വെടിക്കെട്ട് മത്സരത്തില്‍ റെക്കോഡുകള്‍ കടത്തിവെട്ടി കോഹ്ലി; ഐപിഎല്ലിനായി ആര്‍സിബി വിരാടിനെ നിലനിര്‍ത്തിയത് 17 കോടിക്ക്; തൊട്ടു പിന്നില്‍ 16 കോടിയുമായി യുവരാജ്; രോഹിത്തിനും ധോണിക്കും 15 കോടി വില

Date : January 5th, 2018

ന്യൂഡല്‍ഹി: വിദേശ താരങ്ങളെയും ഇന്ത്യന്‍ താരങ്ങളെയും കടത്തിവെട്ടി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ഐപിഎല്ലിലെ വിലകൂടിയ താരം. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ടീമില്‍ നിലനിര്‍ത്തുന്നതിനു കോഹ്ലിക്കായി ചെലവിട്ടതു 17 കോടിയാണ്. ഏപ്രില്‍ അഞ്ചിനു തുടങ്ങുന്ന ട്വന്റി 20 ടീമില്‍ വെടിക്കെട്ടുതിര്‍ക്കാന്‍ കോഹ്ലിയെക്കഴിഞ്ഞു മറ്റാരുമുണ്ടാകാന്‍ സാധ്യതയില്ല. ഡല്‍ഹി ഡെയര്‍ ഡെവിള്‍സില്‍നിന്നും ആര്‍സിബിയിലെത്തിച്ച യുവരാജ് സിങ്ങാണു തൊട്ടടുത്ത വിലകൂടിയ താരം. 16 കോടിയാണ് യുവരാജിന്റെ വില. എബി ഡിവില്ലിയേഴ്‌സിനെയും ആര്‍സിബി ടീമില്‍ ഉറപ്പിച്ചു.

dhoni വെടിക്കെട്ട് മത്സരത്തില്‍ റെക്കോഡുകള്‍ കടത്തിവെട്ടി കോഹ്ലി; ഐപിഎല്ലിനായി ആര്‍സിബി വിരാടിനെ നിലനിര്‍ത്തിയത് 17 കോടിക്ക്; തൊട്ടു പിന്നില്‍ 16 കോടിയുമായി യുവരാജ്; രോഹിത്തിനും ധോണിക്കും 15 കോടി വില

ചെന്നൈ സൂപ്പര്‍ കിങ്ങ് മുന്‍ ക്യാപ്റ്റന്‍ ധോണിക്കായി ചെലവിട്ടത് 15 കോടിയാണ്. മുംബൈ രോഹിത്തിനായും 15 കോടി ഇറക്കി. ഡേവിഡ് വാര്‍ണര്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്) സ്റ്റീവ് സ്മിത്ത് (രാജസ്ഥാന്‍ റോയല്‍സ്) എന്നിവര്‍ക്കു 12 കോടിയാണു വില.

പുനെയില്‍ കളിക്കാന്‍ ബെന്‍ സ്‌റ്റോക്‌സിനു നല്‍കിയ 14.50 കോടിയായിരുന്നു ഇതുവരെ ഒരു താരത്തിനു കിട്ടുന്ന ജാക്‌പോട്ട്. ബംഗളുരുവില്‍ നടന്ന ലേലത്തിലായിരുന്നു ബെന്‍ സ്‌റ്റോക്‌സിനു മിന്നും വില കിട്ടിയത്. എന്നാല്‍, 2016 മുതല്‍ കോഹ്ലിയുടെ പ്രകടനമാണ് വിലക്കയറ്റത്തിനു പിന്നില്‍. 18 രാജ്യാന്തര സെഞ്ചുറികളും 5500 റണ്‍സുമാണ് വിരാട് അടിച്ചുകൂട്ടിയത്. ഇതിനു മുമ്പ് മറ്റൊരു താരവും ഒരു ഐപിഎല്ലില്‍ നേടാത്ത റണ്‍സാണു കോഹ്ലി നേടിയത്. 16 മാച്ചുകളില്‍നിന്നായി 973 റണ്‍സ്. ബാറ്റിങ് ആവറേജ് 81.08 ആയി.

aus-captain-steve-smith-in- വെടിക്കെട്ട് മത്സരത്തില്‍ റെക്കോഡുകള്‍ കടത്തിവെട്ടി കോഹ്ലി; ഐപിഎല്ലിനായി ആര്‍സിബി വിരാടിനെ നിലനിര്‍ത്തിയത് 17 കോടിക്ക്; തൊട്ടു പിന്നില്‍ 16 കോടിയുമായി യുവരാജ്; രോഹിത്തിനും ധോണിക്കും 15 കോടി വില

നാലു സെഞ്ചുറികളും കോഹ്ലി നേടി. ഇതുവരെ ഒരു സീസണിലെ സെഞ്ചുറികളുടെ എണ്ണം കവച്ചുവയ്ക്കാന്‍ മറ്റൊരു താരത്തിനും കഴിഞ്ഞിട്ടില്ല. കടുത്ത ഫൈനല്‍ പ്രതീക്ഷകള്‍ക്കിടയിലാണു വാര്‍ണറുടെ ഹൈദരാബാദിനോടു തോറ്റത്. 2017ല്‍ തോളെല്ലിലെ പരുക്കിനെത്തുടര്‍ന്നു നാലു മത്സരം കളിക്കാന്‍ കഴിയാതിരുന്ന കോഹ്ലി, 10 കളികളില്‍നിന്ന് 308 റണ്‍സാണു നേടിയത്.

കഴിഞ്ഞ വര്‍ഷം മിന്നുന്ന താരമായി മാറിയതും കോഹ്ലിയാണ്. നാലു ടെസ്റ്റ് സീരിസില്‍നിന്നായി ഒരു ഡബ്ലിള്‍ സെഞ്ചുറിയും നേടി. പിന്നീടു ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യയില്‍ നടന്ന മൂന്നു ടെസ്റ്റുകളില്‍നിന്നായി 610 റണ്‍സും നേടി. ഏകദിനത്തിലും കോഹ്ലിതന്നെയാണു റണ്‍വേട്ടക്കാരന്‍. 26 മാച്ചുകളില്‍നിന്നു 1460 റണ്‍സ് കോഹ്ലി നേടി. ഇതില്‍ 6 സെഞ്ചുറികളും ഏഴ് അര്‍ധസെഞ്ചുറികളുമുണ്ട്. നിലവില്‍ 32 സെഞ്ചുറികള്‍ കോഹ്ലിയുടെ പേരിലുണ്ട്. സച്ചിന്റെ 49 സെഞ്ചുറികളെന്ന റെക്കോഡ് കോഹ്ലി പുഷ്പം പോലെ കടത്തിവെട്ടുമെന്നാണു നിഗമനങ്ങള്‍.

ഐപില്‍ ലേലം ജനുവരി 27നും 28നും ബംഗളുരുവിലാണു നടക്കുക. ഇക്കുറി സാലറി ക്യാപ് 80 കോടിയാണ്. അടുത്തവര്‍ഷം 82 കോടിയും 2020ല്‍ 85 കോടിയുമാണ് സാലറി ക്യാപ്. ഓരോ സീസസിലെയും സാലറി ക്യാപ്പിന്റെ 75 ശതമാനമാണ് കുറഞ്ഞ തുക. മുന്‍ താരങ്ങളെ ടീമില്‍ നിലനിര്‍ത്താന്‍ പരമാവധി 33 കോടിയാണു ചെലവഴിക്കാവുന്നത്.