ഗബ്ബാര്‍ സിങ് ടാക്‌സിനു ശേഷം രാഹുല്‍ വീണ്ടും; ജിഡിപി അഥവാ ഗ്രോസ് ഡിവൈസീവ് പൊളിറ്റിക്‌സ്: മോഡിക്കും ജയ്റ്റ്‌ലിക്കും ട്വിറ്ററില്‍ രൂക്ഷ പരിഹാസം

Date : January 6th, 2018

ജി.ഡി.പി നിരക്കിലെ തളര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അരുണ്‍ജയ്റ്റ്ലിയേയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. മോദിയുടെ വിഘടനരാഷ്ട്രീയത്തില്‍ ജയ്റ്റ്ലിയുടെ പ്രതിഭയും ചേര്‍ന്നെന്നായിരുന്നു രാഹുലിന്‍റെ പരിഹാസം. ഗ്രോസ് ഡിവൈസീവ് പൊളിറ്റിക്സ് എന്നാണ് രാഹുല്‍ ജി.ഡി.പിക്ക് നല്‍കിയ നിര്‍വചനം.

നിക്ഷേപം കഴിഞ്ഞ പതിമൂന്നുവര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലാണെന്നും തൊഴിലില്ലായ്മ രൂക്ഷമാണെന്നും രാഹുല്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി. നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ആഭ്യന്തര ഉദ്പാദന വളര്‍ച്ചയില്‍ ദശാംശം ആറു ശതമാനത്തിന്‍റെ കുറവുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

rahul ഗബ്ബാര്‍ സിങ് ടാക്‌സിനു ശേഷം രാഹുല്‍ വീണ്ടും; ജിഡിപി അഥവാ ഗ്രോസ് ഡിവൈസീവ് പൊളിറ്റിക്‌സ്: മോഡിക്കും ജയ്റ്റ്‌ലിക്കും ട്വിറ്ററില്‍ രൂക്ഷ പരിഹാസം

കേന്ദ്ര സ്റ്റാറ്റിറ്റിക്‌സ് ഓഫീസിന്റെ (സിഎസ്ഒ) കണക്കുകളിലാണ് രാജ്യത്തിന്റെ ജിഡിപി കുറയുമെന്നു വ്യക്തമാക്കിയിട്ടുള്ളത്. ഈ സാമ്പത്തിക വര്‍ഷത്തെ മൊത്തം മൂല്യം (ജി.വി.എ. ) 6.1 ശതമാനമായിരിക്കും. ജി.ഡി.പിയില്‍ നിന്ന് നികുതി കഴിഞ്ഞുള്ള തുകയാണ് ജി.വി.എ. 2016-17ലെ വാര്‍ഷിക വളര്‍ച്ചാനിരക്ക് 7.1 ശതമാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദം ആദ്യപാദത്തേക്കാള്‍ മികച്ചതാണെന്നും ഏഴു ശതമാനത്തോളം വളര്‍ച്ച െകെവരിക്കുമെന്നും മുഖ്യ സ്ഥിതിവിവര ശാസ്ത്രജ്ഞനായ ടി.സി.എ. ആനന്ദ് പറഞ്ഞു.

ജി.വി.എ. 6.7 ശതമാനമാകുമെന്നായിരുന്നു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്ക്. ജി.വി.എ. 6.2-6.5 ശതമാനമായിരിക്കുമെന്നാണ് മിക്ക സ്വകാര്യ കമ്പനികളുടേയും വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം ഇത് 6.6 ശതമാനമായിരുന്നു. കാര്‍ഷിക മേഖലയുടെയും ഉല്‍പ്പാദന മേഖലയുടേയും തളര്‍ച്ചയാണ് തളര്‍ച്ചയ്ക്കു കാരണം. കാര്‍ഷികം, വനം, മത്സ്യബന്ധനം എന്നീ മേഖലകളുടെ 2017-18 കാലഘട്ടത്തിലെ ജി.വി.എയിലേക്കുള്ള വിഹിതം 2.1 ശതമാനമായിരിക്കും. കഴിഞ്ഞ വര്‍ഷം ഇത് 4.9 ശതമാനമായിരുന്നു.

ഉല്‍പ്പാദന മേഖല 4.6 ശതമാനം വളര്‍ച്ച െകെവരിക്കും. കഴിഞ്ഞ വര്‍ഷം ഇത് 7.9 ശതമാനമായിരുന്നു. ഖനന മേഖലയിലും തളര്‍ച്ച ദൃശ്യമാണ്. വ്യവസായ ഉല്‍പ്പാദന സൂചികയുടെ(ഐ.ഐ.പി.) അടിസ്ഥാനത്തിലാണ് ജി.വി.എ. കണക്കാക്കുന്നത്. ഐ.ഐ.പി. ഒക്ടോബറില്‍ 2.2 ശതമാനമാണ്. മൂന്നു മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. അടുത്ത മാസം ബജറ്റ് പ്രഖ്യാപിക്കാനിരിക്കെ ഈ കണക്കുകള്‍ ധനമന്ത്രാലയത്തിനു തലവേദനയാകും. ജി.എസ്.ടിക്കു ശേഷം വരുന്ന ആദ്യ സമ്പൂര്‍ണ റിപ്പോര്‍ട്ടാണിത്. ജൂെലെ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ജി.ഡി.പി. വളര്‍ച്ച 6.3 ശതമാനമാണ്. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇത് 5.7 ശതമാനമായിരുന്നു.