‘രാത് ഔര്‍ ദിന്‍’ റീമേക്കില്‍ അഭിനയിക്കാന്‍ ഐശ്വര്യ റായ് ആവശ്യപ്പെട്ട പ്രതിഫലം കേട്ടാല്‍ ഞെട്ടും; നര്‍ഗീസ് അനശ്വരമാക്കിയ വേഷം ചെയ്യാന്‍ ചോദിച്ചതു 10 കോടി; നാല്‍പതു കഴിഞ്ഞിട്ടും നായികാ വേഷത്തില്‍ സൗന്ദര്യ റാണിക്കു വന്‍ ഡിമാന്‍ഡ്

Date : January 6th, 2018

ന്യൂഡല്‍ഹി: നാല്‍പതു പിന്നിട്ടിട്ടും നായികാ പദവിയില്‍ തുടരുന്ന ബോളിവുഡ് സുന്ദരി ഐശ്വര്യാ റായി പുതിയ ചിത്രത്തിനായി ചോദിച്ച പ്രതിഫലം കേട്ടാല്‍ ഞെട്ടും. മുംബൈ മിററിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് നിര്‍മാതാവ് പ്രീര്‍ണ അറോറയോട് ഐശ്വര്യ ആവശ്യപ്പെട്ടതു പത്തു കോടി രൂപയാണ്! 1967ല്‍ നര്‍ഗീസ് നായികയായി പുറത്തിറങ്ങിയ ത്രില്ലറായ ‘രാത് ഔര്‍ ദിന്‍’ എന്ന ചിത്രത്തിന്റെ റീമേക്കിനു വേണ്ടിയാണ് ഐശ്വര്യ കൂറ്റന്‍ പ്രതിഫലം ആവശ്യപ്പെട്ടത്. നര്‍ഗീസിന്റെ വേഷമാകും ഐശ്വര്യക്കും.

aishwarya3 'രാത് ഔര്‍ ദിന്‍' റീമേക്കില്‍ അഭിനയിക്കാന്‍ ഐശ്വര്യ റായ് ആവശ്യപ്പെട്ട പ്രതിഫലം കേട്ടാല്‍ ഞെട്ടും; നര്‍ഗീസ് അനശ്വരമാക്കിയ വേഷം ചെയ്യാന്‍ ചോദിച്ചതു 10 കോടി; നാല്‍പതു കഴിഞ്ഞിട്ടും നായികാ വേഷത്തില്‍ സൗന്ദര്യ റാണിക്കു വന്‍ ഡിമാന്‍ഡ്

സിനിമയില്‍ ഇരട്ട വേഷത്തില്‍ പ്രത്യക്ഷപ്പെടേണ്ടി വരുന്നതുകൊണ്ടാണ് ഇത്രയും പ്രതിഫലമെന്നു സൂചന. പ്രീര്‍ണ അറോറയും എന്‍. അര്‍ജുനും ഉടമസ്ഥാവകാശം വഹിക്കുന്ന ക്രിയാര്‍ജ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് സിനിമ നിര്‍മിക്കുന്നത്. ഈ സിനിമയ്ക്കുവേണ്ടി വലിയ ഒരുക്കങ്ങള്‍ ആവശ്യമുണ്ട്. ഐശ്വര്യക്കു മറ്റു സിനിമകള്‍ മാറ്റി വയ്‌ക്കേണ്ടിയും വരും. കഴിഞ്ഞവര്‍ഷം നിരവധി സിനിമകളില്‍ ഐശ്വര്യ വേഷമിട്ടു. സര്‍ബ്ജിത്ത്, ഏ ദില്‍ഹെ മുശ്കില്‍ എന്നിയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഹിറ്റുകള്‍. ഫന്നെ ഖാന്‍ എന്ന ചിത്രമാണ് റിലീസിന് ഒരുങ്ങുന്നത്. നേരത്തേ, സിനിമയില്‍ അഭിനയിക്കുന്നതിനു സഞ്ജയ് ദത്തിന്റെ ഡേറ്റും കിട്ടിയെന്നു നിര്‍മാതാക്കള്‍ അറിയിച്ചിരുന്നു.

ബോളിവുഡില്‍ ഇത്രകാലം നായികാ പദവിയില്‍ തുടരുന്ന ഒരു നടിയില്ലെന്നുതന്നെവേണം പറയാന്‍. നാല്‍പതു കഴിഞ്ഞിട്ടും അവരുടെ സൗന്ദര്യത്തിനും അല്‍പംപോലും ഉടവുതട്ടിയിട്ടില്ല. നിലപാടുകളില്‍ സൂക്ഷ്മത പുലര്‍ത്തുന്നതിനും വിമര്‍ശനങ്ങള്‍ക്കു അവധാനതയോടെ മറുപടി പറയുന്നതും നാമൊരുപാടു കണ്ടു. അടുത്തിടെ പുറത്തിറങ്ങിയ എ ദില്‍ ഹെ മുശ്കിലില്‍ ഉറുദു കവയിത്രിയായിട്ടാണ് ഐശ്വര്യ പ്രത്യക്ഷപ്പെട്ടത്.

aishwarya_rai_crazy-normal-1 'രാത് ഔര്‍ ദിന്‍' റീമേക്കില്‍ അഭിനയിക്കാന്‍ ഐശ്വര്യ റായ് ആവശ്യപ്പെട്ട പ്രതിഫലം കേട്ടാല്‍ ഞെട്ടും; നര്‍ഗീസ് അനശ്വരമാക്കിയ വേഷം ചെയ്യാന്‍ ചോദിച്ചതു 10 കോടി; നാല്‍പതു കഴിഞ്ഞിട്ടും നായികാ വേഷത്തില്‍ സൗന്ദര്യ റാണിക്കു വന്‍ ഡിമാന്‍ഡ്

സിനിമകള്‍ നിരവധിയുണ്ടായിട്ടും അമ്മയായതിനുശേഷം കുഞ്ഞിനുവേണ്ടി മുഴുവന്‍ സമയം നീക്കിവച്ച് മാതൃകകാട്ടി. ആരാധ്യക്ക് ഈ മാസം കഴിയുമ്പോള്‍ അഞ്ചു വയസു തികയും. ഈ സാഹര്യത്തിലാണ് ഇവര്‍ വീണ്ടും വെള്ളിത്തിരയില്‍ എത്തിയതും. നടിയെന്ന നിലയിലും കുടുംബിനിയെന്ന നിലയിലും മാതൃകാപരമായ രീതിയാണ് ഇവര്‍ അവലംബിച്ചത്.

ഇവരുടെ ആദ്യ ചലച്ചിത്രം 1997ല്‍ മണിരത്‌നം സംവിധാനം ചെയ്ത ഇരുവര്‍ ആയിരുന്നു. വാണിജ്യസിനിമകളില്‍ ഐശ്വര്യയുടെ ആദ്യ വിജയം നേടിയ ചലച്ചിത്രം 1998ല്‍ പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രം ജീന്‍സ് ആണ്. സഞ്ചയ് ലീലാ ബന്‍സാലിയുടെ ഹം ദില്‍ ദേ ചുകേ സനം എന്ന സിനിമയിലൂടെ ഐശ്വര്യ ബോളിവുഡ് സിനിമാലോകത്ത് എത്തി. ഈ സിനിമയിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ പുരസ്‌കാരം ലഭിച്ചു. തുടര്‍ന്ന് സഞ്ചയ് ലീലാ ബന്‍സാലിയുടെ അടുത്ത ചിത്രമായ ദേവദാസിലും ഐശ്വര്യ അഭിനയിച്ചു.

Aishwarya-Rai-photos-wallpapers-and-pics222 'രാത് ഔര്‍ ദിന്‍' റീമേക്കില്‍ അഭിനയിക്കാന്‍ ഐശ്വര്യ റായ് ആവശ്യപ്പെട്ട പ്രതിഫലം കേട്ടാല്‍ ഞെട്ടും; നര്‍ഗീസ് അനശ്വരമാക്കിയ വേഷം ചെയ്യാന്‍ ചോദിച്ചതു 10 കോടി; നാല്‍പതു കഴിഞ്ഞിട്ടും നായികാ വേഷത്തില്‍ സൗന്ദര്യ റാണിക്കു വന്‍ ഡിമാന്‍ഡ്

2002ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡും കരസ്ഥമായി. തുടര്‍ന്ന് ഹിന്ദിയില്‍ സജീവമായ ഐശ്വര്യ ഹിന്ദിയെക്കൂടാതെ തമിഴ്, ബംഗാളി സിനിമകളിലും െ്രെബഡ് ആന്‍ പ്രിജുഡിസ് (2003), മിസ്ട്രസ് ഓഫ് സ്‌പൈസസ് (2005), ലാസ്റ്റ് റീജിയന്‍ (2007) എന്നീ അന്തര്‍ദേശീയ ചലച്ചിത്രങ്ങളിലും അഭിനയിക്കുകയുണ്ടായി.

ആര്‍ക്കിട്ടെക്ചര്‍ പഠനത്തിനിടയില്‍ ഐശ്വര്യ മോഡലിങ്ങും ചെയ്തിരുന്നു. 1994ല്‍ ഐശ്വര്യ ഫെമിന മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുത്ത് സുസ്മിതാ സെന്നിനു പിന്നിലായി രണ്ടാം സ്ഥാനത്തെത്തി മിസ് ഇന്ത്യാ വേള്‍ഡ് ആയി തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് മിസ് വേള്‍ഡ് മത്സരത്തില്‍ പങ്കെടുത്ത ഐശ്വര്യ, മിസ് വേള്‍ഡ് പുരസ്‌കാരം കരസ്ഥമാക്കി. ഈ മത്സരത്തിലെ മിസ് ഫോട്ടോജെനിക് പുരസ്‌കാരവും ഐശ്വര്യയ്ക്കായിരുന്നു ലഭിച്ചത്.

ഐശ്വര്യയുടെ ശ്രദ്ധേയമായ വാക്കുകള്‍

‘ജീവിതം നമ്മളെല്ലാവരില്‍നിന്നും തീരുവ പിരിക്കും. നമുക്കു മുറിവുകളേല്‍ക്കും. പ്രായമാകും. കാണാനുള്ള ഭംഗിയല്ല എല്ലാം. ഞാന്‍ എക്കാലവും സൗന്ദര്യവതിയുമാകില്ല’

‘സിനിമയിലെ സ്ത്രീകള്‍ ചൂഷണത്തിന് ഇരയാകാറുണ്ട്. എന്നാല്‍, നഗ്നതയാണു താരപദവിയിലേക്കുള്ള കുറുക്കുവഴിയെന്നു വിചാരിക്കുന്നവരും നിരവധിയുണ്ട്’

‘എനിക്കു പറ്റുന്ന വേഷമാണെന്നു തോന്നിയാല്‍ മാത്രമേ ഞാന്‍ കരാറില്‍ ഒപ്പിടൂ. ഒരിക്കലും വേഷങ്ങള്‍ക്കായി യാചിക്കില്ല’

‘ഇന്ത്യയില്‍ ‘സെക്‌സി’യായിരിക്കുന്ന എന്നതു ആരും നല്ലഗുണമായി കാണുന്നില്ല. എന്നാല്‍, ഇന്നത്തെക്കാലത്ത് സെക്‌സിയായിരിക്കുക എന്നതിന് ഏറെ മൂല്യമുണ്ട്’

‘എന്റെ കുടുംബമാണ് എന്റെ ശക്തിയും ദൗര്‍ബല്യവും’

‘ദൈവം എനിക്കു പുഞ്ചിരിക്കാന്‍ നിരവധി കാരണങ്ങള്‍ തന്നിട്ടുണ്ട്. അത് എമ്പാടും പ്രസരിപ്പിക്കാനുള്ള അവസരമാണിതെന്നാണു കരുതുന്നത്’