെ വിമര്‍ശിച്ച ലേഖനം പോസ്റ്റ് ചെയ്ത സിനിമയിലെ വനിതാ സംഘടനയുടെ ഫേസ്ബുക്ക് പേജിന്റെ റേറ്റിങ് കുറയ്ക്കാനും ആസൂത്രിത നീക്കം; നടിമാര്‍ക്കു പിന്തുണയുമായി സാംസ്‌കാരിക ലോകം; കണ്ണു കുത്തിപ്പൊട്ടിച്ചാല്‍ കാഴ്ചപ്പാട് ഇല്ലാതാകില്ലെന്ന് കെ.ആര്‍. മീര0twitter മമ്മൂട്ടിയെ വിമര്‍ശിച്ച ലേഖനം പോസ്റ്റ് ചെയ്ത സിനിമയിലെ വനിതാ സംഘടനയുടെ ഫേസ്ബുക്ക് പേജിന്റെ റേറ്റിങ് കുറയ്ക്കാനും ആസൂത്രിത നീക്കം; നടിമാര്‍ക്കു പിന്തുണയുമായി സാംസ്‌കാരിക ലോകം; കണ്ണു കുത്തിപ്പൊട്ടിച്ചാല്‍ കാഴ്ചപ്പാട് ഇല്ലാതാകില്ലെന്ന് കെ.ആര്‍. മീര