ജിഡിപി ഇടിയുമെന്ന കണക്കുകള്‍ക്കിടെ ഫെബ്രുവരി ആദ്യവാരം കേന്ദ്ര ബജറ്റും വരുന്നു; ഗുജറാത്തിലെ തിരിച്ചടി പാഠമാകും; തളര്‍ച്ച ബാധിച്ച കാര്‍ഷിക മേഖലയ്ക്കു മുന്‍ഗണന

Date : January 6th, 2018

ന്യൂഡല്‍ഹി: രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം 6.5 ശതമാനമായി ഇടിയുമെന്ന കണക്കുകള്‍ക്കിടെ കേന്ദ്ര ബജറ്റും ഉടന്‍. ഫെബ്രുവരി ആദ്യ വാരത്തില്‍തന്നെ ബജറ്റ് അവതരണം നടക്കുമെന്നു കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. സാധാരണ ബജറ്റ് അവതരിപ്പിച്ചു കഴിഞ്ഞ് നടപ്പാക്കാനുണ്ടാകുന്ന കാലതാമസം ഒഴിവാക്കുന്നതിനാണ് ബജറ്റ് നേരത്തേയാക്കിയത്. സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കം മുതല്‍ പുതിയ ബജറ്റ് നടപ്പിലാക്കും. ഇത്തവണ ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്കും കര്‍ഷകര്‍ക്കുമാകും മുന്‍ഗണനയെന്നാണ് വിലയിരുത്തല്‍. 2012 പ്രകാരം കര്‍ഷകരുടെ ശരാശരി വരുമാനം മാസം 1600 രൂപയാണ്. അതിനാല്‍ തന്നെ വരുമാന സംരക്ഷണ നിയമം നടപ്പാക്കണമെന്നു ആവശ്യമുണ്ട്.

കോര്‍പ്പറേറ്റ് നികുതി കുറയ്ക്കുന്ന കാര്യവും ബജറ്റിലറിയാം. നിലവില്‍ 30 ശതമാനമാണ് നികുതി. ഇത് 18-25 ശതമാനമാക്കണമെന്നാണ് മേഖലയുടെ ആവശ്യം. നികുതി കുറയ്ക്കുന്നത് സര്‍ക്കാരിന്റെ വരുമാനം ഉയര്‍ത്തുമെന്നും വിലയിരുത്തുന്നു. അടിസ്ഥാന ശമ്പളം വര്‍ധിപ്പിക്കണമെന്ന വ്യാപാര സംഘടനകളുടെ ആവശ്യവും സര്‍ക്കാരിന്റെ പരിഗണയിലുണ്ട്. രാജ്യത്തുടനീളം കുറഞ്ഞ ശമ്പളം 21,000 രൂപയും ഇ.പി.എഫ്.ഒ. പെന്‍ഷന്‍ മാസം 3000 രൂപയായി നിജപ്പെടുത്തണമെന്നുമാണ് ആവശ്യം. കിട്ടാക്കടത്തിനു മേലുള്ള നികുതിയില്‍ ഇളവ് ആവശ്യപ്പെട്ട് ധനകാര്യ മേഖലയും രംഗത്തുണ്ട്.

കേന്ദ്ര സ്റ്റാറ്റിറ്റിക്‌സ് ഓഫീസിന്റെ (സിഎസ്ഒ) കണക്കുകളിലാണ് രാജ്യത്തിന്റെ ജിഡിപി കുറയുമെന്നു വ്യക്തമാക്കിയിട്ടുള്ളത്. ഈ സാമ്പത്തിക വര്‍ഷത്തെ മൊത്തം മൂല്യം (ജി.വി.എ. ) 6.1 ശതമാനമായിരിക്കും. ജി.ഡി.പിയില്‍ നിന്ന് നികുതി കഴിഞ്ഞുള്ള തുകയാണ് ജി.വി.എ. 2016-17ലെ വാര്‍ഷിക വളര്‍ച്ചാനിരക്ക് 7.1 ശതമാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദം ആദ്യപാദത്തേക്കാള്‍ മികച്ചതാണെന്നും ഏഴു ശതമാനത്തോളം വളര്‍ച്ച െകെവരിക്കുമെന്നും മുഖ്യ സ്ഥിതിവിവര ശാസ്ത്രജ്ഞനായ ടി.സി.എ. ആനന്ദ് പറഞ്ഞു.

ജി.വി.എ. 6.7 ശതമാനമാകുമെന്നായിരുന്നു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്ക്. ജി.വി.എ. 6.2-6.5 ശതമാനമായിരിക്കുമെന്നാണ് മിക്ക സ്വകാര്യ കമ്പനികളുടേയും വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം ഇത് 6.6 ശതമാനമായിരുന്നു. കാര്‍ഷിക മേഖലയുടെയും ഉല്‍പ്പാദന മേഖലയുടേയും തളര്‍ച്ചയാണ് തളര്‍ച്ചയ്ക്കു കാരണം. കാര്‍ഷികം, വനം, മത്സ്യബന്ധനം എന്നീ മേഖലകളുടെ 2017-18 കാലഘട്ടത്തിലെ ജി.വി.എയിലേക്കുള്ള വിഹിതം 2.1 ശതമാനമായിരിക്കും. കഴിഞ്ഞ വര്‍ഷം ഇത് 4.9 ശതമാനമായിരുന്നു.

ഉല്‍പ്പാദന മേഖല 4.6 ശതമാനം വളര്‍ച്ച െകെവരിക്കും. കഴിഞ്ഞ വര്‍ഷം ഇത് 7.9 ശതമാനമായിരുന്നു. ഖനന മേഖലയിലും തളര്‍ച്ച ദൃശ്യമാണ്. വ്യവസായ ഉല്‍പ്പാദന സൂചികയുടെ(ഐ.ഐ.പി.) അടിസ്ഥാനത്തിലാണ് ജി.വി.എ. കണക്കാക്കുന്നത്. ഐ.ഐ.പി. ഒക്ടോബറില്‍ 2.2 ശതമാനമാണ്. മൂന്നു മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. അടുത്ത മാസം ബജറ്റ് പ്രഖ്യാപിക്കാനിരിക്കെ ഈ കണക്കുകള്‍ ധനമന്ത്രാലയത്തിനു തലവേദനയാകും. ജി.എസ്.ടിക്കു ശേഷം വരുന്ന ആദ്യ സമ്പൂര്‍ണ റിപ്പോര്‍ട്ടാണിത്. ജൂെലെ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ജി.ഡി.പി. വളര്‍ച്ച 6.3 ശതമാനമാണ്. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇത് 5.7 ശതമാനമായിരുന്നു.