അന്നു ഭാര്യ ഹിജാബ് ധരിച്ചില്ലെന്ന്, ഇന്നു ശിവലിംഗത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തു പുതുവത്സരം ആശംസിച്ചെന്ന്; മുന്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ മതമൗലിക വാദികളുടെ ഹേറ്റ് കാമ്പെയ്ന്‍; സമ്മര്‍ദത്തെ തുടര്‍ന്നു ചിത്രം പിന്‍വലിച്ച് താരം

Date : January 5th, 2018

മുന്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കെതിരേ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ഹേറ്റ് കാമ്പെയ്ന്‍. കഴിഞ്ഞ വര്‍ഷം ഭാര്യ ഹിജാബ് ധരിക്കാതെ ഫോട്ടോയ്ക്കു പോസ് ചെയ്യാതിരുന്നതായിരുന്നു സദാചാരക്കമ്മിറ്റിക്കാരുടെ പ്രശ്‌നമെങ്കില്‍ ഇക്കുറി പുതുവത്സരം ആശംസിച്ചു ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രമാണു വിവാദമായത്. ട്രോള്‍ കനത്തതോടെ ഷമി ചിത്രം പിന്‍വലിക്കുകയും ചെയ്തു.

പൂക്കള്‍മൂടിയ ശിവലിംഗത്തിനു ചുറ്റും പൂക്കള്‍കൊണ്ടുതന്നെ ‘ഹാപ്പി ന്യൂ ഇയര്‍’ എന്നെഴുതിയ ചിത്രം പങ്കിട്ടതാണു മതമൗലികവാദികള്‍ക്കു സഹിക്കാന്‍ കഴിയാതെ പോയത്. ഒരു പുതുവര്‍ഷം ഒരിക്കല്‍ കൂടി സന്തോഷത്തെയും നല്ലതിനെയും പുതുക്കുകയാണ്. സന്തോഷം നിറഞ്ഞ ഹൃദയം ഉണ്ടാകട്ടെ’ എന്നര്‍ഥം വരുന്ന തരത്തിലായിരുന്നു ഇതോടൊപ്പം നല്‍കിയ സന്ദേശം.

mohammed-shami-twitter_ അന്നു ഭാര്യ ഹിജാബ് ധരിച്ചില്ലെന്ന്, ഇന്നു ശിവലിംഗത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തു പുതുവത്സരം ആശംസിച്ചെന്ന്; മുന്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ മതമൗലിക വാദികളുടെ ഹേറ്റ് കാമ്പെയ്ന്‍; സമ്മര്‍ദത്തെ തുടര്‍ന്നു ചിത്രം പിന്‍വലിച്ച് താരം

എന്നാല്‍, ഇസ്ലാമിക വിരുദ്ധമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ട്വിറ്ററില്‍ ആക്രമണം കനത്തത്. സ്വന്തം മതത്തെയും ആചാരത്തെയും താഴ്ത്തിക്കെട്ടുകയാണു ഷമി ചെയ്തതെന്നായിരുന്നു പ്രധാന വാദം. ഇക്കുറി സമ്മര്‍ദം താങ്ങാനാകാതെ വന്നതോടെ ചിത്രം ഡിലീറ്റ് ചെയ്യേണ്ടിയും വന്നു.

കഴിഞ്ഞ വര്‍ഷം ഹിജാബ് ധരിക്കാതെ ഷമിയുടെ ഭാര്യ ഫോട്ടോയ്ക്ക് പോസ് ചെയ്തതിനെതിരെ വന്ന വിമര്‍ശനങ്ങള്‍ക്കു ചുട്ട മറുപടിയുമായി ഷമി രംഗത്തു വന്നിരുന്നു. ഭാര്യയും മകളും തന്റെ ജീവിതത്തിന്റെ ഭാഗമാണെന്നും എന്ത് ചെയ്യാമെന്നും ചെയ്തു കൂടെന്നും തനിക്കു നന്നായി അറിയാമെന്നുമായിരുന്നു ഷമിയുടെ ട്വീറ്റ്. എത്ര നന്നായാണ് പരുമാറുന്നതെന്ന് വിമര്‍ശകര്‍ സ്വയം പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

shami-gm അന്നു ഭാര്യ ഹിജാബ് ധരിച്ചില്ലെന്ന്, ഇന്നു ശിവലിംഗത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തു പുതുവത്സരം ആശംസിച്ചെന്ന്; മുന്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ മതമൗലിക വാദികളുടെ ഹേറ്റ് കാമ്പെയ്ന്‍; സമ്മര്‍ദത്തെ തുടര്‍ന്നു ചിത്രം പിന്‍വലിച്ച് താരം

സിഡംബറിലായിരുന്നു മുഹമ്മദ് ഷമി ഭാര്യ ഹസിന്‍ ജിഹാനുമൊപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയതത്. മനോഹരമായ നിമിഷങ്ങള്‍ എന്നായിരുന്നു ഫേസ്ബുക്കില്‍ കുടുംബത്തോടൊപ്പം നില്‍ക്കുന്ന ഫോട്ടയ്ക്ക് ഷമി നല്‍കിയ തലക്കെട്ട്. എന്നാല്‍ തുടര്‍ന്നുളള നിമിഷങ്ങള്‍ അത്ര മനോഹരമായിരുന്നില്ല ഷമിക്ക്. ഷമിയുടെ ഭാര്യ ഹിജാബ് ധരിച്ചില്ലെന്നും കയ്യില്ലാത്ത വസ്ത്രം ഇട്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യരുതായിരുന്നെന്നും ഒരു വിഭാഗമാളുകള്‍ വാളോങ്ങി.

ആയിരത്തിലേറെ കമന്റുകളായിരുന്നു ഷമിക്കെതിരെ വന്നത്. ഇതോടെയാണ് താരം മറുപടിയുമായി വന്നത്. ഷമിക്കു പിന്തുണയുമായി മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫും രംഗത്തെത്തി. ‘ഷമിയെ പൂര്‍ണ്ണമായി പിന്തുണക്കുന്നു. ഇതിനേക്കാള്‍ വലിയ പ്രശ്‌നങ്ങള്‍ രാജ്യത്തുണ്ട്. അല്‍പ്പം വിവേകം കാണിക്കു’ എന്നായിരുന്നു കൈഫിന്റെ ട്വീറ്റ്.